Malayalam Quote in Book-Review by Kadhal RagaM

Book-Review quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

റാം c/o ആനന്ദി🤌🏻

ആനന്ദി...,

ഇന്നും നീ പോയി മറഞ്ഞ ആ കടൽ തീരത്ത് ഞാൻ ഇരിക്കാറുണ്ട്. ഒരിക്കലെങ്കിലും ആ മഞ്ഞ ട്രാവലർ ബാഗും തൂക്കി ഏതേലും ഒരു ബോട്ടിൽ നീ വരും എന്നൊരു പ്രതീക്ഷ ഞാൻ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്!
നിനക്കായി പെണ്ണെ ഞാൻ എന്റെ ജീവൻ നിലക്കും വരെ കാത്തിരിക്കും. ആനന്ദി എന്നും റാമിന്റെ മാത്രമാണ്. നമ്മുക്ക് ഇനിയും പദ്മിനിയിൽ പാട്ടിയോടും വെട്രിയോടും രേഷ്മക്കും ഒപ്പം ഈ ചെന്നൈ മുഴുവൻ ചുറ്റി കാണണം. ഒരു അവസരം ലഭിച്ചാൽ ഞാൻ അങ്ങ് വരും, നിന്നെ കാണാനായി മാത്രം! അന്ന് എനിക്ക് കൊതി തീരുവോളം നിന്നെ ഈ നെഞ്ചിൽ അടക്കി പിടിക്കണം, നമ്മുക്ക് ഒന്നിച്ച് ആ നക്ഷത്രങ്ങളെ നോക്കണം. നിന്റെ അനുജനോട് പറയണം ഞാൻ ആണ് അവന്റെ അളിയൻ എന്ന്.

എന്താണെന്ന് അറിയില്ല ആനന്ദി, കണ്ണ് നിറയുന്നെടോ! നിന്നെ കാണാൻ മനസ്സ് വല്ലാതെ വിങ്ങുന്നു, ഇനിയും എഴുതിയാൽ ഈ ഡയറി കണ്ണുനീരാൽ കുതിരും. തല്കാലത്തേക്ക് ഞാൻ നിർത്തുന്നു.

നിന്റെ മാത്രം റാം!!

Malayalam Book-Review by Kadhal RagaM : 111983352
New bites

The best sellers write on Matrubharti, do you?

Start Writing Now