മഴ ചിന്ന ചിന്നം പെയ്യുകയാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ മഴയെ.വളരെ നാളുകൾക്ക് ശേഷമുള്ള മഴയാണ്.ഡൽഹിയെ കോരിത്ത രിപ്പിക്കുന്ന മഴ. സുഗതകുമാരിയുടെ രാത്രി മഴയിലെ വരികൾ ഓർമ വരുന്നു. എന്റെ ഉദ്യാനത്തിലെ
ചെടികളെല്ലാം വളരെ ഉന്മേഷവാന്മാരാണ് കുട്ടികൾ മഴയത്ത് ഉറക്കെ സ്വരം ഉണ്ടാക്കിനനഞ്ഞു കുളിച്ചു കൊണ്ടിരിക്കുന്നു. അവർ പന്ത് കളിക്കുകയാണ് ഞാൻ എന്റെ ബാൽക്കണിയിലെ ഒരു കൊച്ചു കസേരയിൽ ചൂടുള്ള ചായയും കുടിച്ച് മഴയെ നോക്കിയിരിക്കുകയാണ്.റൂ ഫിന്റെ മുകളിൽ മഴത്തുള്ളികൾ വന്നുവീഴുന്ന സ്വരം. ജല തരംഗ കച്ചേരി ആസ്വദിക്കുന്ന സുഖം. ഷഹബാസ് അമ ന്റെ മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ആ പാട്ടിന്റെ ഓരടികൾ എവിടെനിന്നോ ഒഴുകിവരുന്നു.പാലക്കാട്ടെ മഴ ഒന്ന് വേറെയാണ്. അതിനുപാല പ്പൂക്കളുടെയും ചന്ദനത്തിന്റെയും മണമുണ്ട്. കരിമ്പനകളുടെ ആ ലവട്ടത്തിന്റെ അകമ്പടിയുണ്ട്.സംഗീതം സാധകം ചെയ്യുന്നതിന്റെ അലയടിയുണ്ട്. പാതയോരങ്ങളിൽ വിൽക്കുന്ന എണ്ണക്കടികളുടെചൂടുണ്ട്. എല്ലാത്തിനും അപ്പുറത്ത് വരാന്തയിൽ മഴ നോക്കിയിരിക്കുന്ന അമ്മയുടെ പാൽപുഞ്ചിരിയുണ്ട്.