Malayalam Quote in Quotes by Amitha U

Quotes quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

കുഴിമാടം

_ അമിത ഷിന്നു


മനോഹമായൊരു വസന്തം ഇന്ന് അവനിൽ പൂവിട്ടു.
കുളിരാർന്നൊരു മഴ അവനെ ആനന്ദത്തിലാഴ്ത്തി.
വേനലും, മഴയും മാറി മാറി അവനെ ആലിംഗനം ചെയ്തു.
കാറ്റിൽ കൊഴിഞ്ഞ ഓരോ ഇലയും അവന്റെ മേൽ വന്ന് തൊട്ടു.
മണ്ണിനാൽ അവനൊരു പുതപ്പ് മൂടി കൊടുത്തു.
എങ്കിലും ഇന്നവൻ നഗ്നനാണ്.
നാണം മറയ്ക്കാനായി ഇന്നവനൊന്നും തന്നെയില്ല.
ദരിദ്രനല്ലവൻ,
എങ്കിലും ദരിദ്രനായി മാറപ്പെട്ടു.
ഋതുക്കൾ മാറി മാറി വന്നു.
ചിതലരിച്ച പുസ്തകം പോൽ ഇന്നവൻ
ഏകനാണ്.
ഇരുണ്ടുമൂടിയ ആ കല്ലറയ്ക്കുള്ളിലും ഒരു ചെറു വെളിച്ചം അവൻ ആഗ്രഹിക്കുണ്ട് .
എഴുതി തീർക്കാൻ കഴിയാതെപ്പോയ ആ കവിത പൂർത്തീകരിക്കാൻ.

Malayalam Quotes by Amitha U : 111900350
New bites

The best sellers write on Matrubharti, do you?

Start Writing Now