അവൾ
********
തളരുമീ ചില്ലയിൽ
തളിരിടും മോഹങ്ങൾ
കരയുമീ മിഴികളിൽ
കലരുമീ സ്വപ്നങ്ങൾ!
കനലെരിയും ഹൃത്തിലായ്
കനവെഴുതും വർണ്ണങ്ങൾ
ഹിമമഴത്തുള്ളിയായി
തുളുമ്പുമീ മോഹങ്ങൾ
സഫലമാക്കീടാൻ
കൊതിക്കയീ നെഞ്ചകം!
തിരമാലയായിതാ
ആർത്തലക്കുന്നു
ഹൃദയത്തുടിപ്പിൻ
ആരവമോദങ്ങൾ!
വെറുമൊരു നീർക്കുമിള-
യായുസ്സല്ലവളുടെ
സ്വപ്നജീവിത
നിശ്വാസമോരോന്നും!
അതിരുകളില്ലാ-
ത്തൊരാകാശം തേടി
അതിർവരമ്പുകളില്ലാ
യാത്രയിലിന്നവൾ!
പ്രതീക്ഷപ്പുതുമഴയിൽ
പരിണമിക്കാൻ
അവളെഴുതി
"എന്നിൽ പൂക്കുന്നു
പുത്തൻ കനവിന്റെ
പച്ചപ്പടപ്പുകൾ!!!"
-ഹംന