Malayalam Quote in Blog by yukta

Blog quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

വായിക്കാൻ പേടിയാണത്രേ..
മാറുമറക്കാതെ ചേലമുറുക്കിയ
കരിങ്കോലങ്ങളെ അറച്ചിട്ടാണത്രെ.

അതങ്ങനാണല്ലോ.

മാറു പിളർന്ന് ചോരയൂറ്റിയ
കിടാങ്ങൾ കഥയിലാണല്ലോ

മുല മാഞ്ഞ് പിളർപ്പ് വീങ്ങിയ
കാടത്തികൾക്ക് കിടപ്പറകളില്ലല്ലോ

അര മുറുക്കി കല്ല് വെട്ടിക്കേറ്റിയ
കാടന്റെ നെഞ്ചിലിനിയും ഇടമുണ്ടത്രെ..
ഏച്ചുകെട്ടാനും കെട്ടിയതഴിക്കാനും...
മനുഷ്യനല്ലാലോ

കുങ്കുമവും ചേറും വേർതിരിച്ച് ഉണ്ണിക്കോതിക്കൊടുക്കണമത്രെ..
കുങ്കുമച്ചോപ്പില്ലാതെ ചുണ്ട് ചെമപ്പിച്ച ജീവനയ്ക്ക്, വീറ് കൂടുമല്ലോ..

പേടി വായിക്കാനോ, അതോ വായടക്കാനോ?

.....
പറ്റിയാ വായിക്കണം!
മണിമാളികയുതിർന്നതും
മുത്തുപൊഴിഞ്ഞതും
മാറ്റമറിഞ്ഞതും.. വായിക്കണം.

വീണ്ടും വായിക്കണം!
ഒറ്റയായതും
കൂട്ടായതും
ഒന്നായുയർന്നതും.. വായിക്കണം

വീണ്ടും വീണ്ടും വായിക്കണം..!
എഴുതാത്തത് എഴുതപ്പെടുന്ന വരെ.

Malayalam Blog by yukta : 112018711
New bites

The best sellers write on Matrubharti, do you?

Start Writing Now