പനിനീർപ്പൂവുകൾ🌹
എൻ ഹൃദയരാഗം പകർന്നു-
നൽകിയൊരാ ചെമ്പനീർപ്പൂവുകൾ
ഹൃദ്യമായി നിറപുഞ്ചിരി തൂകി നിൽക്കുന്നിതാ എൻ ആരാമസീമയിൽ.
ഇളം കാറ്റിൽ നിൻ ചെറു ചലനങ്ങൾ വശ്യമനോഹരം ...
മുള്ളിനാലെൻ കൈവിരൽത്തുമ്പിൽ
അരുണിമ പടർത്തുമെങ്കിലും
നീയെൻ ആത്മാവിൻ അംശമല്ലേ!
നാളെ നിൻ നിറം മങ്ങി ഇതളുകൾ കൊഴിഞ്ഞ്-
വെറും തണ്ട് മാത്രമാകും
എന്നറിയുന്നു ഞാൻ,
എങ്കിലും നീയെൻ ഹൃദയരാഗമായി പുനർജനിക്കും.🥀
-അനിൽ മാധവൻ