The Download Link has been successfully sent to your Mobile Number. Please Download the App.
Continue log in with
By clicking Log In, you agree to Matrubharti "Terms of Use" and "Privacy Policy"
Verification
Download App
Get a link to download app
പനിനീർപ്പൂവുകൾ🌹 എൻ ഹൃദയരാഗം പകർന്നു- നൽകിയൊരാ ചെമ്പനീർപ്പൂവുകൾ ഹൃദ്യമായി നിറപുഞ്ചിരി തൂകി നിൽക്കുന്നിതാ എൻ ആരാമസീമയിൽ. ഇളം കാറ്റിൽ നിൻ ചെറു ചലനങ്ങൾ വശ്യമനോഹരം ... മുള്ളിനാലെൻ കൈവിരൽത്തുമ്പിൽ അരുണിമ പടർത്തുമെങ്കിലും നീയെൻ ആത്മാവിൻ അംശമല്ലേ! നാളെ നിൻ നിറം മങ്ങി ഇതളുകൾ കൊഴിഞ്ഞ്- വെറും തണ്ട് മാത്രമാകും എന്നറിയുന്നു ഞാൻ, എങ്കിലും നീയെൻ ഹൃദയരാഗമായി പുനർജനിക്കും.🥀 -അനിൽ മാധവൻ
കർക്കിടക ചികിത്സ കർക്കിടകപ്പാട്ടുമായിആടിയുലഞ്ഞതാ കാലവർഷം വരവായി... കർക്കിടക ചികിത്സകൾ എന്ന പേരിൽ പുതുപുത്തൻ ചികിത്സാ പ്രയോഗങ്ങൾ പഴമയുടെ രൂപത്തിലാക്കി വരും നവപ്രസ്ഥാനങ്ങൾ പൊട്ടിമുളയ്ക്കുകയായി... കുഴിമന്തിയും, വറുത്തതും, പൊരിച്ചതും, കരിച്ചതുംകഴിച്ച നാം പതിനൊന്നു മാസം കഴിച്ചുകൂട്ടി... കർക്കിടകം പിറക്കുമ്പോൾആരോഗ്യം വീണ്ടെടുക്കുവാൻനെട്ടോട്ടമോടുകയായി... പല പേരുകളിൽ വന്നിടുംകർക്കിടകക്കൂട്ടുകൾകടകളിൽ നിറയുകയായി... അതിൽ പേരിന്ഞവരയുണ്ടോ, ആശാളി, ത്രികടു, ദശപുഷ്പാദി ചേരുവകളുണ്ടോ...? ഞവരക്കിഴിയിൽ ഞവരയുണ്ടോ? കിഴിമുക്കും കഷായത്തിൽ പശുവിൻ പാലുണ്ടോ, കുറുന്തോട്ടിയുണ്ടോ...? മുത്തശ്ശി പകരും വീട്ടിലെ കർക്കിടകക്കഞ്ഞിയിൽ അലിഞ്ഞുചേർന്നിരുന്നു സമാസമം സ്നേഹവും, അറിവും, പിന്നെ കടലോളം കൈപ്പുണ്യവും... ഇന്ന് അതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും, വീണ്ടും നാം പുതിയ പൊതികളിലെ പഴയ കൂട്ടുകൾക്കായി കാത്തിരിക്കുന്നു... -അനിൽ മാധവൻ
അക്ഷരങ്ങൾ അക്ഷരങ്ങൾ പെറുക്കി എൻ ബോധമണ്ഡലത്തലിട്ടത് മൻഥനം ചെയ്തു ഞാൻ.. അതിൽ നിന്ന് കിട്ടും വാക്കുകൾ ഓരോന്നും ഒരു പുസ്തകത്താളിൽ കോറിയിട്ടു.. ഇനി അതിനെന്തു പേരിടും... എന്നു ഞാൻ അറിയാതെ ഒന്ന് ശങ്കിച്ചുപോയി... ഒരു ഗദ്യ ശകലമെന്നോ.. പദ്യ ശകലമെന്നോ.. ഇനി മറ്റെന്തെങ്കിലും പേരിലെന്നോ... അല്ലെങ്കിൽ വേണ്ടാ.. ഒരു പേരിലെന്തിരിക്കുന്നു തോന്ന്യാക്ഷരങ്ങൾക്ക് ഒരു പേരെന്തിന്? വായിക്കുമ്പോൾ അതിൻ പൊരുൾ പിടി കിട്ടണം, കിട്ടിയാലോ അത് മനസ്സിൽ തട്ടണം, തട്ടിയാലോ അത് ജീവിത വീക്ഷണമാകണം ഇല്ലെങ്കിലോ അത് വായിച്ച് തള്ളണം.. എഴുതിപ്പോകുവാൻ വാക്കുകൾ തെളിയണം അതിന് മിഴിവേകുവാൻ അർത്ഥവത്താവണം അതിന് ഞാൻ എൻ ആത്മാവിൻ അംശം നൽകണം..🙏 - അനിൽ മാധവൻ
കാലാവസ്ഥ കാലത്തിൻ അവസ്ഥ അറിഞ്ഞു ജീവിക്കണം... കാലത്തിനൊരു താളമുണ്ടെന്നങ്ങറിഞ്ഞ് പെരുമാറീടേണം ... അതിന് നാം അറിയേണ്ടതുണ്ട് പ്രകൃതി തൻ താളലയം പണ്ട്, ആദിമ കാലത്ത് മനുഷ്യന്റെ പിറവിക്കും ഒട്ടുമുൻപേ ഈ ഭൂമി എത്ര സ്വച്ഛസുന്ദരമായിരുന്നിരിക്കാം... നമുക്ക് വേണം ഈ ഭൂവിൽ മൃദുമാരിയെ വേണ്ട നമുക്ക് കാലം തെറ്റി വന്നിടും പേമാരിയെ... വേണം നമുക്ക് വെയിലും ഇളം തെന്നലും ... ഇനി വേണ്ടാ കൊടുങ്കാറ്റും കൊടും ചൂടും വരൾച്ചയും... അറിഞ്ഞിടാം പ്രകൃതിയെ... കാലാവസ്ഥയെ... ജീവിക്കാം ശാന്തമായി ഈ സുന്ദരമാം ഭൂവിൽ.. കാലത്തിൻ ഈ അവസ്ഥയ്‌ക്ക് ന്യായങ്ങൾ പലതുണ്ട് ആധുനിക ശാസ്ത്രത്തിന് നിരത്തിവെക്കാൻ ഹരിതഗൃഹത്തിൻ ചൂടേറി, സമുദ്രഹൃദയം കലങ്ങിടുമ്പോൾ, എൽനിനോയും പിന്നെ ലാനിനയും കാലത്തിൻ മുഖം മാറ്റിടുന്നു... ഇതിന് പിന്നിലെ കാരണം തേടുമ്പോൾ കാണാം നമ്മളെ പ്രതിബിംബമായി... പ്രകൃതി തൻ താളവും ലയവും തെറ്റിച്ച് നാം ഇന്ന് വെറുതെ വിലപിച്ചിട്ടെന്തു കാര്യം... -അനിൽ മാധവൻ
മൗനവും ഞാനും ആരോ പറഞ്ഞു— മൗനം വാചാലമെന്ന്... അതിന് അർത്ഥതലങ്ങൾ അനേകമാണ്... മൗനത്തിൻ പൊരുൾ തേടി ഞാൻ അലഞ്ഞു... ഗിരിശൃംഗങ്ങളും, കാടും പുൽമേടുകളും താണ്ടി, മഹാനദികളുടെ കുളിരറിഞ്ഞു, മരുഭൂവിൻ ചൂടറിഞ്ഞു... എനിക്ക് മൗനം ഒരു ജീവിതശൈലിയാണ്; മറ്റൊരാൾക്കോ അത് ഒരു വീർപ്പുമുട്ടലാകാം... എനിക്ക് മൗനം ഒരു മിത്രമാണ്; നിങ്ങൾക്കോ അതൊരു ശത്രുവാകാം... എനിക്ക് മൗനം ഒരു കാവലാണ്— വാക്കുകൾ പിഴവാകാതെ കാക്കുന്ന കാവൽ... ചിലർക്കോ അതൊരു ശിക്ഷയാണ്— പറയേണ്ടത് പറയാതെ പോയതിൻ ശിക്ഷ! രാത്രിയുടെ നിശ്ശബ്ദതയിൽ മൗനം എനിക്ക് സംഗീതമാകുന്നു; നഗര കോലാഹലങ്ങളിൽ ഒരു പച്ചത്തുരുത്തുമാകുന്നു... എനിക്ക് മൗനം ഒരു പനിനീർ പുഷ്പഹാരവുമായി നിൽക്കും അപ്സരസ്സാണ്; ചിലർക്കോ നാടോടിക്കഥയിലെ കരിമ്പനച്ചോട്ടിലെ ചുണ്ണാമ്പ് ചോദിച്ചുനിൽക്കും യക്ഷിയും! വൃശ്ചികരാവിൽ പനിനീർപ്പൂവിതളുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന മഞ്ഞുതുള്ളിയാണ് എനിക്ക് മൗനം. നിങ്ങൾക്കോ, ഒരുപക്ഷേ, ധനുമാസരാവിലും ഊഷരമായൊരു തെന്നലാകാം... ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ലാതെ വരുമ്പോൾ മൗനം തന്നെയാണ് വാചാലമായ മറുപടി നൊമ്പരങ്ങൾക്ക് വാക്കുകളാകാൻ കഴിയാത്തപ്പോൾ മൗനം തന്നെയാണ് ആശ്വാസത്തിന്റെ ഭാഷ ആരോ പറഞ്ഞു— മൗനം വാചാലമെന്ന്... ഞാൻ പറയുന്നു— മൗനം എൻ ജീവാംശം എന്ന്... --അനിൽ മാധവൻ
Copyright © 2026, Matrubharti Technologies Pvt. Ltd. All Rights Reserved | Powered by Custom Web Development Company India.
Copyright © 2026, Matrubharti Technologies Pvt. Ltd. All Rights Reserved.
Please enable javascript on your browser