Malayalam Quote in Poem by aNil Madhavan

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

കർക്കിടക ചികിത്സ

കർക്കിടകപ്പാട്ടുമായി ആടിയുലഞ്ഞതാ കാലവർഷം വരവായി...

കർക്കിടക ചികിത്സകൾ
എന്ന പേരിൽ പുതുപുത്തൻ ചികിത്സാ പ്രയോഗങ്ങൾ പഴമയുടെ രൂപത്തിലാക്കി വരും നവപ്രസ്ഥാനങ്ങൾ പൊട്ടിമുളയ്ക്കുകയായി...
കുഴിമന്തിയും, വറുത്തതും, പൊരിച്ചതും, കരിച്ചതും കഴിച്ച നാം പതിനൊന്നു
മാസം കഴിച്ചുകൂട്ടി...
കർക്കിടകം പിറക്കുമ്പോൾ ആരോഗ്യം വീണ്ടെടുക്കുവാൻ നെട്ടോട്ടമോടുകയായി...
പല പേരുകളിൽ വന്നിടും കർക്കിടകക്കൂട്ടുകൾ കടകളിൽ നിറയുകയായി...

അതിൽ പേരിന് ഞവരയുണ്ടോ, ആശാളി, ത്രികടു, ദശപുഷ്പാദി ചേരുവകളുണ്ടോ...?
ഞവരക്കിഴിയിൽ ഞവരയുണ്ടോ?
കിഴിമുക്കും കഷായത്തിൽ
പശുവിൻ പാലുണ്ടോ, കുറുന്തോട്ടിയുണ്ടോ...?
മുത്തശ്ശി പകരും വീട്ടിലെ കർക്കിടകക്കഞ്ഞിയിൽ അലിഞ്ഞുചേർന്നിരുന്നു സമാസമം സ്നേഹവും, അറിവും, പിന്നെ
കടലോളം കൈപ്പുണ്യവും...
ഇന്ന് അതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും, വീണ്ടും നാം പുതിയ പൊതികളിലെ പഴയ കൂട്ടുകൾക്കായി കാത്തിരിക്കുന്നു...

-അനിൽ മാധവൻ

Malayalam Poem by aNil Madhavan : 112036948
New bites

The best sellers write on Matrubharti, do you?

Start Writing Now