ഇന്നിന്റെ ഭയത്തില്‍ നാളെയുടെ ഒടുക്കം
കനല്‍ പഴുത്തു തുടങ്ങി
മധുരം നിറഞ്ഞതില്‍ പിന്നെ
ഭയമെന്നെ മറന്നു തുടങ്ങി.
രുചിയേറെ തോന്നി,
നിനവില്‍നിന്നും
കിനാവുകള്‍ ചൂണ്ടയിട്ടൊരു
താരകകുഞ്ഞിനെയുയര്‍ത്തിയവ
പൊന്തി വന്നു.
ഇരുളില്‍ തിളങ്ങാത്ത,
വെളുത്ത വെള്ളത്തിനു മേലെ
വെള്ളിനക്ഷത്രങ്ങള്‍
മാനം നോക്കിനില്‍ക്കേ
ഞാനെന്റെ
സ്വപ്നസുഗന്ധമെന്നിലേറെ പുരട്ടി.
പുതിയ ലോകത്തിനായൊരു
മായച്ചിത്രം തുന്നിച്ചേര്‍ക്കുവാന്‍
ഹൃദയം കൊതിതൂകി..
ഇന്നുമെന്റെ
തിളങ്ങുന്ന കൃഷ്ണമണികള്‍
പൊന്നില്‍ പൊതിഞ്ഞ
നിനവുകളെ കാണാറുണ്ട്...
ഭയന്നുപിന്തിരിഞ്ഞുപോയൊരു
ഹൃദയകാവല്‍ക്കാരന്‍
ഉണര്‍ന്നു തുടങ്ങി കഴിഞ്ഞു..
ഇനിയെന്റെ യാത്രയില്‍
നീയില്ല ചങ്ങാതിയെന്ന്
ഞാനുറക്കെയിരുളിന്റെ
കണ്ണിലായി നോക്കിയലറി...
നിഥിൻകുമാർ ജെ