കാത്തിരിപ്പിനൊടുവില്‍
വെണ്‍മേഘത്തണലില്‍
ഞാന്‍ നില്‍ക്കേ...
നിന്‍ സ്വരമധുരമിരുവരികളായി
വിരിയുന്നു സഖി.
താഴ്വാരം പൂക്കുമ്പോള്‍ ഞാനാ
വരികള്‍ നിനക്കായ് മൂളാം.
നീഹാരം പെയ്യുമ്പോള്‍
സപ്തസ്വരങ്ങളും ചേര്‍ത്തൊരു
രാഗമാല ചാര്‍ത്താം.
ഒരു കോകിലസ്വരമായിയരികെ
ചെറുമഴച്ചാറും.
മേഘം മഞ്ഞിനെ തഴുകിയനേരം
നീയെന്റെ പ്രാണനായ്.
പ്രണയതുടുപ്പിനകത്തളത്തില്‍
മഴമാനസം പെയ്തിറങ്ങി.
ഞാനെന്റെ പാതി നിനക്കായ്
നല്‍കിയ പൗര്‍ണമിയും മാഞ്ഞു.
ഇന്നെന്റെ
കിനാവുകളിലൊതുങ്ങിയ
മാരിവില്ലിന് ചന്തം പോരാ...
ഇന്നെന്റെ മാനസം
ജീവശ്വാസമില്ലാതെ പിടയുന്നു.
നീയൊരു താരകമായിയെന്നെയും
കാത്തിരിന്നു!
പ്രണയശകുന്തമായി ഞാന്‍
വരുവോളം.
നിഥിൻകുമാർ ജെ