വേരുകള്‍ മുറിഞ്ഞാലും
========
ചില്ലകളോരൊന്നും
കോതിയൊതുക്കുമ്പോഴും
ഇലകളൂഴിയില്‍ മെത്ത വിരിക്കുമ്പോഴും
തണലായി നിന്നിരുന്ന
മാമരം പിടഞ്ഞില്ല.
ഒരിറ്റു കണ്ണുനീരും വാര്‍ത്തില്ല.
പോയിമറഞ്ഞ കാലത്തിന്റെ
ഓര്‍മച്ചിത്രങ്ങളിലൂടെ
മാമരം സഞ്ചരിച്ചു.
ഇലകള്‍ പൊഴിഞ്ഞു,
ചില്ലകളടര്‍ന്നു.
മരണവക്കിലെത്തിയ
നിമിഷങ്ങള്‍ നിരവധി കടന്നു.
പുതിയ ചില്ലകള്‍ വിടരും
തണലായി താങ്ങായി മാറും.
വേരറ്റുപോയാലും
മുളപൊട്ടി കിളിര്‍ക്കാന്‍
പാകത്തിനൊരു ഹൃദയമുണ്ട്
മാമരങ്ങള്‍ക്ക്.
തണല്‍ത്തേടി വരും
പറവകള്‍ക്കൊരു
തണലായിയിനിയും നിലനില്‍ക്കും.
ഇനിയും തഴുകിയായിരമായിരം
ഋതുക്കള്‍ കടന്നുപോകും.
====
നിഥിൻകുമാർ ജെ