പാതിവഴിയില്‍
ചന്ദനം മണക്കുന്ന ഇടവഴികളില്‍,
ഇന്നും നിന്നെ തേടി
ഞാന്‍ വരും.
ഓര്‍മകളിലെ ഇളം തെന്നലിന്നും
തലോടിപ്പോകാറുണ്ട്.
പകലിരുളില്‍
വര്‍ത്തമാനം മറന്ന്
നടവഴിയില്‍ നില്‍ക്കാറുണ്ട്.
ഏതോ യാമത്തില്‍,
ഏതോ ഇരുള്‍ക്കാട്ടില്‍നിന്നും
ഒരു വേളയില്‍
ഞാനും കാതോര്‍ത്തിരുന്നു.
തേടിയൊടുവില്‍
കണ്ടെത്തുമെന്നു കരുതിയതോ
പാഴായി.
നിന്നെ നഷ്ടമായെന്നു
കരുതുവാനാവില്ലെന്നാലും,
ഭൂതകാലത്തില്‍ നിന്നുമൊരു
മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണു ഞാന്‍.
വര്‍ത്തമാനലോകത്തോടായി
ചിലതെല്ലാം നിന്നെപ്പറ്റിയെഴുതണം.
ഞാന്‍ എന്നും നീയായിരുന്നു
നിന്റെ പ്രണയമായിരുന്നു
നിന്റെ നിഴലായിരുന്നു.
നമ്മളൊരുക്കിയ ലോകത്തിന്ന്
ചെറുകിളികള്‍ പാറിനടക്കുന്നു.
എന്റെ തണലില്‍
എന്റെ ചൂടിലവരുറങ്ങുന്നു.
നിഥിൻകുമാർ ജെ