"ചിന്തകൾ "
_അമിത ഷിന്നു
ചിതറിയ ചിന്തകളാണിന്നെൻ
കവിതകൾ
തലകീഴയ സ്വപ്നം പോൽ
മൊട്ടിട്ട ചിന്തകളോ ഇന്ന് ഏകയാണ്
തപ്പിയെടുത്തൊരാ പഴയ ചിന്തകളോ
പലതും കളവുപോയി ഞാൻ അറിയാതെ
ഇരുട്ടിൽ കയറി കൂടിയ കള്ളനോ
ഇന്ന് വെളിച്ചമാം ചിന്തകളെ
കട്ടുകൊണ്ട് പോയി
എൻ തൂലിക ഇനിയും ചലിക്കും
ആ ചിന്തകൾ തേടി കുടിക്കാൻ
വിരലുകൾ ഓടി കുതിക്കും
വിരഹമാം ചിന്തയെ തലോടാൻ
ഇനിയും ഉടലെക്കുന്ന
ചിന്തകളോ പലതരം
മുഖം മറച്ച രാത്രിയിൽ
ഏകയായി ചിന്തിച്ചെടുത്തതെല്ലാം
വെറും മണ്ടത്തരം
പുഞ്ചിരിച്ച പകലിനോട്
പറഞ്ഞതെല്ലാം വിഢിത്തം
കണ്ട കിനാവുകൾ
എൻ ചിന്തകളല്ലന്നോതി ഞാൻ
കൊണ്ടു കീറിയ നൊമ്പരം
മാത്രമെൻ ചിന്തകൾ എന്ന്
കുറിച്ചവൾ ഞാൻ
കൊഴിഞ്ഞ ഇലകൾപ്പോൽ
നൊമ്പരമേറ്റൊരു ചിന്തകൾ
മോഹിച്ചു ഇന്നും പച്ചയായി നിൽക്കാൻ
മണമില്ലാത്ത ചിന്തകൾ ആണേലും
അവ മധുരമേറുന്നു അന്നും ഇന്നും
കയ്പ്പാർന്നൊരെൻ ജീവിതത്തിൽ
കലക്കിയ ചിന്തകൾക്കെപ്പഴോ
തേൻതോൽക്കും മധുരമായി
അവ പിന്നീട് എപ്പഴോ കയ്പ്പുമായി
ഒരു കവിതയായി കേഴുന്നു ഞാൻ
ഇനിയും മോഹിച്ചു പോയൊരാ
രാത്രിയിൽ കളവു പോയതെല്ലാം
വീണ്ടും ചിന്തിച്ചെടുക്കാൻ