രാത്രിതൻ വേളയിലെപ്പഴോ
വാക്കുകളിൽ മാധുര്യമായി നീയണഞ്ഞു
ജീവിതയാത്രതൻ വേദനയിലെപ്പൊഴോ
മോഹമായി, രാഗമായി അണഞ്ഞവളെ
സൂര്യകിരണങ്ങൾ ജ്വലിക്കുമാ പ്രൗഢിയായി എന്നിൽ നീ
ആത്മാവിൻ കോണിൽ
അണഞ്ഞിരുന്നുവോ സഖീ
എങ്കിലും ചെല്ലു നീ പ്രാണനെ
രിഥികാംശംമാം നിൻ മനതിൽ
മൂടനാം എന്നെ നീ കണ്ടിരുന്നുവോ
ജീവിത ചക്രമോ നൽകിയാ മറുപടി
നിൻ സഖിതൻ മനമതിൽ നീ
വെറുമൊരു വിഢിയാണ്