ഇര💔
നൂൽ ബന്ധമില്ലാതെ അവൾ ഓടി അണച്ചെത്തിയത് ഒരു കൂട്ടം യുവാക്കളുടെ ഇടയിൽ ആണ്…..
“ ഇവരും തന്നെ പിച്ചി ചീന്തി കൊല്ലും”
ആ നിമിഷം തലച്ചോറ് അവളെ ഓർമിപ്പിച്ചത് അത് മാത്രമായിരുന്നു….
എന്നാൽ
കുഞ്ഞ് പെങ്ങൾ ഷാഹിനയുടെ പ്രായം ഉള്ള പെൺക്കുട്ടി വസ്ത്രങ്ങളുടെ മറയില്ലാതെ ചോര പാട് നിറഞ്ഞ ദേഹവുമായി ഓടി വരുന്ന കണ്ടപ്പോൾ ഇംതിയാസിൻ്റെ ഹൃദയാം ഒരു മാത്ര മിടിക്കാൻ മറന്നു നിന്ന് പോയി
അവളൂടെ കണ്ണിലെ വേദന അറിഞ്ഞത് പോലെ ഉടുമുണ്ട് കീറി അവൻ അവളെ പൊതിഞ്ഞു പിടിച്ചു….
നീ സുരക്ഷിത ആണെന്ന് ഹൃദയം അവളോട് പറഞ്ഞത് കൊണ്ടാകാം ആ ആശ്വാസത്താൽ അവള് ഇംതിയുടെ കയ്യിലേക്ക് ബോധമറ്റ് വീണു….
അവൻ്റെ ഉള്ളുലഞ്ഞ കരച്ചിലാണ് കൂട്ടുകാരെ ബോധത്തിലേക്ക് കൊണ്ട് വന്നത് ആരും അവളുടെ വെളിവകുന്ന ശരീരത്തിലേക്ക് നോക്കിയില്ല ആശുപത്രിയിലേക്ക് പായുമ്പോളും അവളൂടെ ഒരു തുള്ളി ജീവൻ എങ്കിലും ബാക്കി വെക്കണേ എന്ന് മാത്രമവർ പ്രാർത്ഥിച്ചു പോയി …
“ഒരു കൂട്ടം യുവാക്കൾ ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ഒന്നാം പ്രതി ഇംതിയാസ് “
തൻ്റെ കുഞ്ഞുപെങ്ങൾ ഇന്ന് തൻ്റെ നേരെ ചെരുപ്പ് വീശി തല്ലിയിരിക്കുന്നു….
ലോകമേ നിങ്ങൾ സ്വയം വിഡ്ഢി വേഷം കെട്ടി ആടുന്നുവോ ?
കണ്ണുകൾ കൊണ്ട് കാണുന്നത് എല്ലാം സത്യം ആണോ?
“കോടതി വരാന്തയിൽ പ്രതി ഇംതിയാസ് കുഴഞ്ഞു വീണു അന്തരിച്ചു”
“പീഡന ഇര അപകട നില തരണം ചെയ്ത് ഇരിക്കുന്നു. മൊഴി രേഖ പെടുത്തൽ ഉടനെ”
“പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഉറ്റവർ അച്ഛനെയും സുഹൃത്തിനെയും ഉടൻ അറസ്റ് ചെയ്യും”
“ഇംതിയാസ് നിരപരാധി പെൺക്കുട്ടി വേദനയോടെ പ്രതികരിക്കുന്നു”
തലക്കെട്ടുകൾ മാറി മാറി വന്നു…
നഷ്ടം ആർക്ക്?
ഷാഹിന നിൻറെ കണ്ണുനീരിൽ നീ ചെയ്ത പാപം അണയുന്നില്ല ഒരു പക്ഷെ ഇംതിയെ കൊന്നത് ചുറ്റും ഉള്ള ലോകം അല്ല നിന്നിൽ ഉള്ള അവൻ്റെ വിശ്വാസം ആകാം
ലോകം മൊത്തം എതിർ നിന്നാലും നീ അവന് വേണ്ടി വാദിക്കും എന്നവൻ വെറുതെ എങ്കിലും കിനാവ് കണ്ടിരിക്കും