Malayalam Quote in Romance by Krishnapriya

Romance quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

         ഓർമ്മകൾ




ഇനിയുമെന്നിലായ് ഉണരുന്നു മോഹങ്ങൾ

ഇനിയുമെന്നിലായ് തളിരിടുന്നാശകൾ

അരുതരുതെന്നു കേണുപറഞ്ഞിട്ടും

അലിവ് കാട്ടാതെ പുണരുന്നു ഓർമ്മകൾ

വേരറുത്ത് പറിച്ച നിന്നോർമ്മകൾ

വേദന ചോര ചിന്തുന്ന നെഞ്ചിലായ്

ഓർമ്മകൾ നോവ് വീണ്ടും പടർത്തുന്നു

ഓർത്തു കണ്ണുകൾ കാവ്യം രചിക്കുന്നു

മണ്ണിൽവീണ പവിഴമല്ലിപ്പൂവേ

മഞ്ഞുമൂടിയ പൂക്കാലമോർക്കുന്നോ?

എൻ മനസിലായ് എന്നെന്നും പൂവിടും

എൻ്റെ മാത്രം പവിഴമല്ലിപ്പൂവേ

നിങ്ങളെന്നുടെ നഷ്ടസ്വപ്നങ്ങളാം

നെഞ്ചിലായ് കാത്ത ഇഷ്ടങ്ങളല്ലയോ?

വേണ്ടയെന്നു ഞാനാവോളം ചൊൽകിലും

വേണ്ടുവോളം വിടരുന്ന ഓർമ്മകൾ

വെറുതെയെന്നറിഞ്ഞീടിലും എന്നിലായ്

വിരിയുമെന്നെന്നുമെൻ മോഹപുഷ്പങ്ങൾ

കാത്തിരിപ്പൂ ഞാൻ മണ്ണോടലിയുവാൻ

കാത്തുവെച്ചൊരീ സ്വപ്നങ്ങളോടൊപ്പം



......
💕അച്ചു💕🖋️📄
......

Malayalam Romance by Krishnapriya : 111487031
New bites

The best sellers write on Matrubharti, do you?

Start Writing Now