സ്ത്രീ
ഒരു പിറവി അറിയുന്നു പലരും
ചോദിപ്പു ഒരേ ഒരു ചോദിയം
ആരു നീ പൈതലേ
പെണ്ണ് കുഞ്ഞുനീ
എന്ന് അറിഞ്ഞതു ലോകം
നിൻ മനസ്സിന്റെ ചിന്തകൾ
നിയന്ത്രിപ്പൻ തുടങ്ങും
അമ്മതൻ സ്നേഹം
രാത്രിതൻ കാവലായി
ഒറ്റക്ക് നിൽക്കലിൽ കൂടായി
എപ്പോളും നിൻ അരികിൽ
ചേർന്നു നിൽപ്പൂ
അച്ഛൻ തൻ സ്നേഹം
നിന്നിലെ തെറ്റിന്റെ
സ്നേഹ ശാസനമായി
എന്നും കൂടെ നിൽപ്പൂ
പിന്നെയും നിനക്ക് കൂടായി
ചേട്ടനും,ബന്ധുക്കളും
ഇനിയും നിന്റെ നിരകൾ പലത്
ഒറ്റക്ക് ആകുന്നു നിൻ മരണത്തിൽ
അറിയാതെ പോകുന്നു
നീയെന്നൊരാൾ
ജനിച്ചതിന് കാരണം