Malayalam Quote in Poem by aNil Madhavan

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

ഒരു ബോൺസായി കഥ

മണ്ണിൽ വീണൊരാ
പേരാലിൻ വിത്ത് പൊട്ടിമുളച്ചിന്നിതാ
കാലങ്ങൾ താണ്ടി
ഒരു മഹാവൃക്ഷമായി..

ഭൂമിക്കു തണലായി,
മണ്ണിന് കാവലായി,
പക്ഷിമൃഗാദികൾക്ക് അഭയമായി...
ആ മഹാവൃക്ഷത്തണലിൽ
നിൽക്കും മനുഷ്യൻ മാത്രം
അതിൻ മഹത്വം അറിഞ്ഞതില്ല...

മറ്റൊരു പേരാലിൻ വിത്ത്
കിളിർത്തതോ ഒരു
കുഞ്ഞു മൺചട്ടിയിൽ..

അതിന്റെ വേര് മണ്ണിൽ പടർന്നതില്ല,
വളർച്ച മുരടിപ്പിച്ചു,
ശാഖികളിൽ ചെമ്പു
കമ്പിയാൽ ചുറ്റി വരിഞ്ഞു,
ഇലച്ചാർത്തുകൾ ഏതുമില്ലാതെ
ഒരു കുള്ളൻ മരമായി
മാറി ഇപ്പോൾ...

അതിനെയെടുത്തങ്ങ് "ബോൺസായി"
എന്നൊരു ഓമനപ്പേരിട്ടു
വെറും കാഴ്ച
വസ്തുവാക്കി മാറ്റി

ഇന്നിന്റെ ആവശ്യം
കുള്ളൻ മരങ്ങളാണ്
സ്വീകരണ മുറിയിലെ
അലങ്കാര മേശമേൽ ഒതുങ്ങുന്നൊരു
കാഴ്ചവസ്തു...

ഭൂമിക്ക് തണലേകും
വൻ മരങ്ങൾ ഇന്ന്
വേണ്ടതില്ല,
ഉള്ളതും വെട്ടിയൊതുക്കുന്നു
അതിവേഗം...

പക്ഷിമൃഗാദികൾക്ക്
അഭയം നൽകേണ്ട, തണലേതുമേകണ്ട..
കാൽച്ചോട്ടിലെ മണ്ണ്
ഒലിച്ചങ്ങ് പോയിടട്ടെ...

നമ്മിലെ സ്വാർത്ഥത
ഇന്നിവിടെ ഒരു മേശമേലൊതുങ്ങട്ടെ...
മനസ്സും ഒരു "ബോൺസായിയായി" മാറിടട്ടെ..

- അനിൽ മാധവൻ

Malayalam Poem by aNil Madhavan : 112036748
New bites

The best sellers write on Matrubharti, do you?

Start Writing Now