Malayalam Quote in Poem by aNil Madhavan

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

അക്ഷരങ്ങൾ

അക്ഷരങ്ങൾ പെറുക്കി
എൻ ബോധമണ്ഡലത്തലിട്ടത് മൻഥനം ചെയ്തു ഞാൻ..

അതിൽ നിന്ന് കിട്ടും
വാക്കുകൾ ഓരോന്നും
ഒരു പുസ്തകത്താളിൽ കോറിയിട്ടു..

ഇനി അതിനെന്തു പേരിടും... എന്നു ഞാൻ അറിയാതെ
ഒന്ന് ശങ്കിച്ചുപോയി...

ഒരു ഗദ്യ ശകലമെന്നോ..
പദ്യ ശകലമെന്നോ..
ഇനി മറ്റെന്തെങ്കിലും പേരിലെന്നോ...

അല്ലെങ്കിൽ വേണ്ടാ..
ഒരു പേരിലെന്തിരിക്കുന്നു
തോന്ന്യാക്ഷരങ്ങൾക്ക്
ഒരു പേരെന്തിന്?

വായിക്കുമ്പോൾ അതിൻ
പൊരുൾ പിടി കിട്ടണം,
കിട്ടിയാലോ അത്
മനസ്സിൽ തട്ടണം,
തട്ടിയാലോ അത്
ജീവിത വീക്ഷണമാകണം
ഇല്ലെങ്കിലോ അത്
വായിച്ച് തള്ളണം..

എഴുതിപ്പോകുവാൻ
വാക്കുകൾ തെളിയണം
അതിന് മിഴിവേകുവാൻ
അർത്ഥവത്താവണം
അതിന് ഞാൻ എൻ
ആത്മാവിൻ അംശം നൽകണം..🙏

- അനിൽ മാധവൻ

Malayalam Poem by aNil Madhavan : 112036895
New bites

The best sellers write on Matrubharti, do you?

Start Writing Now