Malayalam Quote in Poem by aNil Madhavan

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

കാലാവസ്ഥ

കാലത്തിൻ അവസ്ഥ
അറിഞ്ഞു
ജീവിക്കണം...
കാലത്തിനൊരു
താളമുണ്ടെന്നങ്ങറിഞ്ഞ് പെരുമാറീടേണം ...
അതിന് നാം അറിയേണ്ടതുണ്ട്
പ്രകൃതി തൻ താളലയം

പണ്ട്, ആദിമ കാലത്ത്
മനുഷ്യന്റെ പിറവിക്കും
ഒട്ടുമുൻപേ
ഈ ഭൂമി എത്ര
സ്വച്ഛസുന്ദരമായിരുന്നിരിക്കാം...

നമുക്ക് വേണം
ഈ ഭൂവിൽ മൃദുമാരിയെ
വേണ്ട നമുക്ക് കാലം തെറ്റി വന്നിടും പേമാരിയെ...

വേണം നമുക്ക് വെയിലും
ഇളം തെന്നലും ...
ഇനി വേണ്ടാ കൊടുങ്കാറ്റും
കൊടും ചൂടും വരൾച്ചയും...

അറിഞ്ഞിടാം പ്രകൃതിയെ...
കാലാവസ്ഥയെ...
ജീവിക്കാം ശാന്തമായി
ഈ സുന്ദരമാം ഭൂവിൽ..

കാലത്തിൻ ഈ അവസ്ഥയ്‌ക്ക്
ന്യായങ്ങൾ പലതുണ്ട്
ആധുനിക ശാസ്ത്രത്തിന് നിരത്തിവെക്കാൻ

ഹരിതഗൃഹത്തിൻ ചൂടേറി,
സമുദ്രഹൃദയം കലങ്ങിടുമ്പോൾ,
എൽനിനോയും പിന്നെ ലാനിനയും കാലത്തിൻ
മുഖം മാറ്റിടുന്നു...

ഇതിന് പിന്നിലെ
കാരണം തേടുമ്പോൾ
കാണാം നമ്മളെ പ്രതിബിംബമായി...

പ്രകൃതി തൻ താളവും
ലയവും തെറ്റിച്ച്
നാം ഇന്ന് വെറുതെ
വിലപിച്ചിട്ടെന്തു കാര്യം...

-അനിൽ മാധവൻ

Malayalam Poem by aNil Madhavan : 112036894
New bites

The best sellers write on Matrubharti, do you?

Start Writing Now