നീയും ഞാനും
നീ നീയാണ്
ഞാൻ ഞാനാണ്
എന്നിൽ നീ നീയായിട്ടിരിക്കുക
നിന്നിലോ ഞാൻ ഞാനായിട്ടും
നിന്നിലെ നിന്നെയും
എന്നിലെ എന്നെയും നാം അറിയുമ്പോഴാകും
ഒരാത്മ ബന്ധം മുളപൊട്ടുക
കാലമാം കാട്ടരുവി തേച്ചുമിനുക്കിയൊരു
പുഷ്യരാഗക്കല്ലായി അത് തിളങ്ങും
ആ കല്ലിനാൽ ഒരു മന്ത്രമോതിരം ഞാൻ പണിയും..
അത് ഞാൻ നിൻ വിരലിലണിയും..
അതിൻ തിളക്കം നമ്മൾ തൻ ജീവിത വെളിച്ചമാകും..
കാലം അതിന് സാക്ഷിയാകും..
അനിൽ മാധവൻ