Malayalam Quote in Poem by aNil Madhavan

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

നാം പിന്നിട്ട വഴികൾ

വഴികൾ, ഒന്നിൽ തുടങ്ങി
പലതായി പിരിഞ്ഞു
നമ്മെ ലക്ഷ്യത്തിലേക്കങ്ങ്
നയിച്ചിടുന്നു...

കഷ്ടിച്ച് ഒരാൾക്കൊന്നു പോകുവാൻ പറ്റുന്ന
ചെറു പാതകൾ മുതൽ
വിശാലമാം രാജപാത
വരെ നീളുന്നു അതിന്റെ യാത്ര...

നന്മകൾ ചെയ്യുവാനുള്ള തുടക്കവും,
തിന്മകൾക്കായുള്ളൊരു കാൽവെയ്പ്പും
ഈ വഴികളിൽ നിന്നു തന്നെയത്രേ...

വഴികൾ തൻ രൂപവും ഭാവവും കാലത്തിനൊപ്പം ഇന്നങ്ങു
മാറി മറിഞ്ഞുപോയി...

ചെമ്മണ്ണാൽ തീർത്തതും,
ടാർ വിരിച്ചതും,
സിമന്റ് പൊതിഞ്ഞതും...
ആ വഴികളിൽ മഴയത്ത്‌ അറിയാതെ തെന്നി വീഴുന്നതും,
പിന്നെ എല്ലുകൾ തൻ കാര്യം കഷ്ടത്തിലാകുന്നതും...
വഴികളുടെ പരിണാമ
കഥയിലെ ഏടുകളത്രെ!

ആധുനിക ലോകത്തിൽ വർണ്ണാഭമാം ടൈലുകൾ നിറങ്ങൾ കൊണ്ടൊരു
പൂക്കളം തീർക്കുന്നു...

പണ്ട്, ആദിമ കാലത്ത്,
വഴിയിൽ നാം നഗ്നപാദരായി നടന്നിരുന്നു...
ഇന്നതുമാറി
പാദരക്ഷകൾ വന്നു,
ചക്രങ്ങൾ വന്നു,
അങ്ങനെ മനുഷ്യന്റെ തലവരയും മാറി...

ഭാരവണ്ടികൾ വന്നുപോയി,
കാളവണ്ടിയുടെ കട...കടാ... നാദവും മാഞ്ഞുപോയി...
റിക്ഷകളും പൊയ്‌പ്പോയി
ഇന്നവിടെ വാഹനങ്ങൾ മത്സരിച്ചോടുന്നു...
വാഹനനിരകൾ വഴികളെ
പാടേ വിഴുങ്ങി-
ഒരു പെരുമ്പാമ്പിനെപ്പോൽ അനങ്ങാതെ കിടക്കുന്നു...

എണ്ണ കുടിച്ചങ്ങതിവേഗം
കുതിച്ചു നടന്നവർ തൻ
കാലം മാഞ്ഞു തുടങ്ങുന്നു...
വൈദ്യുത വണ്ടികൾക്കായി
അവ വഴി മാറിക്കൊടുക്കുന്നു...

രാജാവീഥികൾ നടുവിലതാ
വൻ തൂണുകൾ, പാളങ്ങൾ...
മനുഷ്യ പ്രയത്നത്തിൻ
ഉത്തമ പ്രതീകങ്ങൾ
അതിലൂടെയോടും
മെട്രോ ട്രെയിനുകൾ...

ആകാശപാതകളുണ്ടിവിടെ
അതിലൂടെ പറന്നിടും വ്യോമയാനങ്ങളും...
സാഗരപാതകളും ഉണ്ട്
അതിലൂടെ ഒഴുകും
വൻ യാനങ്ങളും...
അതുമെല്ലാം ഭാവിയിൽ
തിങ്ങി നിറഞ്ഞ് ഒരുനാൾ നിശ്ചലമായിടുമോ...

വഴിയോരം ചേർന്നുള്ള വേലികൾ മാഞ്ഞുപോയി... അതിന് കൂട്ടായ മരങ്ങളും മറഞ്ഞുപോയി...
ഇന്നവിടെയെല്ലാം വൻ മതിലുകളുമായി
അതിനുള്ളിൽ നാമിതാ
ഒളിച്ച് ജീവിക്കുന്നു...
സ്വയം നിർമ്മിച്ചൊരു
ജയിലിലെന്നപോലെ...

കാലത്തിനൊത്ത്‌
അതിവേഗം മാറുന്നു
ഈ വഴികളത്രയും വിശാലമായി...
എങ്കിലും, ആരും മറക്കാതിരിക്കുക
നമ്മൾ പിന്നിട്ടൊരാ
പഴയ വഴികളെ...

അനിൽ മാധവൻ

Malayalam Poem by aNil Madhavan : 112036537
New bites

The best sellers write on Matrubharti, do you?

Start Writing Now