മഴയും ഉരുളും 🌧️
അങ്ങകലെ പുഞ്ചപ്പാടങ്ങൾക്കപ്പുറത്തുനിന്നും ചടുലവേഗത്തിൽ വരുന്നു തൂവെള്ളച്ചേലയുടുത്തൊരാ മഴയെന്ന സുന്ദരി...
ചെറുമഴയിൽ ഇലത്തുമ്പിൽനിന്നിറ്റുവീഴും തുള്ളികൾ പുൽക്കൊടിയിൽ മുത്തുമണികളായ് പതിയുന്നു...
മണ്ണിന്റെ ഗന്ധമുണർത്തിയവൾ
കാത്തിരുന്ന ഭൂമിയെ പുളകിതയാക്കി...
കാലവർഷമേഘങ്ങളായ്
കലിപൂണ്ടുവന്ന് എന്നെ ഭയപ്പെടുത്തുമെങ്കിലും,
നിൻ ലാസ്യനൃത്തം
മനോഹരം...
പിന്നീടെപ്പോഴോ കലിപൂണ്ടു ധുംധുഭിമേളത്തോടെ വന്ന്, മലകളെ വിഴുങ്ങി നദിയാക്കി, ഒരു മായാജാലക്കാരിയായി മാറിയവൾ...
പുഴകൾ നിറച്ചവൾ അതിൽ നാടിൻ കിനാവുകൾ മുക്കിക്കളഞ്ഞു...
സൗമ്യയായ് വന്നു, രൗദ്രയായ് മാറി ചൂഷകരോട് പ്രതികരിച്ചൂ...
സ്നേഹമായ്,
കോപമായ്,
കണ്ണീരായ് പെയ്തൊഴിഞ്ഞുപോകുമൊരു ജീവിതംപോൽ...
കാടുകൾ വെട്ടിമുറിച്ചും
മലകൾ കീറിമുറിച്ചും
പ്രകൃതിതൻ മാറിലേറ്റ മുറിവുകൾ എണ്ണിയില്ലാരും...
മണ്ണിനെ "കോൺക്രീറ്റാൽ" പൊതിഞ്ഞവർ,
മനോഹരാലയങ്ങൾ തീർത്തതിൽ ദൈവങ്ങളെ കുടിയിരുത്തി,
പ്രകൃതിക്കെതിരെ തൻ കാവലാളാക്കി...
മറന്നുപോയവൻ ,
മണ്ണു കയ്യിലേന്തിയൊരാ കണക്കുപുസ്തകത്തിനെ..
ഇന്നവിടെയില്ല വീടും ആലയങ്ങളും,
ഒരു വലിയ പുഴയവിടെ
ഹൂങ്കാരവത്തോടെ ഒഴുകുന്നു...
ഉരുളായി വന്നു നീ തിരിച്ചടിക്കുമ്പോൾ
കേവല മർത്യർ പഴിചൊല്ലുന്നു..
പ്രകൃതിയെ,
ദൈവത്തെ,
വിധിയെ...
സ്വയം ഒഴികെ മറ്റെല്ലാത്തിനെയും....

അനിൽ മാധവൻ