Malayalam Quote in Quotes by Disabled girl

Quotes quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

പ്രതി....? വിധി....?

മാനസീകമായി നന്നേ തകർന്ന മനസ്സിൻ്റെ പരാതി കേൾക്കുകയാണ് ആത്മാവ്. തീർപ്പുകൽപ്പിയ്ക്കാനാവാത്ത പരാതിയിന്മേൽ മനസ്സിൻറെ വാദം വീണ്ടും വീണ്ടും കേൾക്കാനേ ആത്മാവിന് ആവുന്നുള്ളൂ. കേട്ട പരാതികളിൽ മുഴുവൻ ശരീരവുമായി ബന്ധപ്പെട്ട ഏതോ ഒരു അദൃശ്യ കവചമുള്ളതിനാൽ പ്രതിക്കൂട്ടിൽ ശരീരം പ്രതിഷ്ഠിയ്ക്കപ്പെട്ടു. സർവ്വനാഡീഞെരമ്പുകൾ മസ്തിഷ്‌കവുമായി കൂടിയാലോചിച്ച ശേഷം വിചാരണ പുനഃരാരംഭിച്ചു. ശാരീരികമായി തളർച്ചയുള്ള ശരീരത്തിൻറെ വിസ്താരമാണ് ആദ്യം. കളങ്കം കലരാത്ത ചെയ്തികൾ അന്യൻ നിന്നു പോയതിൻറ പൊരുൾ തേടുന്നവർക്ക്... ഛേദാവസ്‌ഥയിലും പുനർജ്ജനിയ്ക്കുന്ന കരളിനുമുണ്ട് ഇത്തിരി പറയാൻ. കലർപ്പില്ലാത്ത മനുഷ്യരക്തം രുചിച്ച് കാലം മറന്ന കലികാല സന്തതിയാണ് ഞാൻ. മസ്തിഷ്കമെന്തേ അതാദ്യം തടയുന്നില്ല. ശരീരമെന്ന സാക്ഷാൽക്കാരത്തിന് കരങ്ങളിൽ യാതൊരു അവകാശവുമില്ലെന്ന് ന്യായീകരിയ്ക്കാനാവുമോ..?

Malayalam Quotes by Disabled girl : 111976640
New bites

The best sellers write on Matrubharti, do you?

Start Writing Now