ശിവ
ധും.. ധും... ഡമരുവിൻ നാദം
എൻ ഹൃദയ താളമായി മാറിടുന്നു......
നിൻ ചടുല നടനം
ഈ പ്രപഞ്ച താളമായി തീർന്നീടുന്നു...
നിൻ തിരുമുടിയിലമർന്നിടും
ഗംഗ ഈ ഭൂമിതൻ
ജീവജലമായി ഒഴുകീടുന്നു..
നിൻ മാറിലണിയും
ആ ഭസ്മ ധൂളികൾ
ഈ പ്രപഞ്ച സത്യം വെളിവാക്കുന്നു...
ഈ പ്രപഞ്ചം വിഷമയം ആകാതിരിക്കുവാൻ
കൊടിയ വിഷം നീ കുടിച്ചുതീർത്തു..
വരണം, മഹാദേവനിനിയും
ഈ ഭൂമിയിൽ
ഇവിടെയുണ്ട് ഇനിയും
നവ വാസുകികൾ..
അവർ വമിച്ചീടുന്നൊരാ
കൊടുംവിഷം താങ്ങുവാൻ
ഇന്നീ ഭൂമിക്ക് കഴിയുകില്ലാ..
ഇവിടെയുണ്ട്... ഇവിടെയുണ്ട്..
ഇനിയും ത്രിപുരാസുരന്മാർ....
അവർക്കായി വിശ്വരെഥമേറി,
പിനാകയും മഹാശരവുമായി
വന്നീടുക...
വില്ലായി മേരുവിനെ വീണ്ടും
ആ തൃക്കൈകളിലേന്തീടുക...
അന്ധകാസുരന്മാർക്കായി
ഇനിയും തൃശൂലം
ആ മഹാബാഹുക്കളിലുയർത്തീടുക
വീണ്ടും വരും രാവണന്മാരിവിടെ,
കൈലാസം കൈയ്യിലിട്ട് അമ്മാനമാടുവാൻ...
നിൻ പെരുവിരലൊന്നങ്ങ് അമർത്തിയാൽ തീരുന്നതേയുള്ളൂ
ഈ അഹന്തയെല്ലാം...