Amira - 9 in Malayalam Drama by shadow girl books and stories PDF | അമീറ - 9

Featured Books
Categories
Share

അമീറ - 9







""  ഇത് അമീറ അല്ലേ  സംസാരിക്കുന്നത്..""?

"അതെ ഞാൻ തന്നെയാണ്. ഇതാരാണ് സംസാരിക്കുന്നത്.? എജെ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞു ആരാണെന്ന് പറഞ്ഞില്ല.""


"ഓക്കേ.ഞാൻ എ ജെ കമ്പനിയിലെ എംഡിയാണ്..."

അത് കേട്ടതും അവളൊന്ന് ഷോക്കായി..,,പടച്ചോനേ കമ്പനിയിൽ എംഡി വരെ വിളിക്കാൻ മാത്രം ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കിയില്ലല്ലോ.. അവളത് ആലോചിക്കാതിരുന്നില്ല..


ആമിയുടെ റസ്പോണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് .. എം ടി പറഞ്ഞു.: "അമീറ can I call you Aami "".😊

""Okay sir.you can...""😊

""Okay.അങ്ങനെയാണെങ്കിൽ ആമി നമുക്ക് വിഷയത്തിലേക്ക് കടക്കാം. ഞാൻ തന്നെ നിന്നെ നേരിട്ട് വിളിച്ചത് ഈ കമ്പനിയിലെ പുതിയ ഒരു പ്രോജക്റ്റിന്റെ കാര്യമില്ലേ ആമി അറിഞ്ഞിട്ടുണ്ടാവുമല്ലോ.. അതിന്റെ ഭാഗമായിട്ട് നമുക്ക് കുറച്ചു എംപ്ലോയിസിനെ ആവശ്യമുണ്ടായിരുന്നു.  ആ പോസ്റ്റിലേക്കാണ് ആമിയെ ഞങ്ങൾ ഇൻവൈറ്റ് ചെയ്യുന്നത്...""


""ഓക്കേ സർ..""


""പിന്നെ ആമിക്ക് എന്തോ ഇഷ്യൂ ഉണ്ട് എന്ന് പറഞ്ഞു.ഓഫ് ലൈൻ ആയിട്ട് വരാൻ പറ്റത്തില്ല എന്നും പറഞ്ഞു. ഞാൻ നേരിട്ട് വിളിച്ചത് അതിന്റെ കാരണം എന്താണെന്ന് അറിയാനാണ്.നമ്മളെക്കൊണ്ട് നികത്താൻ കഴിയുന്നതാണെങ്കിൽ നികത്തീട്ട് ഇവിടെ ഓഫ് ലൈനായി വർക്ക് ചെയ്യാൻ വരാൻ പറ്റുമോ എന്ന് ചോദിക്കാനാണ്. കാരണം ഞങ്ങൾക്ക് അർജന്റ് ആയിട്ട് വർക്ക് ചെയ്യുന്ന എംബ്ലോയിസിനെ കിട്ടണമായിരുന്നു..""


""സർ ഇഷ്യൂ എന്ന് പറയാൻ മാത്രം ഇല്ല.എനിക്ക് രണ്ട് ചെറിയ ബേബീസ് ആണ്.. പെൺകുട്ടികളാണ്..കല്യാണം കഴിഞ്ഞിട്ട് തോനെ ആയിട്ടില്ല..ഞങ്ങൾ ഡിവോഴ്സ് ചെയ്യാൻ പോവുകയാണ്. അത്കൊണ്ട് എനിക്ക് ഈ ജോബ് അത്യാവശ്യം ആയിരുന്നു..""


""സോറി ഞാൻ നിങ്ങളെ വിഷമിപ്പിച്ചു..""


""ഏയ് ഇല്ല സർ ഞാൻ അതുമായി പൊരുത്തപ്പെട്ടു...""


""ഒക്കെ ഒരാളുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാൻ ചോയ്സ് ഒന്നും എനിക്കില്ല അതുകൊണ്ടുതന്നെ നിങ്ങൾക്ക് പറ്റുമെങ്കിൽ ഇവിടേക്ക് വരുമോ...""

""സർ കുട്ടികൾക്ക് ഒരു വയസ്സാവുന്നതേയുള്ളൂ...""


""കുട്ടികളുടെ കാര്യമാലോചിച്ചു താൻ ടെൻഷൻ ആവേണ്ട.. കാരണം അവരെ നോക്കാൻ ഒക്കെ ഇവിടെ ആളുകൾ ഉണ്ട്... ഇയാൾക്ക് പറ്റുമെങ്കിൽ ഇവിടെ  കുറച്ച് ദിവസം സ്റ്റേ ചെയ്യാൻ പറ്റുമോ.. ഫാമിലിയുമായി ഡിസ്കസ് ചെയ്തിട്ട് പറഞ്ഞാൽ മതി..""


""ഓക്കേ സർ ഞാൻ ഉപ്പയുമായി ഒന്ന് ഡിസ്കസ് ചെയ്യട്ടെ എനിക്കും ഒരു മാറ്റം അത്യാവശ്യമാണ്.."


""ഓക്കേ ആമി..Bye""

""ഓക്കേ.. Thanks sir...""


  ഫോൺ കട്ടാക്കിയതും ആമി ഇരുന്നൊന്നാലോചിച്ചു...


ശേഷമവൾ ഉപ്പയുടെ അടുത്തേക്ക് ചെന്നു..


""ഉപ്പാ..നിങ്ങൾ എവിടെയാണ്. ഞാൻ നിങ്ങളോട് ഒരു കമ്പനിയുടെ ട്രെയിനിങ്ങിന് അവിടെയുള്ള ജോലിയെ പറ്റിയും പറഞ്ഞില്ലായിരുന്നോ.."""ഉപ്പാന്റെ അടുത്തേക്ക് പോയിക്കൊണ്ട് ഉറക്കെയായിട്ട് ചോദിച്ചു 

""മോളെ എന്തേ..അത് നീ ക്യാൻസൽ ചെയ്തെന്നാണല്ലോ പറഞ്ഞിരുന്നത് നീ.""


""അതേ"".. അപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് അതല്ലായിരുന്നോ പറ്റുന്നത്.ഇപ്പോൾ അവർ വീണ്ടും വിളിച്ചിരുന്നു പറ്റുമോ എന്ന് ചോദിച്ചു...""


""ആണോ എന്ന നീ പൊയ്ക്കോ, മക്കളെ ഞാൻ നോക്കിക്കോളാം..""


""പ്രശ്നംഅതല്ല ഉപ്പ.. അങ്ങനെ അവൾ എല്ലാ കാര്യങ്ങളും ഉപ്പയോട് പറഞ്ഞു...""


""അങ്ങനെയാണ് കാര്യങ്ങൾ...ഏതായാലും ഞാനും ആഹിയും ശാഹിയും പോയോന്ന് അന്വേഷിക്കട്ടെ അതിനെപ്പറ്റി.. അത് ജനുവിൻ ആണെങ്കിൽ നിന്നെ ഞങ്ങൾ പറഞ്ഞയക്കാം.കാരണം നിനക്കും ഇപ്പോ ഒരും മാറ്റം അത്യാവശ്യമാണ്.....""


""താങ്ക്സ് ഉപ്പാ.. I love u""❤️❤️. ഉപ്പയെ കെട്ടിപിടിച്ചു അവൾ ഉമ്മ വെച്ചു 😘."


""ആ സോപ്പിങ് ഒക്കെ മതി… നീ ചെന്ന് കുട്ടികളെ നോക്ക്..""


ആമി ചിരിച്ചുകൊണ്ട് വളരെ സന്തോഷത്തോടെ മക്കളുടെ അടുത്തേക്ക് ചെന്നു..

""ആദി... ആലി "". രണ്ടുപേരും ഇഷ മോളുടെ കൂടെ കളിക്കുകയാണ് അവരുടെ അടുത്തേക്ക് ചെന്നു.. എത്ര വിളിച്ചാലും കേൾക്കില്ല കളിയിൽ ആണെങ്കിൽ..

അവരുടെ പേരെല്ലാം ആമി ഇവിടെ എത്തിയാരെ മാറ്റി..

അദീന,അലീന എന്ന പേരിട്ടു...ആദി..ആലി എന്നാണ് അവരെ വിളിക്കാറ്..


_______________________


ഷാനുവും ഇനവും ഉമ്മയും ഷോപ്പിങ്ങിൽ ആണ്..

കല്യാണത്തിന് വേണ്ടിയും എല്ലാ പർച്ചേസിങ്ങും അവർ ചെയ്തു.. പിന്നെ ഇനും ഷാനുവും കൂടി ഗോൾഡിന്റെ കടയിൽ ചെന്ന് അവർക്ക് വേണ്ട മഹറും വാങ്ങി..

വീട്ടിലേക്ക് പോകാൻ കാറിൽ കയറാൻ നേരത്ത് 
ആമിയുടെ ഉപ്പയെ അവർ കണ്ടു..
ഉപ്പ അവരെ കണ്ടില്ലായിരുന്നു.. പക്ഷേ കൂടെയുണ്ടായിരുന്ന ഷാഹി അവരെ കണ്ടിരുന്നു..

അവൻ ഓടിവന്ന് ഷാനുവിന്റെ കോളർ കുത്തിപ്പിടിച്ച് ചോദിച്ചു.:""പുന്നാര മോനെ നീ പിന്നെ എന്തിനാടാ എന്റെ പെങ്ങളെ പോറ്റാൻ കഴിയില്ലെങ്കിൽ അവളെ കിട്ടിയത്.. പോരാഞ്ഞിട്ട് അവക്ക് മക്കളുമാക്കി കൊടുത്തിട്ട്..... എന്നെ കൊണ്ട് കൂടുതലൊന്നും നീ പറയിപ്പിക്കണ്ട...അവൻ രണ്ടാംകെട്ട് കെട്ടാൻ പോകുന്നു.. ആ പുന്നാര മോളെ കെട്ടുന്നതിന് നീ എന്തിനാടാ എന്റെ അനിയത്തിയുടെ ജീവിതം നശിപ്പിച്ചേ
. ഷാഹി അവന്റെ എല്ലാ ദേഷ്യവും ഷാനുവിന്റെ മേൽ തീർക്കുകയായിരുന്നു.. പൊതിരെ പൊതിരെ  തല്ലി..അവന്റെ മൂക്കിൽ നിന്നും ചോരയൊക്കെ വരാൻ തുടങ്ങി..😡😡


""എന്റെ മോനെ വിട്..ഇനിയെങ്ങാനും അവനെ തൊട്ടാൽ ഞാൻ നിന്നെ പോലീസിൽ കൊടുക്കും.."
ഷാനുന്റെ ഉമ്മ ഓടി വന്നുകൊണ്ട് ഷാഹിയിൽ നിന്നും അവനെ മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു...😡😡


""തള്ളെ അടങ്ങി നിന്നോ വയസ്സാൻകാലത്ത.. മകനെ രണ്ടാം കേട്ട് കെട്ടിക്കാനുള്ള പൂതി.. പോലീസിനെ നീയല്ല  ഞാനാ  വിളിക്കുന്നത്....നീ ഒന്നും സുഖമായി ജീവിക്കുമെന്ന് കരുതണ്ടാ..ഞങ്ങൾ തന്നില്ലെങ്കിലും ദൈവം തരുമെടോ..
എന്റെ ആമിയുടെ കണ്ണീരിന് നീയൊക്കെ വില പറയേണ്ടിവരും.. ഓർത്തോ..""എല്ലാം പറഞ്ഞപ്പോയെക്കും അവൻ കിതച്ചിരുന്നു..😡😡

അപ്പോയെക്കും  അവന്റെ ദേഷ്യം ഉച്ചിയിലെത്തിയിരുന്നു.. ദേഷ്യം മുഴുവൻ അവൻ  ഷാനുവിന്റെ മേൽ തീർത്തു.. 😡😡അവനെ പിടിച്ചു വച്ചില്ലെങ്കിൽ ഷാനുവിന്റെ കഥ അവൻ തീർക്കുമെന്ന് അറിയുന്നതുകൊണ്ട് ഉപ്പ അവനെ പിടിച്ചുമാറ്റി..


ഷാനുവിനെ പിടിച്ചു നിർത്തിക്കൊണ്ട് ഉപ്പ പറഞ്ഞു.:.
"മോനേ നിനക്ക് ഞാൻ എന്റെ മകളെ നിക്കാഹ് ചെയ്തുതന്നപ്പോൾ ഒരു കാര്യം പറഞ്ഞത് ഓർമ്മയുണ്ടോ.. നിനക്ക് അവളെ നോക്കാൻ പറ്റില്ല എങ്കിൽ എന്റെ കൈകളിൽ അവളെ സുരക്ഷിതമായി ഏൽപ്പിക്കണമെന്ന്..  അല്ലാതെ അവളെ ഇങ്ങനെ ഇറക്കിവിടുകയാണോ ചെയ്യേണ്ടത്..""വളരെ സൗമ്യതയോടെ ആയിരുന്നു ഉപ്പ സംസാരിച്ചിരുന്നത് ..


"അവളുടെ സ്വഭാവത്തിന് അവളെ ഇറക്കിവിടുകയല്ല ചെയ്യേണ്ടത് ആട്ടിപ്പായിക്കുകയാ വേണ്ടത്."". ഇടയിൽ കയറി ഉമ്മ അവരുടെ അമ്മായിയമ്മ സ്വഭാവം എടുത്തു..😏😡

അപ്പോയെക്കും ഷാനു വന്ന് ഉമ്മയോട് മിണ്ടാതിരിക്കാൻ പറഞ്ഞു.

""എനിക്കറിയാം ഞാൻ വലിയ തെറ്റാണ് ചെയ്തതെന്ന്.. അനുവിനെയാണ് ഞാൻ സ്നേഹിച്ചത്..അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെയെല്ലാം സംഭവിച്ചു പോയി നിങ്ങൾ എല്ലാവരും എന്നോട് ക്ഷമിക്കണം.""🥺

'''ച്ചേ ''നാണമില്ലെടാ നിനക്ക്.. ഒരുത്തിയെ സ്നേഹിച്ചു
മറ്റൊരുത്തിയുടെ കൂടെ കിടക്കാൻ.. ഒന്നുല്ലങ്കിലും നിനക്ക് എന്റെ ആമിയോട് നിന്റെ പ്രശ്നങ്ങളൊക്കെ പറഞ്ഞു കൂടായിരുന്നോ.. ""

""എന്നോട് ക്ഷമിക്കണം അവളുടെ കൂടെ ജീവിച്ചു തുടങ്ങിയപ്പോൾ ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചിരുന്നു..
പക്ഷെ എന്നെകൊണ്ട് പറ്റിയില്ല.""അത്‌ പറഞ്ഞപ്പോൾ
അവന്റെ കണ്ണുകളിൽ നഷ്ടബോധം മാത്രമായിരുന്നു.

""കള്ളം.. കള്ളമാ നീ പറയുന്നത്.. നീ... നീ മുതലെടുക്കുകയായിരുന്നു എന്റെ പെങ്ങളെ ""..😡

""അങ്ങനെയൊന്നും പറയല്ലേ "". ഷാനു അപ്പോയെക്കും കരയാനായിരുന്നു.. അവന് തന്നെ അറിയില്ല എന്ത്‌ കൊണ്ട അപ്പൊ കരഞ്ഞതെന്ന് 

"ഞങ്ങളാരും ക്ഷമിച്ചിട്ട് ഒരു കാര്യവുമില്ല മോനെ.. വീട്ടിൽ കണ്ണീരും കയ്യുമായി കഴിയുന്ന ഒരു പെൺകുട്ടിയുണ്ട് എന്റെ മകൾ അവളോടാണ് നീ ക്ഷമ ചോദിക്കേണ്ടത്..""


""അവളോട് ഇവൻ ക്ഷമ ചോദിക്കണമെന്നോ അത് നിങ്ങൾ കരുതേണ്ട അങ്ങനെയൊന്നും ഇനി സംഭവിക്കുകയുമില്ല..😡😡""അതും പറഞ്ഞു കൊണ്ട് ഷാനുന്റെ ഉമ്മ ദേഷ്യത്തോടെ അവന്റ കൈയും പിടിച്ച് അവിടുന്ന് തിരിഞ്ഞുപോയി.. എന്നാൽ ആ സമയവും ഷാനു തിരിഞ്ഞു ഉപ്പയെ തിരിഞ്ഞു നോക്കുകയായിരുന്നു.. ആ നോട്ടത്തിൽ ഒരു ക്ഷമാപണം ഉണ്ടായിരുന്നു..🥺


______________



""ഉപ്പാ വാ നമുക്ക് പോകാം"" ഷാഹി ഉപ്പാനോട് പറഞ്ഞു..


"എന്തൊരു അടിയാടാ നീ അതിനെ അടിച്ചത് ഇനിയും കൂടി അടിച്ചിരുന്നെങ്കിൽ അവൻ ചത്തുപോയേനെ.."ഉപ്പ അവനോട്  പറഞ്ഞു..😁

""നിങ്ങളെങ്ങാനും എന്നെ പിടിച്ചു വച്ചില്ലെങ്കിൽ അവനെ ഞാൻ കൊന്നേനെ .. ആ പൊട്ടൻ ആ തള്ള പറയുന്നത് കേട്ട് കളിക്കുന്ന ഒരു കളിപ്പാവയാണ്... അവർക്ക് പണത്തിന്റെ ആക്രാന്തം ആണ്..ഇങ്ങനെ ഒരുത്തനെ ആയി പോയല്ലോ ഞമ്മൾ ആമിക്ക് കണ്ടു പിടിച്ചത്..""ഷാഹി എന്തൊക്കെയോ പിറുപിറുക്കുകയാണ് ..😡


"അവൻ പറയുന്നത് കേട്ട് ഉപ്പ ചിരിച്ചു അവനോട് പറഞ്ഞു😄..:""പോട്ടെ സാരമില്ല ഏതായാലും ആമി ഇങ്ങനെ നട്ടെല്ലില്ലാത്ത ആണിന്റെ പെണ്ണാണെന്ന് പറയേണ്ട.. നമ്മുടെ മോൾക്ക് ഞമ്മളില്ലേ..അവളെ നമുക്ക് നല്ല അന്തസ്സായി തന്നെ വളർത്തണം..ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ അവളുടെ ആ കമ്പനിയെ കുറിച്ച് ഏതായാലും നമുക്ക് ഇന്ന് വൈകുന്നേരം അവിടെ ചെല്ലണം...""


""അതിന് ആ കമ്പനി ഇവിടെ അടുത്തല്ല ഉപ്പാ..മലേഷ്യയിലെങ്ങാനും ആണ്..""


""ആ അതെനിക്കറിയാം പക്ഷേ അതിന്റെ ഒരു ബ്രാഞ്ച് ഇവിടെ അടുത്തുണ്ട്. നമുക്ക് അവിടെ പോയി അതിനെ പറ്റിയെന്ന് അന്വേഷിക്കണം.എന്നിട്ട് നമുക്ക് പറഞ്ഞയക്കാം.ഏതായാലും അവൾക്കും ഇങ്ങനെ ഒരു മാറ്റം അത്യാവശ്യമാണ്. പിന്നെ അവളെ പഠിത്തം കുറച്ചു മുൻപേ വിട്ടതല്ലേ അവൾക്ക് അതൊന്ന് പുതുക്കുകയും ചെയ്യാം.."".

""അങ്ങനെ നോക്കാം ഉപ്പാ..എന്ന  നമുക്ക് നേരിട്ട് അങ്ങോട്ടേക്ക് പോയാലോ...""


""ശരി പോകാം..""


_______________________________


ആഷിക് സർ ആമിയെ കുറിച്ച് ചിന്തിക്കുകയായിരുന്നു..

മനസ്സിൽ എന്തുകൊണ്ടോ അവളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരു സങ്കടം വരുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു...🥺

അതുപോലെ എത്ര സ്ത്രീകൾ എന്ന് അവൻ ചിന്തിക്കാതിരുന്നില്ല..


അവന്റെ ചിന്തകളെ എല്ലാം അടിച്ചു പായിച്ചുകൊണ്ട് ക്യാബിൻ ഡോർ നോക്ക് ചെയ്യപ്പെട്ടു ...

""എസ് കമിങ്..""അവൻ അകത്തേക്ക് ക്ഷണിച്ചു..

പുറത്തുനിന്ന് വന്ന ആളെ കണ്ട് ആഷിക് സർ ഒന്നു ഞെട്ടി..

ഇവനോ!!!!!.😳😳😳

              



                   തുടരും.....