Ameera - 8 in Malayalam Drama by shadow girl books and stories PDF | അമീറ - 8

Featured Books
  • अधुरी खिताब - 49

    एपिसोड 49 — “उस रूह का जन्म… जो वक़्त से भी पुरानी है”(सीरीज...

  • Operation Mirror - 5

    जहां एक तरफ raw के लिए एक समस्या जन्म ले चुकी थी । वहीं दूसर...

  • मुर्दा दिल

    कहानी : दीपक शर्मा            ...

  • अनजाना साया

    अनजाना साया लेखक: विजय शर्मा एरी(लगभग १५०० शब्द)गाँव का नाम...

  • नेहरू फाइल्स - भूल-83-84

    भूल-83 मुफ्तखोर वामपंथी—‘फिबरल’ (फर्जी उदारवादी) वर्ग का उदय...

Categories
Share

അമീറ - 8

"'''ഹലോ ശീതളല്ലേ''"".

""'''''അതെ ഇതാരാണ് സംസാരിക്കുന്നത്"'''.

""ഇത് അമീറയാണ് കുറച്ച് ദിവസം മുൻപ് നിങ്ങൾ എന്നെ വിളിച്ചിരുന്നു.ഒരു കമ്പനി ബേസ്ഡ് ആയിട്ട് ട്രെയിനിങ്ങും അതിന് അനുബന്ധമായിട്ട് ജോലിയും ഉണ്ടെന്നു പറഞ്ഞുകൊണ്ട്.""


""ആ.. അതെ.. അതെ..ഞാൻ വിളിച്ചായിരുന്നു.ഇപ്പോൾ എന്തിനാണ് ഇങ്ങോട്ടേക്ക് വിളിച്ചത് നിങ്ങൾക്ക് അതിനെ ഇൻട്രസ്റ്റ് ഇല്ല എന്ന് പറഞ്ഞായിരുന്നു..""


""ആ സാഹചര്യത്തിൽ എനിക്ക് അങ്ങനെ പറയേണ്ടിവന്നു. ഇപ്പോൾ അങ്ങനെ ഒരു  സ്‌കോപ്പ് ഉണ്ടോ..""??


""കുറച്ചുനേരം വെയിറ്റ് ചെയ്യൂ..ഞാൻ ഒന്ന് ഡിസ്കസ് ചെയ്തിട്ട് വിളിക്കാം.""..

"ഓക്കേ".


_____________________


കമ്പനിയിൽ തിരക്കിട്ട പണിയിലായിരുന്നു ശീതൾ.ആ സമയത്താണ് ആമിയുടെ കോൾ അവൾക്ക് വന്നത്...
കോൾ കട്ട് ചെയ്ത ഉടനെ തന്നെ അവൾ എംഡിയുടെ റൂമിലേക്ക് പോയി...

"""ശീതൾ നീ അല്ലേ  ഇപ്പോൾ എംഡിയുടെ റൂമിൽ നിന്നും പുറത്തേക്ക് വന്നത്...അപ്പോഴേക്കും അങ്ങോട്ടേക്ക് തന്നെ ചെല്ലാനായോ?..എന്താടി ഒരു ചുറ്റിക്കളി...""തിരക്കിട്ട് കേബിൻലേക്ക് പോവുമ്പയാണ്
ശീതളിന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മു പിറകിൽ നിന്നും ഇതും ചോയിച്ചു വരുന്നത്..


""ഒന്ന് പോടീ അമ്മു.. എനിക്ക് വേറെ ഒരു പരിപാടിയും ഇല്ലാഞ്ഞിട്ടാണോ അങ്ങേരെ വളക്കാൻ..അങ്ങേര് ഒന്ന് കെട്ടി രണ്ടുമൂന്നു പിള്ളേരായി... അമ്മാതിരി സെക്കനെന്റിനെ ഒന്നും കെട്ടേണ്ട ഗതികേട് എനിക്കിപ്പോ വന്നിട്ടില്ല എന്റെ അമ്മുക്കിളിയെ.""


""പിന്നെന്താ അങ്ങോട്ടേക്ക് തന്നെ പായുന്നേ.?എന്തെങ്കിലും അർജന്റ് കേസ് ഉണ്ടോടി...?""


"നമ്മുടെ ആ പ്രോജക്ട്ല്ലേ അതിന്റെ ഭാഗമായിട്ട് കുറെ ആൾക്കാരെ ഇതിലേക്ക്  ക്ഷണിച്ചിരുന്നില്ലേ..ഒരാളും കൂടി നമുക്ക് ആവശ്യമുണ്ടായിരുന്നല്ലോ ..ആസ്ഥാനത്തേക്ക് നമ്മൾ കേറ്റാൻ ഉദ്ദേശിച്ചത് നിന്റെ അനിയത്തി അച്ചുവിനെയായിരുന്നല്ലോ.. അവൾ അവളുടെ ക്ലാസ് മുടക്കിയിട്ട് വരാം എന്ന് പറഞ്ഞതല്ലായിരുന്നോ...അത് വേണ്ടി വരില്ല എന്ന് തോന്നുന്നുണ്ട്..""


""അതെന്താടി അങ്ങനെ"".??


""ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ ഒരു അമീറ എന്ന പെൺകുട്ടിയെ വിളിച്ചിരുന്നത്..ആ കുട്ടി ഇതിലേക്ക് ജോയിൻ ചെയ്യാം എന്ന് പറഞ്ഞു വിളിച്ചിരുന്നു. പക്ഷേ ഏതായാലും എംഡിയോട് നമുക്കൊന്ന് ഡിസ്കസ് ചെയ്യാമല്ലോ അതിനു വേണ്ടി പോവുകയാണ്.""


""ഓഹോ അത് ശരി അങ്ങനെയാണെങ്കിൽ അച്ചു  ശശിയാവുമല്ലോ ""..


""അതെന്താടി അങ്ങനെ""..


""നമ്മുടെ എംഡി ആഷിഖ് സർ ന് പകരം വേറെ ഒരാൾ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അത്‌ അദ്ദേഹത്തിന്റെ അനിയൻ ആണെന്ന് റിവീൽ ചെയ്തില്ലായിരുന്നോ..ഇന്നലെ അത് കേട്ടതോട് കൂടി അച്ചുവിന് എന്നുമില്ലാത്ത ഒരു ഇൻട്രസ്റ്റ്... ക്ലാസ്സിൽ പോയാൽ ഏതായാലും പഠിക്കില്ല സർന്റെ അനിയൻ പൊളി ലുക്കാണെന്ന പറഞ്ഞെ കേട്ടത്..അയാളെ നല്ലോണം വായി നോക്കാലോ എന്ന് പറഞ്ഞിരിക്കായിരുന്നു അവൾ . ഈ കാര്യമൊന്ന് വിളിച്ചു പറയണം..കോമഡിയാവും...""


""ഇതൊക്കെ എപ്പോ.. അതേതായാലും നന്നായി.. അവളോട് പറഞ്ഞേക്ക് വിധിയില്ലയെന്ന്..""😆😆


""അത് ശരിയാ ഏതായാലും അവളുടെ കൂടെ ഞാനൊരു പാർട്ടി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കായിരുന്നു.""

""അതെന്താടി പാർട്ടിക്കുള്ള വക അവൾ ഉണ്ടാക്കി വെച്ചത്..""

""ആ അത് നിന്നോട് പറഞ്ഞില്ലല്ലോ..അവളെ ഇന്നലെ ഒരുത്തൻ തേച്ചിട്ട്പോയി..😁😁ഒരു ആഘോഷം വേണമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു..""

""ബെസ്റ്റ് ചേട്ടത്തി എന്നിട്ടു എന്ത്‌ പറഞ്ഞു അവൾ..""


""ഇത്രെയൊക്കെയല്ലേ എന്നോട് പറ്റു...
😁😁 എന്ത് പറയാൻ അവളെ കയ്യിൽ ഉണ്ടായിരുന്ന ബോക്സ് കൊണ്ട് ഒന്ന് കിട്ടി എന്നല്ലാതെ.. 😁😁""


""അതേതായാലും നന്നായി അതിന്റെ ഒരു കുറവ് നിനക്ക് നന്നായിട്ടുണ്ട് 😁😁..""


""അത്പിന്നെ ഞാനന്റെ കൂടെ അല്ലെ നടക്കണേ."" 😁


""ആ ഇനി എന്നെ പറഞ്ഞോ ""..


😁😁

""എങ്ങനെ ആയിരിക്കും അനിയൻ കലിപ്പ് ആയിരിക്കുമോ.""?


"""അത് ചോദിക്കാൻ ഉണ്ടോ അങ്ങേര് നല്ല കട്ട കലിപ്പ എന്ന പറഞ്ഞുകേട്ടത്..ഇന്നലെ ആഷിക് സർ തന്നെ എന്നോട് പറഞ്ഞു ശീതളെ നിന്റെ ഈ സ്ലോമോഷൻ പരിപാടിയൊന്നും  അവൻ ഇവിടെ വന്നാ പറ്റില്ല എന്ന്.""


""ഏതായാലും വരുന്നിടത്ത് വെച്ച് കാണാം..""


""ഇതെന്തിന്റെ ഫയലാ കൊണ്ടുപോകുന്നേ അമ്മു..""?


""അതോ..അത് ഇന്നലെ ഞമ്മള് ഒരു ഗാർഡനിൽ പോയിട്ടില്ലായിരുന്നോ?....
അവിടെ ഒരു ടീം പെർഫ്യൂം ഉണ്ടാക്കുന്നുണ്ട്..ചെറിയ കമ്പനിയാണ്.. പക്ഷേ നല്ല പെർഫ്യൂം ആണ്.. നമ്മൾ വാങ്ങിയാൽ റൈറ്റിംഗ് ഉണ്ടാകും എന്ന് പറഞ്ഞു...""


"" ചെറിയ കമ്പനി ആയിട്ട് എങ്ങനെ റൈറ്റിങ് ഉണ്ടാവാ..മണ്ടത്തരമാ ഇവര് ചെയ്യുന്നത്... ""


""ആ അതൊന്നും എനിക്കറിയില്ല സർന്റെ അനിയനാ നോക്കിയത്..അങ്ങേരു പറഞ്ഞു അതൊരു ഫണ്ട് ഇൻവെസ്റ്റ് ചെയ്യാൻ പറ്റാത്ത ചെറിയൊരു കമ്പനിയാണ്..അവർക്ക് ഫണ്ട് കുറവാണ്. അതുകൊണ്ടാണ് അത് പബ്ലിസിറ്റി കിട്ടാത്തത്..അതുകൊണ്ട് ആ സാധനം നമ്മൾ വാങ്ങി കൊടുക്കുകയാണെങ്കിൽ നമുക്ക് പബ്ലിസിറ്റി കിട്ടും അങ്ങനെ എന്തൊക്കെയോ പറഞ്ഞു..""


""എന്തായാലും നമുക്ക് നോക്കാം അങ്ങേര് ഇനി എന്തൊക്കെ ഇവിടെ ഉണ്ടാക്കുമോ എന്തോ."".. 😁😁


സംസാരിച്ചുകൊണ്ട് എംടിയുടെ ക്യാബിന് പുറത്തെത്തി.. പോയി വാതിൽ നോക്ക് ചെയ്തതും .. അകത്തേക്കുകടക്കാനുള്ള പെർമിഷൻ ലഭിച്ചു..രണ്ടുപേരും അകത്തേക്ക് കടന്നു..


ഉള്ളിൽ ഒരുപാട് ഫയലുകൾ നിറച്ച ഒരു ടേബിളിന്റെ സെൻടറിൽ  ആഷിക് അഹമ്മദ് എന്ന പേര് കുത്തിയ ബോർഡിന് നേരെ പുറകിലായി ഒരു ലാപ്പിൽ കാര്യായിട്ട് എന്തോ പരിപാടിയിലാണ് എം ഡി..


''""സർ""

"ഹാ.. ശീതൾ പറയൂ എന്താണ് വന്നത്.."

""അത് സർ നമുക്ക് ഒരാളെയും കൂടെ ആവശ്യമുണ്ടായിരുന്നല്ലോ ആ പ്രൊജക്റ്റ്ന്റെ ഭാഗമായിട്ട് കമ്പനിയിൽ വർക്ക് ചെയ്യാൻ...അതിന് 
വേണ്ടി ഒരാളെ ഞാൻ വിളിച്ചിരുന്നു..അയാൾക്ക് ആ സമയത്ത് എന്തോ വരാൻ പറ്റാത്ത സാഹചര്യമായിരുന്നു.. ഇപ്പോൾ കമ്പനിയിലേക്ക് വരാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു...""


""ഇത് തോന്നുമ്പോൾ പോകാനും വരാനും പറ്റില്ല എന്നറിയില്ലേ..?കമ്പനിക്ക് റൂൾസ് ഉള്ളത് അറിയില്ലേ നിനക്ക് അതെല്ലാം പറഞ്ഞു കൊടുക്കണ്ടേ...??""


"ഞാൻ സാറോട് ചോദിച്ചിട്ട് പറയാം എന്ന് കരുതി.. നമുക്കാണെങ്കിൽ ഒരാളെ അത്യാവശ്യമാണ് പെട്ടെന്ന് എടുത്തു ചാടി അവരോട് അങ്ങനെ സംസാരിക്കുകയാണെങ്കിൽ നമ്മുടെ ആവശ്യം കൂടിയല്ലേ എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞില്ല... ഇനിയാണങ്കിൽ രണ്ടുദിവസം കൂടിയല്ലേ ഉള്ളൂ..
നമ്മൾ ഇത്രയും എഫേർട് എടുത്തിട്ടും നമ്മൾക്ക് കറക്ട് ആൾക്കാരെ കിട്ടിയിട്ടുള്ളൂ.. സൊ അതുകൊണ്ട് ഞാൻ എടുത്തു ചാടണ്ട എന്ന് കരുതി സാറോട് ചോദിച്ചിട്ട് ഡിസ്‌കസ് ചെയ്യാം എന്ന്വെച്ചത് .. പറ്റില്ലെങ്കിൽ നോ പറയാം സർ..""


""നീ പറഞ്ഞതിലും കാര്യമുണ്ട്.
പെട്ടെന്ന് എടുത്തു ചാടി വേണ്ട എന്ന് പറയേണ്ട.
കമ്പനിയുടെ റൂൾസും കാര്യങ്ങളും ഇനി കമ്പനിയിൽ ജോയിൻ ചെയ്താൽ പറ്റില്ല എന്നുള്ള കാര്യം ഒന്നും പറയാൻ പാടില്ല എന്ന് പറയണം..
അയാൾക്ക് ഓഫ് ലൈൻ ആയിട്ട് വർക്ക് ചെയ്യാൻ പറ്റുമോ..??""

""ഇല്ല ഓൺലൈൻ ആയിട്ട് വർക്ക് ചെയ്യാൻ പറ്റുള്ളൂ എന്ന് പറഞ്ഞു..അവരുടെ സാഹചര്യം അങ്ങനെയാണെന്ന പറഞ്ഞത്..""


""ഒക്കെ നീ അവരുടെ ഇഷ്യൂ എന്താണെന്ന് ചോദിക്ക്.ഏതായാലും കമ്പനിയിൽ ജോയിൻ ചെയ്യാൻ പറ്റും എന്ന് പറ. ഓഫ്‌ലൈൻ ആയിട്ട് നമുക്ക് കൊണ്ടുവരാൻ പറ്റുമെങ്കിൽ കൊണ്ടുവരാം. കാരണം കമ്പനിക്ക് അത്യാവശ്യമായിട്ടുള്ള ആൾക്കാരാണ് അത്.. അതുകൊണ്ട് നീ അവരുടെ ഇഷ്യൂ ചോദിക്ക് നമ്മൾക്ക് പറ്റുമെങ്കിൽ അത് പരിഹരിച്ചു  തീരുമാനം ആക്കാലോ..""


""ഓക്കേ സർ"".


അതും പറഞ്ഞ് ശീതൾ തിരിഞ്ഞ് വാതിലിന്റെ അടുത്തേക്ക് ചെന്നു...


"ശീതൾ  വൺ മിനിറ്റ്". എംഡി അവളെ വിളിച്ചു..

"എന്താ സർ".?

"Anyway..thanks. You did a great job.. And I am sorry.. 🤗
ഞാൻ വേറൊരു പ്രോബ്ലത്തിൽ ആയിരുന്നു അതാണ് നിന്നോട് പെട്ടെന്ന് ടെമ്പർ ആയത്.""

""It's okay sir 😊"".


""അശ്വിനി എന്തിനാ വന്നത്"". ആഷിക് അച്ചുവിനോട് ചോദിച്ചു.

""സർ  . ഒരു ഒരു ഗാർഡന്റെ സൈറ്റില്ലായിരുന്നോ..ആ പ്രോജക്ട് ചെറിയ കമ്പനിയും ആയിട്ടുള്ള..പെർഫ്യൂമിന്റെ പ്രോജക്ടിന്റെ ഫയൽ ആണിത്..""


""ആ...ഒക്കെ.. മനസിലായില്ല..എല്ലാം ക്ലിയർ ആക്കിയില്ലേ..??

"അതേ സർ.ഇനി സാർ സൈൻ ചെയ്താൽ മതി.. ഒന്നുംകൂടെ നോക്കണമെങ്കി സർ നോക്കിയാളേണ്ടി.""


""ഒക്കെ ""😊..

""ആ പിന്നെ ആശ്വാനി..
ശീതളിനോട് പറഞ്ഞേക്ക് ആ കുട്ടിയുടെ നമ്പർ എനിക്ക് തരാൻ ഞാൻ നേരിട്ട് സംസാരിച്ചോളാം..""പോവാൻ ആഷിക് സർ ആശ്വാനിയോട് പറഞ്ഞു..


_______________________


ഫോണുമായി ബാൽക്കണിയിൽ പോയി നിൽക്കുകയായിരുന്നു ആമി .

ആ സമയത്ത് അവളുടെ ഫോണിലേക്ക് ഒരു unknown  നമ്പറിൽ നിന്നും കാൾ വന്നു..

ആദ്യം കോൾ എടുക്കാൻ ആമിയൊന്നു മടിച്ചെങ്കിലും പിന്നെ അവൾ അറ്റൻഡ് ചെയ്തു..


""ഹലോ.""

""ഹലോ ഇതാരാണ്.."'


""ഹലോ ഇത് AJ കമ്പനിയിൽ നിന്നാണ്...""


ആ പേര് കേട്ടതും അവൾ ഒന്ന് സംശയിച്ചു നിന്നു....




                                                                       തുടരും..