മകളുടെ അവസ്ഥ കണ്ട അലവിക്ക് തോന്നി അവൾ ഒന്ന് ഫ്രഷ് ആവട്ടെ എന്നിട്ടാവാം സംസാരം എന്ന്.
അതുകൊണ്ടുതന്നെ അദ്ദേഹം മകളോട് പറഞ്ഞു: നീ ആദ്യം പോയി റസ്റ്റ് എടുക്ക് എന്നിട്ട് നമുക്ക് സാവധാനം സംസാരിക്കാം.
മക്കളെ രണ്ടുപേരെയും ഞാൻ നോക്കാം.
"അവർക്ക് വല്ലതും കഴിക്കാൻ നീ കൊടുത്തിരുന്നോ?".
"ഉണ്ട് രാവിലെ കുറച്ചു കഴിച്ചായിരുന്നു".
"അടുക്കളയിൽ കഞ്ഞിയുണ്ടാവും ഞാൻ അവർക്ക് കൊടുക്കാം നീ ചെല്ല്".
"ശരി ഉപ്പാ മറ്റുള്ളവരൊക്കെ എവിടെ പോയി"?.
"ഷായിയും ആഹിയും ജോലിക്ക് പോയതാ മോളെ.
ആത്തിയും ഇഷ മോളും എന്തോ ഷോപ്പിങ്ങിന് പോയതാണ്."
കുറച്ചു നേരത്തെ സംസാരത്തിനുശേഷം ആമി അവളുടെ റൂമിലേക്ക് പോയി...
,, റബ്ബേ ഞാൻ ഇനി എന്തു പറയും ഉപ്പാനോട്.. ഇനി അങ്ങോട്ടേക്ക് പോകുന്നില്ല എന്ന് പറഞ്ഞാൽ ഉപ്പ എന്തായിരിക്കും പറയുക...
ഉപ്പ ടെൻഷൻ ആകുമോ... ഷാഹിയും ആഹിയും എന്തു പറയുമോ ആവോ... ഓരോന്നാലോചിച്ച് അവൾ ഫ്രശാവാൻ കയറി..
ഡ്രസ്സ് പോലും മാറ്റാതെ ഷവറിൽ ചുവട്ടിൽ ഒരുപാട് നേരം നിന്നു.. കുറേ കരഞ്ഞു.. കണ്ണ് എല്ലാം ചുവന്നു കലങ്ങി കൺപോളകൾ ആകെ വീർത്തു വന്നിട്ടുണ്ടായിരുന്നു... പക്ഷേ ആ കരച്ചിൽന് ഇടയിൽ അവൾ ഒരു തീരുമാനം എടുത്തിരുന്നു. ഇതെന്റെ അവസാനത്തെ കരച്ചിൽ ആയിരിക്കും ഇനി ഒന്നും ആലോചിച്ച് ഞാൻ കരയില്ല എന്ന്... കാരണം അതിനുള്ള സമയം ഇനി അവൾക്കില്ലന്ന് അറിയാമായിരുന്നു.തന്റെ മക്കളെ വളർത്തണമെങ്കിൽ എന്തെങ്കിലും ഒരു പോംവഴി കാണണം...
അല്പനേരം കൂടി അങ്ങനെ നിന്ന് തലതുവർത്തി പുറത്തേക്ക് ഇറങ്ങി.. ഡ്രസ്സ് എല്ലാം ചെയിഞ്ച് ചെയ്തു
താഴെ ഉപ്പയുടെ അടുത്തേക്ക് ചെന്നു.
" നല്ല താഹി മോളല്ലേ...ഉപ്പുപ്പാന്റെ മോളല്ലേ നീ... ഇത് കഴിക്ക് മോളെ "... ഉപ്പയുടെ കൊഞ്ചി മക്കളുമായിട്ടുള്ള സംസാരത്തിന്റെ ഇടയിലേക്കാണ് ആമി കയറി ചെന്നത്..
" എന്താ ഇവിടെ ഉപ്പുപ്പാക്കും പേര കുട്ടികൾക്കും സംസാരം "".. അവൾ അതുവരെ ഉണ്ടായിരുന്ന എല്ലാ മൈൻഡും മാറ്റി ഒന്ന് ചിരിച്ചുകൊണ്ട് സംസാരിച്ചു..
അതുതന്നെ മതിയായിരുന്നു ആ ഉപ്പാന്റെ മനസ്സും നിറയാൻ..
" എന്റെ ആമി നീ എങ്ങനെയാ ഇതിറ്റിങ്ങളെ രണ്ടുപേരെയും ഒന്ന് ഭക്ഷണം അകത്തേക്ക് ആക്കുന്നത് 🙄രണ്ടും കഴിക്കുന്നില്ല ഞാൻ എന്തെല്ലാം പറഞ്ഞു നോക്കി ഒരു നിലക്കും കഴിക്കും തോന്നുന്നില്ല""😁
"" അത് ശരി രണ്ടുപേരും മടി കാണിക്കാതെ ഉപ്പ തരുന്നത് കഴിക്കാൻ നോക്ക്. " ആമി കപട ദേശ്യത്തോടെ പറഞ്ഞു.
അത് കണ്ട് ആഹി മോള് ചിരിച്ചുകൊണ്ട് വായ തുറന്നു.
" ആ മക്കൾക്ക് ഏതായാലും ഉമ്മാനെ അനുസരണ ഉണ്ടല്ലോ "😁 അലവി ചിരിച്ചുകൊണ്ട് പറഞ്ഞു.
"എന്റെ ഉപ്പാ അതൊക്കെ ഇവരെ അടവാണ്".
അല്ലാതെ ഞാൻ ചീത്ത പറഞ്ഞതിന് രണ്ടും കൂടി ഭക്ഷണം കഴിച്ചത് തന്നെ "..
" നീ വല്ലതും കഴിച്ചായിരുന്നോ മോളെ? ഇല്ലെങ്കിൽ ആ പാത്രത്തിൽ ഉണ്ട് ഭക്ഷണം കഴിക്കാൻ നോക്ക്.. "
" ആ ഉപ്പ... കുളിച്ചു കഴിഞ്ഞപ്പോൾ നല്ല വിശപ്പ്. ഇതൂസ് ഇന്ന് വരില്ലേ."?
" ആ വരും മോളെ.. "
,, അവര് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മുറ്റത്തേക്ക് ഒരു ഓട്ടോറിക്ഷ വന്നു... അതിൽ നിന്നും ആത്തിയും ഇഷ മോളും ഇറങ്ങി..
ഇഷമോളെ കണ്ട് താഹിയും ലാഹിയും ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു.. ഇഷ മോൾക്കും അവരെ ജീവനായിരുന്നു..
ആത്തി ആമിയെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു..
" എപ്പോ വന്നു ആമി ""?
""ഞാനിപ്പോ വന്നിട്ടുള്ളൂ ഇത്തൂസെ "".
""എന്താ മോളെ കയ്യിൽ കുറെ കവർ ഒക്കെ ഉണ്ടല്ലോ എന്തെല്ലാമാ വാങ്ങിയത്"".
""അതിപ്പോ കുറച്ച് ഡ്രസ്സ് ആണ് പെരുന്നാൾ അല്ലേ.. ഉപ്പാനോട് പോരുന്നുണ്ടോ ചോദിച്ചിട്ട് ഉപ്പ പോരാഞ്ഞിട്ടല്ലേ.. ഉപ്പാക്ക് ഉള്ളത് ഞാൻ എടുത്തിട്ടുണ്ട്..""
""അതൊക്കെ എനിക്കറിയാം നീ എന്റെ മോളല്ലേ നീ എനിക്ക് എടുക്കുമെന്ന്.""
""ആ മതി മതി പൊക്കിയത്.. പിന്നെ ഉച്ചകക്കേക്കുഉള്ളത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്.. ഇന്ന് നമുക്ക് പുറത്തെ ഭക്ഷണം കഴിക്കാം . ആമി നീ അകത്തേക്ക് വാ..""
"നീ...നീക്കാൻ വന്നതാണോടി?.. പെട്ടെന്ന് പോകണോ.? നീ ഇല്ലാഞ്ഞിട്ട് ഇവിടെ ഒരുരസവുമില്ല..""
ആ ചോദ്യം ആമിയിൽ ഒരു ഇടിത്തിപോലെ വന്നു..രണ്ടാമത് പറഞ്ഞത് അവളിൽ സന്തോഷം ഉണ്ടാക്കുകയും ചെയ്തു..
""ആ ഞാൻ കുറച്ചുകാലം ഇവിടെ ഉണ്ടാകും..""
""അതെന്താടി കുറച്ചു കാലം.."'
""അതൊക്കെയുണ്ട് ഇതൂസ് വാ വിശേഷങ്ങൾ ചോദിക്കട്ടെ..""
""ഇഷ മോളെ എന്തൊക്കെയുണ്ട് വർത്താനം""..
""നല്ല വർത്താനാണ് മാമി..""
""മാമിന്റെ ഇഷു മോൾ സുന്ദരിയായിട്ടുണ്ടല്ലോ..""
"ഞാനല്ലെങ്കിലും സുന്ദരിയല്ലേ മാമി..? ഇഷ മോളുടെ കണ്ണും കയ്യും കാട്ടിയുള്ള സംസാരം ആമിയിൽ വളരെയധികം സന്തോഷം വരുത്തി.. അവളെല്ലാം മറന്നു പൊട്ടിച്ചിരിച്ചു.. അത് കണ്ടു കൊണ്ടുവന്ന അലവിയിലും സന്തോഷം ഉണ്ടായി..""
""എന്നക്കാട്ടിലും സുന്ദരികളാണല്ലോ മാമിന്റെ കുട്ടികൾ .. അവരെ കാണാൻ പ്രിൻസസ് പോലെയുണ്ടല്ലോ..""
""അവരെ മാമിയുടെ പ്രിൻസസ് ഗേൾസ് ആണ്...""
""ആണോ അപ്പോ ഞാനോ..""
"ഇശ മോളം പ്രിൻസസ് ആണ്.."
"മാമി അപ്പൊ എന്റെ പ്രിൻസ് എവിടെ..? കാർട്ടൂണിൽ കണ്ടിട്ടുണ്ടല്ലോ പ്രിൻസസ്സിന് പ്രിൻസ് വരുന്നത്. അത് പോലെ എനിക്കും പ്രിൻസ് വരുമോ?..
അത് കേട്ട് ഉപ്പയും മാമിയും ആത്തിയും ഉറക്കെ ചിരിച്ചു😂😂😂.
"മുട്ടേന്ന് വിരിഞ്ഞില്ല അപ്പോഴാണ് അവളുടെ ഒരു പ്രിൻസ്".😂😂ഉപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു..
""എന്റെ ഇത്ത ഇത് ഇങ്ങനെയാണോ എന്നും". 😆 ??
""ആ ആമി ""😆😆..
,,ആദി പഴയതുപോലെയൊന്നും അവളോട് ബിഹേവ് ചെയ്തിട്ടില്ലായിരുന്നു.. വളരെ കൂൾ ആയിട്ടായിരുന്നു പെരുമാറിയിരുന്നത്.അത് ആമിയിൽ വളരെയധികം ആശ്വാസമുണ്ടാക്കി. എങ്കിലും അവളുടെ പ്രശ്നങ്ങൾ അറിഞ്ഞാൽ അവർ എങ്ങനെ പ്രതികരിക്കും എന്നതിൽ അവൾക്ക് അതിയായ ആകുലതയുണ്ടായിരുന്നു..
""ആമി പിന്നെ എന്തെല്ലാം ഉണ്ട് വിശേഷങ്ങൾ?.അവിടെയെല്ലാം സുഖമല്ലേ..""?
""ആ ഒക്കെ സുഖാണടി "". ആമി ഓരൊഴുക്കൻ മട്ടിൽ പറഞ്ഞു.
""മക്കളെ ഭക്ഷണം കഴിച്ചാലോ നമുക്ക്...?"അങ്ങോട്ടേക്ക് വന്നത്കൊണ്ട് ഉപ്പ ചോയിച്ചു
""ആ ഉപ്പ നമുക്ക് കഴിക്കാം..""
ആത്തിയും ആമിയും ഭക്ഷണമെല്ലാം റെഡിയാക്കി ടേബിളിൽ കൊണ്ടുവന്ന് വച്ചു...
പിന്നീട് എല്ലാവരും ഭക്ഷണം കഴിച്ചു റസ്റ്റ് എടുക്കാൻ പോയി..
___________________________
ഉച്ചക്ക് ഓഫീസിൽ നിന്നും ഭക്ഷണം കഴിക്കാൻ വന്നതാണ് ഷാനു വീട്ടിലേക്ക്..
""ഉമ്മാ ഭക്ഷണം എടുത്തവെക്കി വിശന്നിട്ട് വയ്യ..""
""നിക്കടാ ഞാൻ എടുത്തുവെക്കാം..""
""കുറെ സമയം ഇരുന്നിട്ടും ഭക്ഷണം എത്താത്തത് കണ്ട് ഷാനുവിനെ നല്ല ദേഷ്യം വന്നു.""😡
"''ഉമ്മ ''"അവൻ വീണ്ടും കിടന്നു കാറി വിളിച്ചു..
അപ്പോഴേക്കും ഉമ്മ ഓടിക്കിതച്ചു വന്ന് ഭക്ഷണം എല്ലാം ടേബിളിൽ നിരത്തി..
""എവിടെ പോയി ഇരിക്കായിരുന്നു ഉമ്മ നിങ്ങൾ എനിക്ക് വിശന്നിട്ടു വയ്യ..""
"ഡാ ഷാനു ഞാൻ റോബോട്ട് ഒന്നുമല്ല ഭക്ഷണം നീ പറയുമ്പോൾ ഇവിടെ എത്തിക്കാൻ.ഞാൻ അവിടെ വേറെ ഒരു പണിയിലായിരുന്നു അത് കഴിഞ്ഞ് ഇങ്ങോട്ടേക്ക് എത്തിയപ്പോഴേക്കും കുറച്ചു നേരം വൈകി. നിനക്കെന്താ ഒന്ന് ക്ഷമിച്ചാൽ.."
""പൊന്നാര ഉമ്മ എനിക്ക് നിങ്ങളോട് തർക്കിക്കാൻ ഒന്നും സമയമില്ല ഞാൻ കഴിക്കട്ടെ...""
വിശപ്പിന്റെ കാഠിന്യം കൊണ്ട് തന്നെ ഷാനു പെട്ടെന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി..
ഭക്ഷണം വായയിലേക്ക് വെച്ച ഉടനെ തന്നെ അവൻ പുറത്തേക്ക് തുപ്പി..
"ച്ചേ..ബ്ലാ.". 🤮 അവൻ ഓർക്കാനിച്ചുകൊണ്ട് വാഷ്ബേസിലേക്ക് പോയി..
""വായ കഴുകി കൊണ്ട് ഉമ്മയിലേക്ക് തിരിഞ്ഞു പറഞ്ഞു : പൊന്നാര ഉമ്മ എന്താ നിങ്ങൾ ഉണ്ടാക്കി വെച്ചത്. ഇതിൽ കുറച്ചു ഉപ്പ് പോരെ.?എന്തിനാണ് ഇത്രയും ഉപ്പൊക്കെഇടുന്നത്.? 😡
""ഉപ്പ് കൂടുതലാണോ സാരല്ല നീ ഏതായാലും അത് കഴിക്ക്.""
""എനിക്കൊന്നും വേണ്ട ഞാൻ പുറത്തുനിന്നും കഴിച്ചോളാം.വായിൽ വെക്കാൻ പറ്റിയ ഒരു സാധനവും ഇവിടെയില്ല. ഒരുത്തി ഉണ്ടായിരുന്നല്ലോ അവളെ പറഞ്ഞയച്ചപ്പോയാ ഇവിടെയുള്ളവർക്ക് ഒരു കുന്തും അറിയില്ല എന്ന് മനസ്സിലായത്. 😡😏 ആമി ഉണ്ടായിരുന്നെങ്കിൽ ഭക്ഷണം എങ്കിലും മര്യാദക്ക് കഴിക്കാമായിരുന്നു."" അറിയാതെയാണെങ്കിലും ആമിയുടെ ഓർമ്മ അവന്റെ മനസ്സിലേക്ക് വന്നു അത് അവൻ അറിയാതെ പറയുകയും ചെയ്തു..
""അല്ലെങ്കിലും എനിക്കറിയാം ഇതിന് ഉപ്പ് കൂടുതലായിട്ടൊന്നുമല്ല നിനക്ക് അവളുടെ ഭക്ഷണം മാത്രമല്ലേ പറ്റൂ. നീ അവളെയും ജപിച്ചുകൊണ്ട് നിന്നോ ഇവിടെ....പിന്നെ നീ പറയുമ്പോൾ ഉണ്ടാക്കിത്തരാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല എനിക്ക് വയ്യ..""
ഒരു നിമിഷം അവൻ ആമിയെ ഓർത്തു..🥺
________________________
വൈകിട്ട് ആമിയുടെ വീട്ടിൽ എല്ലാവരും ചായകുടിച്ച് ഇരിക്കുകയാണ്..
മക്കൾ തമ്മിൽ വിശേഷം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഉപ്പ ആമിയോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചത്..
അല്പനേരം ഒന്നും മിണ്ടാതെ നിന്ന അവൾ ഉപ്പയോടും അവരോടും കാര്യങ്ങൾ എല്ലാം പറഞ്ഞു..
എല്ലാം കേട്ടുകഴിഞ്ഞ് എല്ലാവരുടെയും മുഖഭാവം അവൾ ശ്രദ്ധിച്ചു.. അവളിൽ വല്ലാത്ത ആശങ്ക നിറഞ്ഞു ഇവർ എന്തു പറയും. എന്നെ ഇവരും തള്ളിപ്പറയുമോ എന്നെല്ലാം അവൾ ചിന്തിച്ചു.....
തുടരും.....
ഫോള്ളോ പ്ലീസ്..