ameera - 10 in Malayalam Drama by shadow girl books and stories PDF | അമീറ - 10

Featured Books
Categories
Share

അമീറ - 10

""എന്താടാ നീ എന്നെ ഇങ്ങനെ നോക്ക്ണേ..""

റൂമിലേക്ക് കയറി വരുന്നവനെ അത്ഭുതംത്തോടെ നോക്കി നിൽക്കുകയായിരുന്നു ആഷി..

""അല്ല..നീ തന്നെയാണോ എന്ന് നോക്കിയതാ..""ആഷി തമാശ രൂപേണേ പറഞ്ഞു..

""അതെന്താ എനിക്ക് ഇങ്ങോട്ടേക്ക് ഒന്നും വന്നൂടെ"".?

""പ്രശസ്ത ബിസിനസ്മാൻ അഹമ്മദ് ഇമ്രാന്റെ മകൻ അർമാൻ അഹമ്മദ് ഖാൻ ഇങ്ങോട്ടേക്ക് എഴുന്നെള്ളിയതിന്റെ ഉദ്ദേശം എന്താണാവോ..."??"ആഷി അർമാനോട് ഒന്ന് ആക്കിയ പോലെ ചോയിച്ചു..


""എന്തു ഉദ്ദേശം.. ഇനിമുതൽ ഈ സാമ്രാജ്യം എന്റെ കയ്യിൽ ഇങ്ങനെ അമ്മാനമാടാൻ ഉള്ളതല്ലേ..""കൈ കൊണ്ട് ആക്ഷൻ കാണിച്ചു അവൻ പറഞ്ഞു.
""അതുകൊണ്ടൊന്ന് വിസിറ്റ് ചെയ്തു പോകാമെന്ന് കരുതി..""


""അത്രേയുള്ളൂ.. അല്ല ഇക്കാലം വരെയും ഈ ഓഫീസും ഞങ്ങളും ഇവിടെത്തന്നെ ഉണ്ടായിരുന്നു ..അന്നൊന്നും നിന്നെ ഈ വഴിക്ക് കണ്ടില്ലല്ലോ..അന്ന് നിന്നോട് ഒരു ദിവസമെങ്കിലും ഒന്ന് പോയി നോക്കടാ എന്ന് പറഞ്ഞാൽ എന്നെക്കൊണ്ടൊന്നും വയ്യ എന്നും പറഞ്ഞ് നടക്കുന്ന മുതലാ...അങ്ങനത്തെ നീ ഇവിടെയൊക്കെ വരണമെങ്കിൽ വേറെ എന്തെങ്കിലും കാരണം ഉണ്ടാവുമല്ലോ. എന്താ കാര്യം പറയ്.??.""ആഷി അർമാനോട് ചോദിച്ചു..


""അത് പിന്നെ... അഹമ്മദ് ഇമ്രാന്റെ സൽപുത്രന്മാരിൽ സുമുഖനും സൽസ്വഭാവിയും രണ്ടാമത്തെ പുത്രനുമായ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു അടിയന് ഒഴിവുണ്ടെങ്കിൽ ഒന്ന് കേൾക്കാമോ...??""അർമാനും അവന്റെ അതേ ട്യൂണിൽത്തന്നെ മറുപടി പറഞ്ഞു..

(,,ആഷിയുടെ അനിയനാണ് അർമാൻ.അവർ 4മക്കളാണ് നാലും ആൺമക്കളാണ്..ഒന്നാമത്തെ ആൾ
റബീഹ് അഹമ്മദ്,രണ്ടാമത്തതാണ് ആഷിഖ് അഹമ്മദ്,
മൂന്നാമത്തെ ആളാണ് അർമാൻ അഹമ്മദ്,നാലാമത്തെ ശാദിൽ അഹമ്മദ്..,,,)


""ഓ ആയിക്കോട്ടെ ആയിക്കോട്ടെ പറയാ..""ആഷിയും
അതിന് വെച്ച് പിടിച്ചു..

അതും കൂടെ ആയപ്പോൾ രണ്ടുപേരും അറിയാതെ തന്നെ  ചിരിച്ചു..

""ടാ കോപ്പേ നീ വന്ന കാര്യം എന്താണെന്ന് വെച്ചാൽ പറയാൻ നോക്ക്..""ആഷി ചിരിയൊക്കെ മാറ്റി അവനോട് കലിപ്പിൽ ചോയിച്ചു..


""അത് പിന്നെ ആശി ഞാൻ ഇങ്ങോട്ട് വന്നത്..എങ്ങനെയെങ്കിലും ഈ ഓഫീസിൽ നിന്ന്
എന്നെ ഒഴിവാക്കാൻ നോക്ക് എനിക്ക് ഈ പണിയൊന്നും സേറ്റാവൂല .""


""എന്നിട്ട് മോന്റെ ഉദ്ദേശം എന്താ..""


""തീർത്തും ദുരുദ്ദേശം.. അർമാൻ ഇളിച്ചുകൊണ്ട് പറഞ്ഞു..

അപ്പൊ ആഷി അവനെ ദേശിച്ചൊന്ന് നോക്കി..

""അത് പിന്നെയും കാര്യമായിട്ടൊന്നുമില്ല ഒന്ന് നാട് ചുറ്റണം "".അവൻ നോക്കുന്നെ കണ്ട് അർമാൻ വേകം പറഞ്ഞു..


""അത് തോന്നി..ഉപ്പ പറഞ്ഞത് നിന്നെ എങ്ങനെയെങ്കിലും ഒന്ന് ലോക്ക് ആക്കണമെന്ന.."


"ഒരുവട്ടം ലോക്ക് ആക്കിയതിന്റെ ക്ഷീണം തന്നെ പോയിട്ടില്ല മോനെ.. അതൊന്ന് കഴിഞ്ഞിട്ട് പോരെ അടുത്ത ലോക്ക്"".. ഒരുതരം പുച്ഛത്തോടെ അവൻ പറഞ്ഞു..


""ഡാ അതൊക്കെ കഴിഞ്ഞ് പോയില്ലേ, ഇപ്പൊ വർഷം രണ്ടായി അത് കഴിഞ്ഞിട്ട് .
ഇനിയും നീ അതും മനസ്സിൽ വച്ച് നടക്കുകയാണോ?. എല്ലാ പെണ്ണുങ്ങളും അവളെ പോലെ ആയിരിക്കില്ല..
നീ ആ കണ്ണുകൊണ്ട് തന്നെ എല്ലാവരെയും കാണാതെ.. നിന്നെ ഓർത്ത് എത്രമാത്രം സങ്കടമുണ്ട് ഉപ്പാക്കും ഉമ്മാക്കും എന്നറിയോ ഉപ്പാന്റെ എല്ലാ അടങ്ങേറും നിന്നെ ഓർത്ത് മാത്രാ "".


""അതൊക്കെ എനിക്കറിയാം നീ ഒന്ന് പോയെ.. ഈ സംസാരം കേൾക്കാതെ നിക്കാനാ ഞാൻ നാട് വിടുന്നത് തന്നെ"".. അവൻ ദേഷ്യത്തോടെ പിറു പിറുത്തു..


""ഞാനൊന്നും പറയുന്നില്ല അല്ലെങ്കിലും അന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.. ഇളയവൻ കല്യാണം കഴിച്ച് രണ്ട് മക്കളായി.. എന്നിട്ടും നീ ഇങ്ങനെ നടക്ക്.. നിനക്ക് വല്ല ബോധവുമുണ്ടോ."".?? ആദ്യം ഒരു കുഞ്ഞു പരിപവത്തോടെയും പിന്നെ ഒരു ദേഷ്യപ്പെട്ടു കൊണ്ടും അവനോടു പറഞ്ഞു.

""അവൻ ഇരുപത്തിമൂന്നാം വയസ്സിൽ തന്നെ കല്യാണം കഴിച്ചാൽ 2മക്കൾ ആവാതെ നിൽക്കോ?....അർമാൻ കളിയോടെ പറഞ്ഞു..


""അവൻ ഒരുത്തിയ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നമ്മൾ എല്ലാവരും കൂടി തന്നെയല്ലേ അവളെ അവിടുന്ന് ഇറക്കി കൊണ്ടുവന്നത്..ആ സമയം അവർക്ക് വയസ്സായോ ഇല്ലേ എന്നൊന്നും നമ്മൾ നോക്കിയില്ലല്ലോ.. എന്നിട്ട് അവനെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം.. പിന്നെ കുട്ടികൾ ഉണ്ടായത് അതൊക്കെ നാച്ചുറലി നടക്കുന്നതല്ലേ..""ആഷി വിട്ട് കൊടുക്കാതെ പറഞ്ഞു.


""നീയൊന്നു പോയേ ഞാൻ അതൊന്നും സംസാരിക്കാൻ അല്ല വന്നത്...""

""എടാ നീ എന്ത് പറഞ്ഞാലും ഞാൻ കൂടെ നിൽക്കാറുണ്ട്..പക്ഷേ ഈ ഒരു കാര്യം നടക്കൂല..ഉപ്പ എന്നോട് ആണയിട്ട് പറഞ്ഞതാണ്.
നിന്നെ എന്തായാലും കമ്പനി എംഡി ആക്കിയെ പറ്റൂ എന്ന്. ഞാൻ നമ്മുടെ കമ്പനി തന്നെ ഇല്ലേ ഇവിടെ അടുത്ത് അതിൽ ഏതെങ്കിലും ഒന്നിൽ കയറിക്കോളാം."".


""ഉപ്പാക്ക് എന്താ ഇത്ര നിർബന്ധം ഞാനെന്നെ ഇതിലേക്ക കയറണമെന്ന്..??""അർമാൻ സംശയത്തോടെ ചോദിച്ചു..

"അതോ ഇപ്പോൾ ഈ കമ്പനി ആകെ പ്രശ്നത്തിലാണ് അതുകൊണ്ട് അത് നിന്നെക്കൊണ്ട് മാത്രം ഹാൻഡിൽ ചെയ്യാൻ പറ്റൂ. നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്തായാലും ഇതിലേക്ക് കേറിയേ പറ്റൂ..""


""ഡാ എങ്ങനെയെങ്കിലും ഒന്ന് നോക്ക് എനിക്ക് ഈ മാസം ട്രിപ്പ് ഉള്ളതാ..""

""എല്ലാ ട്രിപ്പും ക്യാൻസൽ ആക്കിയേക്കു മോനെ. നിന്റെ എല്ലാകാര്യത്തിലും ഞാൻ കൂട്ടുനിൽക്കുന്നത. പക്ഷേ ഇത് എന്നെക്കൊണ്ട് പറ്റില്ല കാരണം കമ്പനി പുതിയ പ്രോജക്ട് തുടങ്ങിയിട്ടുണ്ട് അതിന്റെ ഭാഗമായിട്ട്
കുറേ വർക്കുണ്ട്.എന്തായാലും റിസ്കെടുത്തെ പറ്റു..നീ മാത്രമല്ല നമ്മളെല്ലാവരും റിസ്‌കെടുക്കണം എന്നാലെ ഈ പ്രജ മുന്നോട്ടു പോവുകയുള്ളൂ.കാരണം വളരെ അധികം ശ്രദ്ധിച്ചു ചെയ്യേണ്ട പ്രോജക്ടാണിത്..മാത്രവുമല്ല നമ്മൾ പോകുന്ന കാട് അത്രക്കും പ്രശ്നമുള്ള കാടാണ്
അതുകൊണ്ട് വളരെയധികം ശ്രദ്ധ എടുക്കേണ്ട പ്രൊജക്ടാണ്...""


""എന്നാ ശരി നോക്കട്ടെ എന്തായാലും..""

""ഇനി  മാറ്റമില്ല യെസ് പറഞ്ഞു പൊയ്ക്കോ""..

""ഓക്കേ ഞാൻ വരാം ഈ മാസം പകുതിയിൽ അല്ലേ കേറേണ്ടത്..അവൻ ഒരു താല്പര്യം ഇല്ലാതെ പറഞ്ഞു.
""ഞാൻ നിങ്ങളെ കൂടെ ഫോറസ്റ്റിലേക്ക് വരേണ്ടി വരുമോ..""


""ഇപ്പൊ എന്തായാലും വരേണ്ട ആവശ്യമില്ല.പക്ഷെ എന്തെങ്കിലും ആവശ്യം വെന്നാൽ നീ വരേണ്ടി വരും അപ്പോൾ ഞാൻ നിന്നോട് പറയേണ്ട..""

""Ok""

""അപ്പൊ മോൻ ചെല്ലാൻ നോക്ക്.. ഊര് തെണ്ടി വന്നതല്ലേ...വീട്ടിലേക്ക് ചെല്ല് എല്ലാവരും നിന്നെ ഇന്നലേ സൽക്കരിക്കാൻ കാത്തിരിക്കുന്നുണ്ടാവും..""ആഷി അവനെ കളിയാക്കി കൊണ്ട് പറഞ്ഞു.


""ആ സൽക്കാരം ഓർക്കുമ്പോ പോവണ്ട എന്ന് തോന്നുന്നു..""അർമാൻ ഇളിച്ചി കൊണ്ട് പറഞ്ഞു..


""പറയുന്ന കേട്ട തോന്നും നിനക്കിത് ആദ്യായിട്ടാണെന്ന്.. ഇതൊക്കെ കേട്ടിട്ട് തയമ്പ് പൊട്ടിയതല്ലടാ നിനക്ക്""..ആഷി കപട ദേഷ്യത്തോടെ പറഞ്ഞു..


""അത്‌ പിന്നെ ഇടക്കിടക്ക് കെട്ടീല്ലെങ്കിൽ കേട്ടില്ലെങ്കിൽ ഒരു സുഖം കിട്ടൂല...""


""ഓഹ് അങ്ങനെയാണോ എന്നാൽ മോൻ ചെല്ല്..എനിക്ക് ഒരുപാട് വർക്കുണ്ട്..""


""ഓക്കേ ബ്രോ അപ്പൊ വീട്ടിൽ വെച്ചു കാണാം..""

""ഹാ..""

അവൻ പോവുന്നതും നോക്കി ആഷി ചിരിച്ചു...
``കുരുത്തക്കേടിന് കയ്യും കാലും വെച്ച മൊതലാ.. വീട്ടിൽ ഇനി എന്തൊക്കെ പുകിലിണ്ടാക്കുമോ എന്തോ ´ആഷി മനസ്സിൽ ഓർത്തു.

________________________


റോട്ടിൽട്ടിൽ വെച്ച് പ്രശ്നങ്ങൾക്ക് ശേഷം ഉമ്മയും ഇനവും ഷാനുവും നേരെ വീട്ടിലേക്കാണ് പോയത്...

അവിടെ എത്തിയതും... ഷാനു ഉമ്മയോട് ദേഷ്യപ്പെടുകയാണ്.

"പുന്നാര ഉമ്മ നിങ്ങൾക്ക് എന്തിന്റെ കേടാ അവരോട് പോയിട്ട് ചോദ്യം ചെയ്യാൻ...""ഷാനു ആകെ ദേഷ്യതിലായിരുന്നു.


""ഞാൻ പറഞ്ഞതിൽ എന്താ തെറ്റുള്ളത്.
അവന് ഒരു എല്ല് കൂടുതലാണ്.. എന്താ നിന്നെ കാട്ടിത് തല്ലി ചതച്ചിട്ടുണ്ട്..""


""എനിക്ക് കിട്ടേണ്ടതല്ലേ..ഞാൻ ചെയ്ത പ്രവർത്തിക്ക് ആരായാലും അങ്ങനെ ചെയ്യു. അതും കരുതി ആ സമയം അവരോട് ചീത്ത പറയാൻ പോയാൽ എങ്ങനെ ഉണ്ടാകും അവർക്കൊന്നും കൂടി ദേഷ്യം കൂടുകയല്ലേ ചെയ്യാ""....


""ആ..ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.ഏതായാലും ആ പ്രശ്നം അവിടെ സോൾവ് ആയല്ലോ..""


""ഇങ്ങൾക്ക് അങ്ങനെ പറഞ്ഞാൽ മതിയല്ലോ"".


""എടാ നീ ചൂടാവല്ലേ അവരുടെ ഇന്നത്തെ സംസാരവും പ്രവർത്തിയും കണ്ടിട്ട് തോന്നുന്നത് ഇനി അവർ നമ്മുടെ ബാക്കിൽ വരില്ല എന്നാണ്...""


""അവർ നമ്മുടെ വീട്ടിൽ വരികയൊന്നുമില്ല.. പെട്ടെന്ന്  ആ ഡിവൈസ് കിട്ടിയിരുന്നെങ്കിൽ എല്ലാം ഒന്ന് റെഡിയാക്കാമായിരുന്നു... എന്റെ പേടി ഇപ്പോ അതൊന്നുമല്ല അനു കാര്യം അറിയാതിരുന്നാൽ മതിയായിരുന്നു...""ഷാനു വേവലാതിയോടെ പറഞ്ഞു.

""അതൊന്നും അറിയില്ല നീ ടെൻഷൻ ആവാതെടാ...""

""ഇനു.. നിന്നോട് ഒരു കാര്യം പ്രത്യേകിച്ച് പറയാം...എന്റെ കല്യാണത്തിന്റെ അന്ന് തന്നെയാണ് നിന്റെ നിക്കാഹ്.
.അതു കഴിഞ് രണ്ടുമാസം കഴിഞ്ഞാൽ നിന്റെ കല്യാണം ഉണ്ടാകും നിനക്ക് അതിൽ പ്രശ്നമൊന്നുമില്ലല്ലോ...??""ഇനുനോടായി ഷാനു പറഞ്ഞു.


""ഇല്ല കാക്കൂ.""


""പിന്നെ ആമിയുടെ ചാപ്റ്റർ ഇവിടെ ക്ലാസ് ആക്കാം... ആതിനെപ്പറ്റി ഇവിടെ ഒന്നും സംസാരിക്കേണ്ട...""അത്‌ പറയുമ്പോൾ അവനിൽ ഒരു തരം വെപ്രാളം ഉണ്ടായിരുന്നു.. അതെന്തിനാണെന്ന് അവന് തന്നെ അറിയില്ല...

""നിനക്കെന്തൊക്കെയാടാ പറ്റിയത്"".. ഉമ്മ അവനോട് ആതിയോടെ ചോദിച്ചു..


""ഒന്നുല്ല ഉമ്മ എന്തൊക്കെ ഒരു ടെൻഷൻ പോലെ..കല്യാണം കഴിയാതെ അത് മാറില്ല..""

""ഒക്കെ ശരിയാവും നീ ബേജാറാവല്ലേ...""ഉമ്മ അവനെ സമാധാനപ്പെടുത്തി.


___________________


രാത്രി ആമിയുടെ വീട്ടിൽ എല്ലാവരും  ഭക്ഷണം കഴിക്കുകയായിരുന്നു.

""അപ്പോൾ ഉപ്പ പറഞ്ഞു :"ആമി മോളെ ഞങ്ങൾ നിന്റെ ആ കമ്പനിയെ കുറിച്ചു കാര്യങ്ങളൊക്കെ അന്വേഷിച്ചു.."

"അഹമ്മദ് ഇമ്രാൻ എന്ന ഒരാളാണ് അത് നടത്തിക്കൊണ്ടു വരുന്നത് അതിന്റെ സിഒ അയാളാണ്.."ഷാഹി പറഞ്ഞു.


അപ്പോൾ ഉപ്പ പറഞ്ഞു :""അതേ.അയാളുടെ മക്കളാണ് ആ കമ്പനി എല്ലാം നടത്തുന്നത്.മലേഷ്യയിലുള്ള ഒരു കമ്പനിയിലെ പ്രൊജക്ടാണ് നീ പറഞ്ഞത്..
എല്ലാം ശരിയാണ് ഏതായാലും നിനക്ക് അങ്ങോട്ടേക്ക് പോകണമെന്നുണ്ടെങ്കിൽ പോകാം..""


""ഞാൻ പോകുന്നുണ്ട് ഉപ്പ..""


അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മുറ്റത്തേക്ക് ഒരു കാറ് വന്നു..


അപരിചിതമായ മുഖങ്ങൾ കണ്ട,വാതിൽ തുറക്കാൻ വന്ന ഷാഹിയുടെ മുഖം സംശയത്താൽ ചുളിഞ്ഞു..

പുറത്ത് നിന്നും വന്ന കൂട്ടത്തിൽ നല്ലോണം പ്രായം തോന്നിക്കുന്ന ഒരു മാധ്യവെയസ്കൻ ഷാഹിയോട് ചിരിച്ചു കൊണ്ട് അവനെ ആലിൻകനം ചെയ്തു.
അവനാണെങ്കിൽ ആകെ കിളി പോയിരിക്കാണ്..

ശേഷം അയാൾ ഉപ്പയെയും അലിങ്കനം ചെയ്തു. ഉപ്പയുടെയും അവസ്ഥ അതുതന്നെയായിരുന്നു..
...


                തുടരും.....