MUHABBAT..... - 9 in Malayalam Love Stories by Fathima Fida books and stories PDF | MUHABBAT..... - 9

Featured Books
  • Wheshat he Wheshat - 2

         وحشت ہی وحشت قسط نمبر (2)   تایا ابو جو کبھی اس کے لیے...

  • Wheshat he Wheshat - 1

    Wheshat he Wheshat - Ek Inteqami Safar
    ترکی کی ٹھٹھورتی ہوئی...

  • مرد بننے کا تاوان

    ناول: بے گناہ مجرمباب اول: ایک ادھورا وجودفیصل ایک ایسے گھر...

  • مرد بننے کا تاوان

    ناول: بے گناہ مجرمباب اول: ایک ادھورا وجودرضوان ایک ایسے گھر...

  • صبح سویرے

    رجحان ہم ہمت کے ساتھ زندگی کا سفر طے کر رہے ہیں۔ کندھے سے کن...

Categories
Share

MUHABBAT..... - 9

                 MUHABBAT......💖💖

ഭാഗം - 8

" Excuse me...."

പെട്ടെന്ന് ആ പെൺകുട്ടി എൻ്റെ നേരെയായി തിരിഞ്ഞു......

" Eyza....! "

അവള് എന്നേ വന്ന് കെട്ടിപ്പിടിച്ചു...എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു എന്തെന്നില്ലാത്ത സന്തോഷം. അവളുടെ കണ്ണും നിറഞ്ഞു . ഞങളുടെ  ഒരേ ഒരു പെങ്ങൾ 

" ഇക്കു..."

" നിനക്ക് സുഖണോ....? "

" മ്......"

ഞാൻ അവളെയും കൂടി ഗെസ്റ്റ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി മെല്ലെ നടന്നു . അവള് ഒരുപാട് കര്യങ്ങൾ സംസാരിച്ചു. 2 വർഷമായി ഈ millitary ക്യാമ്പിൽ . എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ....എന്ത് ചെയ്യാനാണ് ....? . 

" Eyza...ayan മോൻ ഇപ്പം മൂന്ന് വയസായി അല്ലേ..."

" മ്..... ഹൈഫതാ ഇക്കുനെ കുറിച്ച് എപ്പയും പറയും " 

" വീട്ടിൽ എല്ലാർക്കും സുഖല്ലേ ...."

" ഓ....ഇക്കുന് ലീവ് കിട്ടുന്ന സമയം അങ്ങോട്ട് ഒന്ന് വന്നുടെ "

" അത്...എന്നേക്കളും ലീവ് അവിഷ്യമുള്ളരുണ്ടവുമ്പോ അത് അവർക്ക് കൊടുക്കാൻ തോന്നും "

" അതൊക്കെ ശെരി തന്നെ പക്ഷെ ഇക്കുനെ കാണാൻ ആഗ്രഹിച്ച് നിക്കുന്നവർ നാട്ടിൽ ഉള്ള കാര്യം മറക്കരുത്.."

" അല്ല നീ എങ്ങനെ ഇപ്പം ഇങ്ങോട്ട് വന്നത് ..."

" നൈലില്ലെ അവൻ ഇറക്കിതന്നു ..."

🌷🌷🌷🌷🌷🌷

രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ എൻ്റെ ഉപ്പയുടെ മുത്ത ഏട്ടൻ ബഷീറിൻ്റെ മോനാണ് Fahim എൻ്റെ മുത്ത ഏട്ടൻ രണ്ട് വർഷത്തിന് ശേഷം....അതിരുകളില്ലാത്ത സന്തോഷം ....ഉപ്പയെ പോലെ തന്നെ രാജ്യത്തിന് വേണ്ടി ജീവൻ കൊടുക്കാനാണ് അവൻ ആഗ്രഹിക്കുന്നത് അതാണ് ഏട്ടൻ്റെ സന്തോഷം . 

   ഹോസ്റ്റലിലേക്ക് നൈലിൻ്റെ കൂടെ തന്നെ തിരിച്ച് പോയി....

രണ്ട് ദിവസം അങ്ങനെയൊക്കെ അങ്ങ് പോയി....

🌷🌷🌷🌷🌷🌷🌷

ഉമ്മ തന്ന ലിസ്റ്റും കൊണ്ട് ഞാൻ നേരെ സൂപ്പർ മാർക്കറ്റിൽ കയറി ലിസ്റ്റിലുള്ള സാധനങ്ങൾ ഓരോന്നും എടുത്ത് തിരിഞ്ഞപ്പായ തസ്‌ലിയുടെ അങ്ങള ഫവാസ് എൻ്റെ അടുത്തേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചത്...

" ഹാലി.... നീ എന്താ ഒന്നും മിണ്ടാത്തത് "

" ഏയ് ഒന്നുല്ല...."

" നീ ഒന്നും മറിച്ച് വേകണ്ട  ഇലു എനോട് എല്ലും പറഞ്ഞ് ....എന്താ ഹാലി എന്തെകിലും പ്രശ്നം ഉണ്ടോ "

" ഇല്ല "

" പിന്നെന്താ നീ ഇലുനോട് തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത മട്ടിൽ സംസാരിച്ചത് "

" ഞാനും തസ്‌ലിയും തമ്മിലുള്ള കല്യാണം ഒരിക്കലും നടക്കുല്ല ...."

" അതെന്താ ഹാലി നീ അങ്ങനെയൊക്കെ പറയുന്നെ....നിങ്ങളെ കല്യാണത്തിനെ പറ്റി പറഞ്ഞപ്പോ നിൻ്റെ വിടുക്കർ സമതിച്ചതല്ലെ പിന്നെന്ത് കൊയപ്പം ...."

" അവരുടെ സമതം കിട്ടി എന്ന് പറഞ്ഞിട്ട് കാര്യമില്ല അതിൻ വിധി വേണം...അത് നടക്കില്ല.....എൻ്റെ തസ്‌ലിക്ക് ഞാൻ നല്ലരോ ചെക്കനെ ഞാൻ കണ്ടുപിടിച്ച് തരും ..."

" നീ പറയുന്നത് എനിക്ക് മനസിലാവുന്നില്ല ...."

" വിധി അത് ഒന്നിനെയും കത്ത് നിൽക്കുന്നതല്ല ....എല്ലാം എല്ലാവർക്കും വഴിയെ മനസ്സിലാവും "

അതും പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങി നേരെ വീട്ടിലേക്ക് വിട്ടു. ഞാൻ പറഞ്ഞതിൻ്റെ അർത്ഥം അത് അത്ര പെട്ടന്ന് മനസ്സിലാവില്ല സംഭവിക്കാനുള്ളത് വഴിയിൽ തങ്ങിലല്ലോ .

ഉപ്പയോടും ഈ കല്യാണം വേണ്ട എന്ന് ഞാൻ പറഞ്ഞു . ഇതറിഞ്ഞ് eyza എന്നേ വിളിച്ചിരുന്നു " എന്താ നിൻ്റെ ഭാവം കല്യാണം കയിക്കുന്നില്ലങ്കിൽ പിന്നെ വെറുതെ എന്തിനാ ഇലുനെ മോഹിപ്പിച്ചത് " അങ്ങനെ ഒരുപാട് ചോദ്യങ്ങൾ . ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല എന്തൊക്കെയാണെങ്കിലും എനിക്ക് പിന്മാറിയെ മതിയാവൂ

🌷🌷🌷🌷🌷🌷

തല നനിച്ച് കുളിച്ചിട്ട് ഒരായ്ച്ചയായി അത്കൊണ്ട് ഒന്ന് കുളിച്ചേക്കം എന്ന് വിചാരിച്ച് രാവിലെ നേരത്തെ എഴുന്നേറ്റ് നേരെ bathroomലേക്ക് നടന്നു.... എൻ്റെ റബ്ബേ....ഞാനിതെന്ത കാണുന്നത് ശ്ശോ...ഒന്ന് കുളിക്കാന്ന് വിചാരിച്ച് വന്നപ്പോ ഇത് എന്തൊരു ക്യുവന്ന് .ഞാൻ മുന്നിലേക്ക് നടന്നു അതാ അടുത്തതായി കയറാൻ നിൽക്കുന്നത് ചോപ്ര അത് നന്നായി ഞാൻ അവളുടെ മുന്നിൽ അങ്ങ് കയറി . പിറകിൽ നിന്ന് പലരും മുർമുർ ചെല്ലുന്നുണ്ട് ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല കാരണം അവരൊക്കെ എന്നും കിലിക്കുന്നത . കുളി കഴിഞ്ഞ് ഞാൻ ആരെയും കാത്ത് നിക്കത്തെ ഹോസ്റ്റലിൽ നിന്നും കോളജിലേക്ക് ഇറങ്ങി . ഇറങ്ങിയതും മഴ ഷേവർ തുറന്ന പൊല്ലെ പെട്ടന്ന് അങ്ങ് പെയ്ത് ..ഓ....മഴ എനിക്ക് ഇഷ്ടമാണ് പക്ഷെ ചില്ല സമയത്ത് വല്ലാത്തൊരു വെറുപ്പാണ്. ഹോസ്റ്റലിൽ നിന്ന് കോളജിലേക്ക് ഒരു പത്ത് മിനിറ്റ് നടക്കണം ഓ..... ഈ മഴയാണെങ്കിൽ  നിക്കുന്നുല്ല കഷ്ടം തന്നെ .....പെട്ടന്ന് ഒരു കാർ വന്ന് എൻ്റെ മുന്നിലായി നിർത്തി. കാറിൻ്റെ ഡ്രൈവർ സീറ്റിലെ ക്ലാസ്സ് മെല്ലെ തന്നു.... ഓ.....അമൻ . അവൻ കൈ നീട്ടി വിളിച്ചു ഞാൻ എൻ്റെ പിന്നിലേക്ക് തിരിഞ്ഞ് നോക്കി അവിടെയൊന്നും ആരും ഇല്ല. എന്നെയാണ് അവൻ വിളിച്ചത് എന്ന് മനസ്സിലാക്കിയ ഞാൻ ഓടി പോയി കാറിൻ്റെ back സീറ്റിലെ ഡോർ തുറന്നു ഓ.... അതാ ഇരിക്ക്ന്ന് അനങ്ങാപ്പാറയായി zaad .. ഞാൻ വന്ന് നിക്കുന്നത് കണ്ടിടെങ്കിലും ആ കോപ്പിൻ ഒന്ന് നിങ്ങികൂടെ ഒൻ്റെ  ഒരു കുളിംഗ്ലാസും ....

" Zaad ഒന്ന് നിങ്ങിയിരിക്ക് ...അവള് മഴ നനയുന്ന് ..."

" അവൾക്ക് വേണങ്കിൽ അവള് പറയട്ടെ എന്ന ഞാൻ നിങ്ങികൊള്ളം ...."

അയ്യേടാ...നിനോട് കെഞ്ചാനൊന്നും എന്നേ കിട്ടുല്ല...ഞാൻ അപുറത്ത് പോയി കയറിക്കൊള്ളം ....എന്തൊരു അഹങ്കാരമാണ് അവൻ ...പാവം എൻ്റെ അമൻനെ ഡ്രൈവറാക്കി അവൻ ഇരിക്കുന്നത് കണ്ടില്ലേ....ദുഷ്ടൻ .....

    കോളേജിൽ എത്തിയതും അവൻ attitude ഇട്ട് കാറിൽ നിന്ന് ഇറങ്ങി.ഞാനും അതിൻ ഒരു കുറവും വരുത്തിയില്ല .....ഞാൻ അവനെ മൈൻഡ് ചെയ്യാതെ അമൻൻ്റെ അടുത്തേക്ക് പോയി താങ്ക്സ് പറഞ്ഞു . കോളേജിലെ എല്ലാരും എന്നേ നോക്കുന്നുണ്ട് കോളേജിലെ കിങ്‌സിൻ്റെ കൂടിയല്ലേ വന്നത് . പെട്ടന്ന് അവ്നി ഇവിട്ന്നോ നിന്ന് എൻ്റെ അടുത്തേക്ക് ഓടി വന്നു . എന്നിട്ട് എന്നേ അടിമുടി ഒന്ന് നോക്കി...

" എന്താ.... എന്താടീ.... നോക്കുന്നെ "

" അല്ല നിയെന്താ....അവരുടെ കൂടെ "

" അതെന്താ എനിക്ക് ഓലെ കൂടെ വന്നുടെ..."

" എന്നാലും..."

" മഴയത്ത് നനഞ്ഞ് നിക്കുന്നത് കണ്ട് അമൻ കാർ നിർത്തിയതാണ് ..."

" അമനോ.....! മ്......."

എന്താ ഓൾ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് . 

🌷🌷🌷🌷🌷

ഓ...ഇവളെയൊക്കെ എന്തിനാ ഈ അമൻ വാണ്ടിൽ കേറ്റിയത് അവ്ടെ എവിടെങ്കിലും നിന്നോടെന്ന് വിചാരിച്ച പോരേ... അല്ലാന്ന് 

" Zaad....."

" എന്താടാ..."

" അല്ല നീ കൊണ്ടെസ്റ്റിനെ കുറിച്ച് സാറോട് പറഞ്ഞോ...."

" ഓ...വെക്കാം അനൗൺസ് ചെയ്യണം നാളെ തന്നെ ആളെ സെലക്റ്റ് ചെയ്യണം ...സോ..ഇന്ന് എല്ലാരോടും പേര് രജിസ്റ്റർ ചെയ്യാൻ പറയണം "

" അല്ല ഞാൻ ഒരു കാര്യം ചോദിക്കടെ "

" എന്താ നൈൽ ..."

" അല്ല എന്തിനാണ് ഈ കൊണ്ടെസ്റ്റ് നിങ്ങക്ക് നല്ല ഒരു സിംഗറെ ഞാൻ പറഞ്ഞ് തരാം "

" ഈ കോളേജിൽ ഉള്ളതാണോ ...? "

" അതെ...."

" ആരാ ആൾ ....."

" Eyzal...."

" ഓ.. അവളോ ...! "

" അത് ആരാ..."

" ടാ...നിൻ്റെ മറ്റെ ചില്ലി ...."

" ഓ....എന്തായാലും കോണ്ടെസ്റ്റ് നടത്തണം കാരണം അവളെകാളും കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിലോ ......? "

" അതും ശെരിയാണ് എല്ലാവർക്കും അവസരം കൊട്ക്കാണം ..."

" മ്....."

പിന്നെ ഒരു eyzal... ഓ...ഓൾ ആരാ. വേറെ ആര് ആയാലും കോണ്ടെസ്റ്റ് മാറ്റി നിർത്തി ഗ്രൂപ്പിൽ ഏറ്റുക്കൻ മുതിർന്നെനെ . എൻ്റെ ജീവിതത്തിൽ എന്നേ തോൽപ്പിച്ച ഒരേ ഒരുത്തി . മുളക് തിന്നുന്ന പോലെ അത്ര സിമ്പിളാല്ല സിങ്ങിങ് . 

                       

                                                ( തുടരും )......