MUHABBAT..... - 2 in Malayalam Love Stories by writings of fida books and stories PDF | MUHABBAT..... - 2

Featured Books
Categories
Share

MUHABBAT..... - 2

ഭാഗം - 2

റൂം നമ്പർ മനസ്സിലാക്കി ഞാൻ stair കയറാൻ തുടങ്ങി . ആ ലേഗേജും കൊണ്ട് മുന്നാം നിലയിൽ എത്തണം. എനിക്ക് ശെരിക്കും ദേഷ്യം വന്നു വേറൊന്നും കൊണ്ടല്ല ഒരു ലിഫ്റ്റ് വെച്ചുടെ . ഈ ലേഗേജോക്കെ വെച്ച് സ്റ്റെപ് കയറിമറിയുന്നത് എത്ര പണിയ.....ഇനി എന്നും ഇത് കയാറണ്ടെന്ന് ആലോചിക്കുമ്പോ തന്നെ തല വേദന ......അവസാനം ആ ലെഗേജും കെട്ടി വലിച്ച് ഒരു വിധത്തിൽ ഞാൻ റൂമിലെത്തി .റൂമിൻ്റെ വാതിൽ മെല്ലെ മുട്ടി . ആരോ ഒന്ന് വാതിൽ തുറന്നു. അവളുടെ മുടി നല്ല ഗോൾഡൺ ബ്രൗൺ കളറാണ് . നല്ല കുട്ടി എൻ്റെ കൈയിന്ന് ബാഗ് വാങ്ങി അത് റൂമിലേക്ക് വെച്ചു അതുകൊണ്ട് തന്നെ എനിക്ക് അവളെ നന്നായി ബോധിച്ചു . റോസ്‌ലി അതാണ് അവളുടെ പേര് അവൾക്കും എന്നേ പോലെ ഒരു brother ആണ് നോയൽ . റോസ്‌ലി ഒരു മദാമയാണ് രണ്ട് വർഷമായി അവളുടെ ഫാമിലി ഇന്ത്യയിൽ സെറ്റിൽഡാണ്  . അവളെ കൂടാതെ രണ്ട് പേരുണ്ട് ഒന്ന് മരുധി ചോപ്ര പിന്നേ നിയ ശർമ . ഓ... മരുധി അവളെ എനിക്ക് ഒട്ടും ഇഷ്ടയില്ല . അവളാണ് ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യവതി എന്നാണ് വിച്ചാരം. നിയ അവള് വലിയ കോയപ്പല്ല എന്നാലും കൂടത്തിൽ നല്ലത് rosly.

    രാത്രി ഞാൻ തസ്‌ലിയെ വിളിച്ച് നോക്കി കാര്യം എന്താണ് എന്ന്  അറിയണല്ലോ .

" Hello "

" Eyza നീയോ എന്താണ് അവ്ട്തെ അവസ്ഥ ? "

"ഹോസ്റ്റൽ അത്ര കോയപോന്നുല്ല "

" ഫുഡോക്കെ എങ്ങനെയാ "

" എൻ്റെ പോന്നു ilu സത്യം പറയാലോ ഒന്നിനും കൊള്ളില്ലന്നെ "

" അതൊക്കെ ശേരിയായിക്കൊള്ളും "

" അല്ല ഞാൻ വിളിച്ചത് ഒരു കാര്യം അറിയാൻ വേണ്ടിയാ "

" എന്താ eyza "

" Haliയും ilu തമ്മിൽ എന്താ പ്രശ്നം ? "

" അതെന്താന്ന് എനിക്ക് തന്നേ മനസിലായില്ല  .നീ എനിക്ക് ചേർന്നതല്ല എന്ന hali പറയുന്നെ അതിൻ്റെ കാരണം എന്താന്ന് ചോയ്ച്ചിട്ട് പറയുന്നുല്ല ഞാൻ അതികം പറഞ്ഞ ഇനി ഞാൻ കരയും .ഫോൺ വിളിച്ചിട്ട് എടുക്കുന്നുല്ല . നീ അവനെ വിളിച്ച് ചോദിക്ക് കാര്യം എന്താന്ന് "

     അത്രയും പറഞ്ഞ് ilu കോൾ കട്ട് ചെയ്തു. Ilu കരയുന്നുണ്ടായിരുന്നു . അപ്പം ilu അങ്ങോട്ട് വിളിക്കതത്തിൻ്റെ പ്രശ്നം അല്ല . അപ്പം പിന്നെ എന്താ അവൻ പറ്റിയത് . ഒരു കാരണം ഇല്ലാതെ ഹാലിം ilu നോട് അങ്ങനെ പറയില്ല .  ഇലുനോട് അങ്ങനെ പറയേണ്ട കാര്യം എന്താ.....?

" Eyza...."

അങ്ങനെ അല്ലോചിച്ച് നിൽക്കുമ്പോയ rosly യുടെ വിളി 

" എന്താ rosly "

" സമയം കുറേയായി വാ "

ഞാൻ ഉറങ്ങാൻ കിടന്നു.ഞാൻ തയത്താണ് കിടന്നത് .വേറെ ഒന്നുമല്ല ചെറിയ ഒരു ഭയം അത്രേയുള്ളൂ.ഉറക്കം കിട്ടുന്നില്ലയിരുന്നു. എങ്ങനെയോ നേരം വെളുപ്പിച്ചു . രാവിലെ എണീറ്റ് എല്ലാരും കുളിക്കാൻ വേണ്ടി ക്യൂ നിൽക്ക്ന്ന് നമ്മക്ക് പിന്നെ ആ ശീലം ഇല്ലതൊണ്ട് കൊയപ്പല്ല 😁. Guys ഞങ്ങൾ കോളജിൻ്റെ കൈറ്റ് കടന്ന് ആ വലിയ മൈതാനതിലേക്ക് പ്രവേശിച്ചു . കോളജിൽ ക്ലാസ്സ് തുടങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞു നമ്മൾ പിന്നെ അങ്ങനെയാണല്ലോ " ലൈറ്റ് അയി വന്തലും ലൈറ്റെസ്റ്റായി താ വരുവെ "  .      സത്യം പറഞ്ഞ ആ ചൊപ്രനെ കണ്ടിട്ട് ഒന്ന് കൊട്ക്കാൻ തൊന്ന്ണ്ട് എന്താന്നാല്ലെ അവളുടെ ഒരു വേഷം ! ബ്ലൗസ് പോലത്തെ ഒരു ബാനിയനും മുട് വരെ ഉള്ള ഒരു ജീൻസ് പാൻ്റ് . അതിനും വേണ്ടി ഇംഗ്ലണ്ടിൽ ജനിച്ച rosly ഒരു വൈറ്റ് ഷർട്ടും ജീൻസ് പെൻ്റും അന്തസ്.     ഞങ്ങൾ സംസാരിച്ച് നടക്കുമ്പോയ പെട്ടന്ന്  കോളജിൻ്റെ മുറ്റത്തേക്ക് ഒരു yamaha Mt 15 bike അവിടേക്ക് കടന്ന് വന്നത് . അത് കണ്ടതും കോളജിലെ സകല പെണ്ണ് കുട്ടികളുടെ കണ്ണുകൾ  അവിടേക്ക് തിരിഞ്ഞ് .എല്ലാരും നോക്കുമ്പോ പിന്നെ നമ്മളെന്തിൻ കൊറക്കണം  ഞാനും നോക്കി നിന്നു . ചൊപ്രൻ്റെ കളി കണ്ടിട്ട് ചിരി പിടിച്ച് നിർത്താൻ പറ്റുന്നില്ല . കൂട്ടിൽ അടച്ചിട്ട നായിൻ്റെ മുന്നിൽ എല്ലും കഷ്ണം ഇട്ടു കൊടുത്ത മാതിരി . ബൈക്കിൽ നിന്നും ഇറങ്ങി അവൻ അവൻ്റെ ഹെൽമെറ്റ് മെല്ലെ ഊരി . അയ്യേ.....ഇവനെ കാണാൻ വേണ്ടിയാ ഇപ്പം നോക്കി നിന്നത് . Look ഉണ്ട് പക്ഷെ ഒരുമാതിരി പെണ്ണുങ്ങളെ പോലെ ഒൻ്റെ കാതിൽ കമ്മലും . എനിക്ക് ഇഷ്ടപ്പെട്ടില്ല . അവൻ നേരെ നടന്ന് വരുന്നത് ഞങ്ങടെ അടുത്തേക്ക് ! . ഇവനെന്തിന ഇപ്പം ഇങ്ങോട്ട് വരുന്നേ . അവൻ്റെ വരവ് കണ്ടപ്പോ ചോപ്ര ആക്കെ ഇള്ളകി . അവൻ ഞങ്ങൾക് മുന്നിലായി നിന്നു എന്നിട്ട് ചോപ്രനെ ഒരു നോട്ടം നോക്കി 😠.

" തൻ്റെ പേരെന്താ "

" മരുധി ചോപ്ര "

അവള് നാണിച്ച് കൊണ്ട് പറഞ്ഞു

" മോൾ എന്തിനാ ഇങ്ങോട്ട് വരുന്നേ "

" അത് "

" ഇവിടെ  ഫാഷൻ ഷോ  ഒന്നും  നടക്കുന്നില്ല മര്യാദക്കുള്ള  വേഷം  ധരിച്ച് വന്ന മതി  കേട്ടോ "

അത് എനിക്ക് ഇഷ്ടായി . ചോപ്ര ശെരിക്കും ചൂളളി പോയി.അതും പറഞ്ഞ് അവനങ്ങ് പോയി . പിന്നെ ഓരോരുത്തരും വേറെ വേറെ ഭാഗത്തേക്ക് പോയി . ഞാൻ എടുത്തത് BA sociology .എങ്ങോട്ട് പോവണം എന്ന് യാതൊരു നിഷ്ചയും ഇല്ല . അങ്ങനെ നടക്കുന്ന സമയത്താണ് അവിടെയുള്ള ചെക്കന്മരെ ഞാൻ ശ്രദ്ധിക്കുന്നത് . Eyza കൺട്രോൾ എന്ന് പറഞ്ഞ് മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴാണ് . എൻ്റെ മുന്നിലേക്ക് നടന്നു വരുന്ന ആ ചെക്കനെ ഞാൻ കാണുന്നത്. എനെ പാസ്സ് ചെയ്ത് പോവും എന്ന് വിചാരിച്ച് നിൽകുമ്പോയ പെട്ടന്ന് ആ വിളി .

" Eyza...."

                                                                              ( തുടരും ).....