ഹൃദയം 🫀
മാംസത്തിന്റെ കൂടാരത്തിൽ
സ്നേഹത്തിന്റെ താളമിട്ട്,
അടങ്ങിയൊതുങ്ങാതെ
മിടിക്കുന്നൊരൊച്ച.
ഇരുണ്ട ഗുഹയിൽ
ഒരു വെളിച്ചമായ്,
ജീവന്റെ തുടിപ്പായ്,
ഹൃദയമേ നീ ഉണരുന്നു.
വിഷാദത്തിൻ്റെ കയ്പുനീരിൽ,
വേദനയുടെ തീച്ചൂളയിൽ,
കത്തിജ്വലിച്ചാലും,
നീയെന്നും സ്നേഹം ചൊരിയുന്നു.
ഒരു കടലായ്,
നിറഞ്ഞൊഴുകുന്നു നീ,
ദുഃഖത്തിൻ്റെയും,
സന്തോഷത്തിൻ്റെയും തിരമാലകളായി
നിൻ്റെ സ്പന്ദനത്തിൽ
ഞാൻ എന്നെ അറിയുന്നു.
ജീവിതത്തിൻ്റെ ഒഴുക്കിൽ
നിനക്കായ് ഞാൻ പാടുന്നു.
✍️തൂലിക _തുമ്പിപ്പെണ്ണ്