👁️ കർണ്ണിഹാരയെന്ന ആ സുഗന്ധ പുഷ്പം തന്നിൽ നിന്നും മാഞ്ഞു പോയിരിക്കുന്നുവെന്ന ആ നഗ്ന സത്യം ഉൾക്കൊണ്ട വിഷ്ണു മാധവിന്റെ ഉള്ളം നൊമ്പരത്താൽ പിടഞ്ഞു.... അവളെക്കുറിച്ചുള്ള ആ സുന്ദരമായ ഓർമ്മകൾക്ക് പോലും എന്തു സുഗന്ധമാണ് എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുവാനേ വിഷ്ണു മാധവിന് കഴിയുമായിരുന്നൊള്ളു... കർണ്ണിഹാരയെ കാണ്മാനില്ല എന്ന് കാണിച്ചു കൊണ്ട് പോലീസിൽ പരാതി കൊടുത്ത ശേഷമാണ് സൂര്യദത്തൻ തമ്പുരാനും ഹൈമാവതി തമ്പുരാട്ടിയും സ്ഥലംവിട്ടത്.... എന്നാൽ ആ പരാതിക്ക് കൂടുതൽ പ്രഷർ ഇല്ലാത്തതു കാരണം പോലീസ് അത് അത്രയ്ക്ക് മുഖവിലയ്ക്കു എടുത്തില്ല എന്നുവേണം കരുതാൻ.... അന്വേഷണം വളരെ മന്ദഗതിയിൽ തന്നെ ഇഴഞ്ഞു നീങ്ങി... കർണ്ണിഹാരയെ മോഹിച്ചവരെല്ലാം അവളെ കാണാതെ ഏറെ വിഷമിച്ചു.... കർണ്ണിഹാര എവിടെപ്പോയി അവർ പരസ്പരം ചോദിച്ചു... എന്നാൽ വിഷ്ണുമാധവവിനൊഴിച്ച് ആർക്കും തന്നെ കർണ്ണിഹാര എവിടെപ്പോയെന്ന് തിട്ടപ്പെടുത്തുവാൻ സാധിച്ചില്ല.... വീണ്ടും ഒരിക്കൽ കൂടി അസുരൻ മലയിലേക്ക് കർണ്ണിഹാരയെ തിരഞ്ഞു പോകാൻ വിഷ്ണു മാധവ് തയ്യാറായതാണ് എന്നാൽ അവിടെ പോയാലുള്ള ഭീകരതയെ കുറിച്ച് ഓർത്തപ്പോൾ വിഷ്ണു മാധവിന്റെ മനസ്സ് പേടികൊണ്ടു വിറച്ചു... രക്തദാഹികളായ ചെകുത്താന്മാർ വിഹരിക്കുന്ന അവിടേക്ക് ചെന്ന് മരണം ചോദിച്ചു വാങ്ങുന്ന കാര്യം അവന് ഓർക്കാൻ തന്നെ കഴിയുന്നില്ല...!!! 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁അപ്പാമൂർത്തിയുടെ ബെഡിൽ രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിരുന്നാണ് ഓരോ കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നത്... നേരം പുലരാൻ ഇനിയും സമയം ബാക്കിയുണ്ട്... കർണ്ണിഹാര കൈ എത്തിച്ച് ബെഡ്റൂമിനുള്ളിലെ ലൈറ്റ് ഇട്ടു പിന്നെ ഭിത്തിയിൽ തൂങ്ങിയാടുന്ന പഴയ ഘടികാരത്തിലേക്ക് നോക്കി സമയം രണ്ടു മണി ആകുന്നതേയുള്ളൂ ഓ നേരം വെളുക്കാൻ ഇനിയും സമയമുണ്ടല്ലോ കർണ്ണിഹാര പറഞ്ഞു... ആ ശരിയാണല്ലോ മണി രണ്ടാകുന്നു അപ്പാമൂർത്തിയും ഘടികാരത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു... ശ്ശോ ശരീരത്തിനു വല്ലാത്ത ക്ഷീണം ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും തോന്നുന്നില്ല ഇനി നേരം വെളുത്താലും ഇവിടെ നിന്നും എഴുന്നേൽക്കണമെങ്കിൽ ജാമ്യം വേണ്ടിവരും... കർണ്ണിഹാര അപ്പാമൂർത്തിയെ നോക്കി പറഞ്ഞു... അതിന് അപ്പാമൂർത്തിയുടെ മറുപടി എന്നാൽ എനിക്ക് ഒട്ടും ക്ഷീണം തോന്നുന്നില്ലല്ലോ മറിച്ച് എനിക്ക് ഇപ്പോൾ നല്ല ഉന്മേഷമാണ് തോന്നുന്നത്.... കർണ്ണിഹാര .. തോന്നും തോന്നും അത് കുറച്ചു മുൻപത്തെ പ്രകടനം കണ്ടപ്പോൾ എനിക്ക് മനസ്സിലായി... ഇവിടെ ഞാനാ ശരിക്കും വെള്ളം കുടിച്ചത് വെള്ളം കുടിപ്പിച്ചു എന്നു പറയുന്നതാവും കൂടുതൽ ശരി... കണ്ണിലൂടെ പൊന്നീച്ച പറന്നു പോയ നിമിഷങ്ങളാ കുറച്ചു മുൻപേ കടന്നുപോയത്... കള്ളൻ.. കൊതിയൻ.. എന്നിട്ട് ഒന്നുമറിയാത്ത പോലെയുള്ള ആ ഇരിപ്പ് കണ്ടില്ലേ... കർണ്ണിഹാര അപ്പാമൂർത്തിയുടെ ചെവിയിൽ മൃദുവായി നുള്ളികൊണ്ട് പറഞ്ഞു.... അതുകേട്ട് അപ്പാമൂർത്തി ശരിക്കും ഒന്ന് മനസ്സ് തുറന്നു ചിരിച്ചു... പിന്നെ പറഞ്ഞു... ചക്കരക്കുടം മുന്നിൽ വച്ചിട്ട് അത് ഏറെനേരം നോക്കിയിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം... മോള് വിഷമിക്കേണ്ട ഇനി ഇത് ആവർത്തിക്കില്ല പോരെ... ഉം കർണ്ണിഹാരയുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി... എന്നാൽ പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്ന രീതിയിലാണ് തുടർന്നുള്ള ദിവസങ്ങളിൽ സംഭവിച്ചത്... എല്ലാം ആദ്യം ഉണ്ടായതിനേക്കാൾ പതിന്മടങ്ങ് ശക്തിയാർജിച്ച തനിയാവർത്തനങ്ങൾ... ഇതിനിടയിൽ മലയൻ കാടിനുള്ളിലെ വനദുർഗ്ഗാ ക്ഷേത്രത്തിൽ പോയി കർണ്ണിഹാരയും അപ്പാമൂർത്തിയും പരസ്പരം വരണമാല്യം ചാർത്തി വിവാഹബന്ധം കൂടുതൽ ദൃഢമാക്കി... കൂടാതെ അപ്പാമൂർത്തി മഞ്ഞ ചരടിൽ കോർത്ത ഒരു താലി കർണ്ണിഹാരയുടെ കഴുത്തിൽ ചാർത്തി കൊടുക്കുകയും ചെയ്തു... ഈ സമയം ഇരുവരെയും അമ്പരപ്പിച്ചുകൊണ്ട് ആകാശവിതാനത്തിൽ നിന്നും പുഷ്പവൃഷ്ടി ഉണ്ടായി... ഇതെങ്ങനെ സംഭവിച്ചു പരസ്പരം നോക്കിക്കൊണ്ട് അത്ഭുതത്തോടെ അവർ ചോദിച്ചു... എന്നാൽ അത് ഉത്തരമില്ലാത്ത ഒരു ചോദ്യമായി തന്നെ അവശേഷിച്ചു....!!! 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ദിവസങ്ങൾ അങ്ങനെ പലതു കടന്നുപോയി... ഗുഹാക്ഷേത്രത്തിലെ പീഠത്തിലിരുന്ന് ധൂമമർദ്ദിനിയെന്ന കൊടും മന്ത്രവാദിനി ചിന്തയിലാണ്ടു അടുത്തുവരുന്ന ചൊവ്വാഴ്ച അന്നാണ് അമാവാസി അന്നേദിവസം തന്നെയാണ് ഇഷ്ടമൂർത്തികൾക്ക് കന്യകയായ ഒരു പെൺകിടാവിനെ ബലി കൊടുക്കേണ്ട ദിവസം... ഇതുവരെയും ആ കന്യക ഇവിടെ എത്തിയിട്ടില്ല ജഡാമഞ്ചി ഇപ്പോഴും ഒരു കന്യകയെ തിരഞ്ഞ് നാട് ഒട്ടുക്കും ഓടി നടക്കുകയാണ്... ഇന്ന് എന്തായാലും അതിന് ഒരു തീരുമാനവും ആയിട്ടായിരിക്കും ജഡാമഞ്ചിയെത്തുക... അതിനർത്ഥം ബലി നൽകുവാനുള്ള കന്യക ഇന്ന് ഇവിടെ എത്തിച്ചേരുമെന്ന്... ജഡാമഞ്ചി ഒരു വാക്കു പറഞ്ഞാൽ അതിൽ പിന്നെ ഒരു മാറ്റവും ഉണ്ടാവുകയില്ല... അക്കാര്യം ധൂമമർദ്ദിനിക്ക് നന്നായിട്ട് അറിയുകയും ചെയ്യാം... ആ പ്രതീക്ഷ മനസ്സിൽ വച്ചു കൊണ്ടാണ് ജഡാമഞ്ചിയുടെ വരവും കാത്ത് അവർ ആകാംക്ഷയോടെ ഈ ഗുഹാക്ഷേത്രത്തിൽ കാത്തിരിക്കുന്നതും... കുറെ ദിവസങ്ങളായി ഒരു കന്യകയ്ക്ക് വേണ്ടി ജഡാമഞ്ചി അലയാൻ തുടങ്ങിയിട്ട്... പല പെൺകിടാങ്ങളെയും ഈ ദിവസങ്ങളിൽ ജഡാമഞ്ചി കണ്ടു പ്രത്യക്ഷത്തിൽ അവരൊക്കെ കന്യകമാരായി തോന്നുമെങ്കിലും അവരൊന്നും തന്നെ അങ്ങിനെ ആയിരുന്നില്ല എന്നാണ് ഒടുവിൽ ജഡാമഞ്ചി മനസ്സിലാക്കിയത്... അവസാനം ഏറെ കഷ്ടപ്പാടുകൾക്ക് ശേഷം അയാൾ ഒരു 11 വയസ്സുകാരി ബാലികയെ കണ്ടെത്തി... ബോധന അതായിരുന്നു ആ പെൺകുട്ടിയുടെ പേര് പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു ദരിദ്ര കുടുംബത്തിലെ സന്തതി... ശിവപുരം ഗ്രാമത്തിലെ ബസുവിന്റെയും ബന്ധുരയുടെയും നാലു പെൺമക്കളിൽ ഏറ്റവും ഇളയ പെൺകുട്ടി... ദാരിദ്ര്യം കൊടികുത്തി വാഴുന്ന നിഷ്കളങ്കരായ പാവപ്പെട്ടവർ അധിവസിക്കുന്ന ഒരു ഗ്രാമമാണ് ശിവപുരം... വിശന്നു കുടൽ കരിഞ്ഞാലും മാനവും അഭിമാനവും ആരുടെ മുന്നിലും അടിയറ വയ്ക്കാത്ത സാധുക്കളാണ് ഇവിടെയുള്ളവർ... ജഡാമഞ്ചി ബോധനയെ നോട്ടമിട്ടു തുടങ്ങിയിട്ട് ദിവസം കുറച്ചായി... അതിനുവേണ്ടി ഒരു യാചകന്റെ വേഷത്തിൽ ഇയാൾ ഈ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു... എന്നാൽ ഇന്ന് ആ ദൗത്യം വളരെ ഭംഗിയായി പൂർത്തീകരിച്ച് ജഡാമഞ്ചി ബോധനയേയും കൊണ്ട് അസുരൻ മലയിലേക്ക് വച്ചുപിടിച്ചു....!!! 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️തുടരും 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️