Danger Point - 16 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഡെയ്ഞ്ചർ പോയിന്റ് - 16

Featured Books
Categories
Share

ഡെയ്ഞ്ചർ പോയിന്റ് - 16

👁️ ഒടുവിൽ അസുരൻ മലയിൽ എത്തിയപ്പോഴാണ് അയാൾ ശരിക്കും ശ്വാസം വിട്ടത് തന്നെ... ധൂമമർദ്ദിനി കൊടുത്തു വിട്ട മയക്കുപൊടി പ്രയോഗത്തിൽ ബോധം നഷ്ടപ്പെട്ട് അവൾ ജഡാമഞ്ചിയുടെ തോളിൽ അർദ്ധ മയക്കത്തിലാണ്... പതിനൊന്നു വയസ്സായെങ്കിലും ഒരു ഏഴു വയസ്സുകാരിയുടെ പോലും ആരോഗ്യം ബോധനയ്ക്ക് ഉണ്ടായിരുന്നില്ല.... ഒരു പഞ്ഞികെട്ടിന്റെ ഭാരം പോലും ഇല്ലാത്ത പാവം പെൺകുട്ടി.... ജഡാമഞ്ചിയുടെ വരവും പ്രതീക്ഷിച്ചിരുന്ന ധൂമമർദിനിയുടെ കണ്ണുകൾ ആഹ്ലാദം കൊണ്ട് തിളങ്ങി... ഞാൻ പ്രതീക്ഷിച്ചതിലും വളരെ ഭംഗിയായി നീ കാര്യങ്ങൾ നിർവഹിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.... എവിടുന്നു സംഘടിപ്പിച്ചു ജഡാമഞ്ചി നീ ഈ കൊച്ചു സുന്ദരിയെ.... അതൊരു കഥയാണ് മാതേ ഏറെ കഷ്ടപ്പെട്ടു ഇവളെ ഒപ്പിച്ചെടുക്കാൻ എന്തായാലും ഞാൻ മാതയോട് പറഞ്ഞ വാക്ക് പാലിച്ചു... അതുകൊണ്ട് അവിടുത്തെക്കായി ഞാൻ കൊണ്ടുവന്ന ഈ ബലി മൃഗത്തെ രണ്ടുകൈയും നീട്ടി സന്തോഷപൂർവ്വം സ്വീകരിക്കൂ  മാതേ.... ജഡാമഞ്ചിയുടെ അഭ്യർത്ഥനയെ മാനിച്ച് ധൂമമർദ്ദിനി ആ പെൺകുട്ടിയെ ഇരുകൈയും നീട്ടി സന്തോഷപൂർവ്വം തന്നെ സ്വീകരിച്ചു.... ഈ സമയം മയക്കം വിട്ട് കണ്ണു തുറന്ന ബോധന പേടിയോടെ ചുറ്റിലും നോക്കി ജഡാമഞ്ചിയെയും ധൂമമർദ്ദിനിയെയും മുന്നിൽകണ്ട് അവൾ പേടിയോടെ അലറി കരയാൻ തുടങ്ങിയതും ധൂമ മർദ്ദനി അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു.... മിണ്ടിപ്പോകരുത് നിന്റെ ഒച്ച പുറത്തേക്ക് വന്നാൽ ആ നാവ് ഞാൻ അരിഞ്ഞെടുക്കും കേട്ടോടി നരന്തു പെണ്ണേ... ധൂമമർദിനി ഒരു ചുരുട്ടെടുത്ത് കത്തിച്ച് ആഞ്ഞുവലിച്ചു.... അതിനുശേഷം ആ ചുരുട്ട് ജഡാമഞ്ചിക്ക് കൊടുത്തു അല്ലെങ്കിലും എന്നും ഇതു തന്നെയാണ് പതിവ്.... മാതേ പെണ്ണിനെ സൂക്ഷിക്കണം അതും പറഞ്ഞു ചുരുട്ടും പുകച്ച് ജഡാമഞ്ചി പുറത്തേക്കു നടന്നു.... പെണ്ണിനെ ഞാൻ നോക്കിക്കൊള്ളാം   അല്ലാ നീ ഇത് ഇപ്പോൾ എവിടെ പോകുന്നു... എന്റെ കുടിലുവരെ ഒന്ന് പോണം അവിടെ ഇച്ചിരി കള്ള് ഇരിപ്പുണ്ട് അതു മോന്തണം... പിന്നെ ഒരു കാട്ടുകോഴിയെ കിട്ടിയിട്ടുണ്ട് അതിനെ ഒന്നു ചുട്ടെടുക്കണം... ഇതൊക്കെ നീ എപ്പോൾ ഒപ്പിച്ചെടുത്തു.... അതു പറയാം ഈ പെണ്ണിനെ കൊണ്ടു വരുന്ന വഴിക്ക്  ഏൻ  ന്റെ കുടിയിലൊന്ന് കേറി വഴിക്കുവച്ച് കണ്ണിൽ കണ്ട ഒരു പനയിൽ കയറി അവിടുന്ന് ഒരു കുടം കള്ള് അങ്ങ് അടിച്ചുമാറ്റി പിന്നെ നേരെ കുടിയിൽ എത്തി.... അപ്പഴാ ഏന്റെ കുടിലിനു പുറത്തുവച്ചിരുന്ന കെണിയിൽ ഒരു കാട്ടുകോഴി വന്നു പെട്ട് കെടക്കണത് കണ്ടത്.... ഓ അപ്പോ അതാണ് കാര്യം എന്നാൽ ചെല്ല് ഞാൻ പുറകിൽ വന്നേക്കാം... ശരി മാതേ ജഡാമഞ്ചി നടന്നകന്നു... ബോധന എന്ന പാവം പെൺകുട്ടി തന്റെ ദുർവിധിയോർത്ത് ശബ്ദമില്ലാതെ കരഞ്ഞു... വെറും നിലത്ത് അവൾ ചുരുണ്ടു കൂടി കിടന്നു... ധൂമ മർദ്ദിനിയെ അവൾ പേടിയോടെ തുറിച്ചു നോക്കി... തന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് കൊല്ലാനോ അതോ വളർത്താനോ... ഗുഹാക്ഷേത്രത്തിന്റെ മൂലയിൽ ചാരി വച്ചിരിക്കുന്ന കൊടുവാളിൽ അവളുടെ കുഞ്ഞു കണ്ണുകൾ ഉടക്കി... അതുകണ്ട് അവളുടെ ഉള്ളം കിടുങ്ങിപ്പോയി... കുറച്ചു മുൻപ് ബലിയുടെ കാര്യം അവിടെ സംസാരിക്കുന്നത് ബോധന കേട്ടിരുന്നു... കൊച്ചു കുട്ടിയാണെങ്കിലും അതൊക്കെ ഗ്രഹിക്കുവാനുള്ള കഴിവ് അവൾക്കുണ്ടായിരുന്നു... തന്റെ തൊട്ടു പുറകിൽ കണ്ട ദുർമൂർത്തികളുടെ വിഗ്രഹങ്ങൾ അത് അവളെ നോക്കി ആർത്തട്ടഹസിക്കുന്നതുപോലെ ബോധനയ്ക്ക് തോന്നി അതും കൂടി കണ്ടപ്പോൾ ഭയം ഇരട്ടിച്ചു... അവൾ പേടിയോടെ കണ്ണുകൾ ഇറുക്കിയടച്ചു... ധൂമമർദ്ദിനി ഒരു ചങ്ങലയെടുത്ത് ബോധനയുടെ കാലുകൾ ബന്ധിച്ചു... അതിനുശേഷം ഗുഹാക്ഷേത്രത്തിന്റെ വാതിൽ അടച്ചു പൂട്ടിയ ശേഷം അവർ പുറത്തേക്ക് നടന്നു.... ഇരുട്ടുമൂടിയ ഗുഹാക്ഷേത്രത്തിന്റെ ഉള്ളറയിൽ കിടന്ന് ബോധന ഉറക്കെ കരഞ്ഞു... പക്ഷേ അവളുടെ കരച്ചിൽ ആര് കേൾക്കാൻ.... ഇനി മൂന്നു ദിവസം മാത്രം അന്നാണ് ബോധനയെ ദുർമൂർത്തികൾക്ക് ബലി കൊടുക്കുന്ന ദിവസം.... അന്ന് ചൊവ്വാഴ്ചയാണ് അമാവാസി... അന്നേദിവസം അർധരാത്രിക്ക് മുമ്പായി ദുർമൂർത്തികൾക്ക് ബലി നൽകിയിരിക്കണം... അർദ്ധരാത്രി കഴിഞ്ഞാൽ പിന്നെ ആ ബലി ദുർമൂർത്തികൾ സ്വീകരിക്കില്ല.... ആ സമയം കണക്കിലെടുത്ത് വളരെ കൃത്യനിഷ്ഠയോടെ വേണം ബലി സമർപ്പിക്കുവാൻ...!  അന്ന് രാത്രി അസുരൻ മലയിൽ വല്ലാത്ത കൊടും കാറ്റും പേമാരിയും ഉണ്ടായി.... മലയൻ കാടും അസുരൻ മലയും പെരുമഴയിൽ വിറച്ചുതുള്ളി... കാറ്റും മഴയും ഇടിയും മിന്നലും അസുരൻ മലയെയും മലയൻ കാടിനെയും കിടുക്കി കളഞ്ഞു... വൻമരങ്ങൾ പോലും കടപുഴകി വീണു... ജഡാമഞ്ചിയുടെ മൺകുടിലിനെ കാറ്റ് ഒന്ന് പിടിച്ചു കുലുക്കി... ധൂമ മർദ്ദിനിയും അയാൾക്കൊപ്പം അവിടെ ഉണ്ടായിരുന്നു... എന്താണ് മാതേ ഇപ്പോ ഇങ്ങനെ ഒരു കാറ്റും മഴയും ഇത് തീരെ പതിവില്ലാത്തത് ആണല്ലോ... ആരു പറഞ്ഞു ഇത് പതിവില്ലാത്തതാണെന്ന് നിനക്ക് ഓർമ്മയില്ലാഞ്ഞിട്ടാ എപ്പോഴൊക്കെ അമാവാസി വരുന്നുണ്ടോ ആ സമയത്ത് എല്ലാം അതിനു മുന്നോടിയായിട്ട് ഇതുപോലെ നല്ല മഴയും കാറ്റും ഒക്കെ ഉണ്ടാകാറുണ്ട്... ഇനി അമാവാസി കഴിയണം ഇതിനൊക്കെ ഒരു ശമനം വരണമെങ്കിൽ അതുവരേക്കും ഈ മഴ ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും.... ധൂമ മർദ്ദിനി അന്തിക്കള്ള് ചിരട്ടയിൽ പകർന്ന് വായിലേക്ക് ഒഴിച്ചു പിന്നെ ചിറി തുടച്ച് ചുട്ട കാട്ടുകോഴിയുടെ ഇറച്ചി രുചിയോട തിന്നുകൊണ്ടു പറഞ്ഞു.... മഴ വീണ്ടും തകർക്കുകയാണല്ലോ മാതേ പുറത്തെ അന്തരീക്ഷം വീക്ഷിച്ചുകൊണ്ട് ജഡാമഞ്ചി ധൂമ മർദ്ദനിയെ നോക്കി... അതിന് നീ എന്തിനാ പേടിക്കുന്നത് മഴയ്ക്ക് അതിന്റെ വഴി നമുക്ക് നമ്മുടെ വഴി അതും പറഞ്ഞു ധൂമമർദ്ദിനി മടിശീലയിൽ നിന്നും ഒരു ചുരുട്ട് വലിച്ചെടുത്തു കത്തിച്ചു വലിച്ച ശേഷം വീണ്ടും പറയാൻ തുടങ്ങി.... പിന്നെ ഒരു കാര്യം യാതൊരു കാരണവശാലും അമാവാസി ദിവസം നീ ആ ഡെയിഞ്ചർ പോയിന്റിന്റെ ഏഴലത്ത് കൂടി പോകരുത്... അത് ഇതുവരെ വന്നു പോയിട്ടുള്ള എല്ലാ അമാവാസികളിലും നിന്നെ ഞാൻ ഓർമ്മപ്പെടുത്താറുണ്ട്... ഇത്തവണയും ഇതുതന്നെയാണ് എനിക്ക് നിന്നോട് പറയാനുള്ളതും.... ഇല്ല മാതേ ഞാൻ അവിടുന്ന് പറയുന്നത് വിട്ട് ഇതുവരെയും ഒന്നും ചെയ്തിട്ടില്ല... ഈ ജഡാമഞ്ചി അനുസരണക്കേട് ഒട്ടും കാണിക്കില്ല എന്ന് മാതയ്ക്ക് അറിവുള്ളതല്ലേ... ജഡാമഞ്ചി വിനീത വിധേയനായി പറഞ്ഞു... എന്നിട്ട് വീണ്ടും ധൂമ മർദ്ദനിയെ നോക്കി ചോദിച്ചു... മാതേ അന്നേദിവസം ഡെയ്ഞ്ചർ പോയിന്റിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടാകുമോ...?  ഉം  പറയാം നീ ശ്രദ്ധിച്ചു കേട്ടോളൂ കയ്യിലിരുന്ന ചുരുട്ട് ആഞ്ഞുവലിച്ചുകൊണ്ട് ധൂമ മർദ്ദിനി പറയാൻ തുടങ്ങി.....!!! 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️തുടരും 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️