Danger Point - 14 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഡെയ്ഞ്ചർ പോയിന്റ് - 14

Featured Books
  • વાયરસ વિરુદ્ધ જંગ

    ૨૨ માર્ચ, ૨૦૧૫. બરાબર દસ વર્ષ થયા. મને યાદ છે દસ વર્ષ પહેલાન...

  • વૈધવ્ય ફળિયુ

    વૈધવ્ય ફળ્યુંકોઈને પણ સામાન્ય પ્રશ્ન થાયકે આવું કેમ લખ્યું છ...

  • દ્રષ્ટિકોણ

    હોટલ માં ૪ મિત્રો બેઠા હતા. અને બેઠા બેઠા બધી નકારાત્મક વાતો...

  • શીર્ષક

    નામ એમનું રામનાથ.નાનકડા ગામમાં નાની એવી દુકાન.લોકોના કપડાં સ...

  • ૭ આઈડિયા સફળતા ના - પ્રકરણ 3

     સાત આઈડિયા સફળતાના ૩સફળતા માટે નો બીજો આઈડિયા છે વિશ્વાસ રા...

Categories
Share

ഡെയ്ഞ്ചർ പോയിന്റ് - 14

👁️ കർണ്ണിഹാര ചോദിച്ച ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ അപ്പാമൂർത്തിക്കായില്ല... ഒടുവിൽ അതിനു മറുപടിയായി അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്... ഒരിക്കൽ ഞാൻ പട്ടണത്തിൽ പോയി വരുമ്പോൾ ഒരു കൈനോട്ടക്കാരനെ കണ്ടു എന്റെ കൈ നോക്കാൻ അയാൾ എന്നെ കുറെ നിർബന്ധിച്ചു... പക്ഷേ എനിക്കതിലൊന്നും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഞാൻ അയാളുടെ അഭ്യർത്ഥനയെ നിരസിച്ചു കൊണ്ട് നടക്കാൻ തുടങ്ങിയപ്പോഴാണ് ആ മനുഷ്യൻ കൃത്യമായും എന്റെ പേര് എടുത്തു പറഞ്ഞു കൊണ്ട് എന്നെ തിരികെ വിളിച്ചത്... അത് എനിക്ക് വളരെയധികം അത്ഭുതമായി തോന്നി... അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ കൈനോട്ടക്കാരൻ ആള് ചില്ലറക്കാരനല്ലായെന്ന്.... അദ്ദേഹത്തിന്റെ ആ പ്രത്യേകമായ കഴിവ് എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു... എന്റെ ജീവിതത്തിൽ ഒരാളിലും ഇതുവരെ കാണാത്ത  ആ അപാര സിദ്ധി അത് ശരിക്കും എന്നെ ഞെട്ടിച്ചു.... അങ്ങിനെ ഞാൻ അന്ന് അദ്ദേഹത്തിന്റെ മുന്നിൽ എന്റെ വലതു കരം നീട്ടി കൊടുത്തു... തുടർന്ന്‌ ആ അത്ഭുത മനുഷ്യൻ പറയാൻ തുടങ്ങി... അപ്പാമൂർത്തിക്ക് വന്നുചേരാൻ പോകുന്നത് ഒരു വലിയ മഹാഭാഗ്യം തന്നെയാണ് നിങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്രക്കും വലിയ ഭാഗ്യം... കോടി പുണ്യം ചെയ്തവർക്ക് പോലും കിട്ടാത്ത സൗഭാഗ്യം... ഈ ഭാഗ്യം നിങ്ങളിൽ എത്തുമ്പോൾ അത് നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും... അത് എന്താണെന്ന് നിങ്ങൾക്കറിയില്ല അതുകൊണ്ട് ഞാൻ തന്നെ പറയാം... അതിസുന്ദരിയും വെറും ഇരുപത് വയസ് മാത്രം പ്രായവുമുള്ള ഒരു ലാവണ്യ ദേവത അപ്പാമൂർത്തിക്ക് വധുവായി വരുമെന്ന്... ഇനി ആ ശലഭസുന്ദരിയുടെ പേര് കൂടി ഞാൻ പറയാം  കർണ്ണിഹാര അതാണ് അവളുടെ പേര്... ഇനി നിങ്ങൾ ദിവസങ്ങൾ എണ്ണിയിരുന്നോളു ഇന്നു തൊട്ട് കൃത്യമായി എണ്ണിക്കോളു ഇരുപത്തിയൊന്നാം ദിവസം ആ സൗന്ദര്യധാമം അപ്പാ മൂർത്തിയുടെ അരികിലെത്തും... അന്ന് രാത്രി തന്നെ നിങ്ങൾ പരസ്പരം സംഗമിക്കുകയും ചെയ്യും... ഒടുവിൽ അപ്പാമൂർത്തിക്ക് കർണ്ണിഹാരയിലൂടെ നൂറ്‌ മക്കളുടെ പിതാവായി തീരുവാനുള്ള അതി വിശിഷ്ടയോഗവും വന്നുചേരുമെന്ന് ഈ കാക്കാലൻ കൈ നോക്കി പറയുമ്പോൾ അത് ഒരു വെറും വാക്കായി തള്ളിക്കളയേണ്ട സത്യമായും വന്നു ഭവിക്കുവാനുള്ള വിധി വാചകങ്ങളാണ് ഞാൻ ഒട്ടും മറച്ചു വയ്ക്കാതെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്... ഇനി എന്റെ ദക്ഷിണ തന്നിട്ട് സന്തോഷത്തോടെ മടങ്ങിപ്പോയികൊള്ളുക നല്ലതേ ഭവിക്കു... അന്ന് ആ കാക്കാലൻ എന്നെ അനുഗ്രഹിച്ചു ദക്ഷിണയും വാങ്ങി പോയതാ പിന്നീട് ഇതുവരെ ഞാൻ ആ കൈനോട്ടക്കാരനെ പട്ടണത്തിൽ എന്നല്ല ഒരിടത്തും കണ്ടിട്ടില്ല... അദ്ദേഹം എവിടെ മാഞ്ഞുപോയി എന്ന കാര്യത്തിൽ എനിക്ക് ഇന്നും ഒരെത്തും പിടിയും കിട്ടുന്നില്ല... പക്ഷേ ആ മഹാ മനുഷ്യൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് ഈ നിമിഷം വരെ ഒരു കടുകുമണിക്ക് പോലും മാറ്റം വന്നിട്ടില്ലാ എന്നതാണ് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നത്... എന്നാൽ നമ്മുക്ക് നൂറ്‌ മക്കൾ ഉണ്ടാകുമെന്ന കാര്യം അതുമാത്രം ഇപ്പോഴും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ഒരിക്കലും നടക്കാത്ത കാര്യം എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ... പറഞ്ഞവസാനിപ്പിച്ചുകൊണ്ട്  അപ്പാമൂർത്തി കർണ്ണിഹാരയെ നോക്കി... അതിന് കർണ്ണിഹാരയുടെ മറുപടി ഇങ്ങനെയായിരുന്നു... അങ്ങനെ തീർത്തു പറയാൻ വരട്ടെ ഇതുവരെ നിങ്ങൾ പറഞ്ഞ കൈനോട്ടക്കാരനും മഹാ മാന്ത്രികൻ വിക്രമൻ പോറ്റിയും പറഞ്ഞതിൻ പ്രകാരമാണ് കാര്യങ്ങൾ നടന്നിട്ടുള്ളത് അപ്പോൾ എന്തുകൊണ്ട് നമ്മുക്ക് നൂറ്‌ മക്കൾ ഉണ്ടായിക്കൂടാ... എന്തൊക്കെയാണ് കാലം നമുക്കുവേണ്ടി തീരുമാനിച്ചു വച്ചിരിക്കുന്നത് എന്ന് ആർക്കറിയാം... ( അപ്പാമൂർത്തി ) ഒരു കണക്കിന് മോള് പറഞ്ഞത് ശരിയാ കാലത്തിന്റെ കയ്യിലെ വെറും ഉപകരണങ്ങൾ മാത്രമാണ് നമ്മൾ കാലം തീരുമാനിക്കുന്നു നമ്മൾ അത് നടപ്പിലാക്കുന്നു... അതെ അതാണ് ഇപ്പോൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്... കർണ്ണിഹാരയും അതുതന്നെയാണ് ചിന്തിച്ചു കൊണ്ടിരുന്നത് എത്ര വേഗമാണ് കാര്യങ്ങൾ ഇങ്ങനെ തകിടം മറിഞ്ഞത് ഇന്നലെ വരെ വെറും അന്യരായിരുന്ന താനും അപ്പാമൂർത്തിയും ഇപ്പോഴിതാ ഒരിക്കലും വേർപെടുവാൻ കഴിയാത്ത വിധത്തിൽ ഇന്നിവിടെ ഒന്നായ് ചേർന്നിരിക്കുന്നു... കാലത്തിന്റെ കളികൾ ഒരു മിറാക്കിൾ തന്നെയാണ് ആർക്കും മുൻകൂട്ടി പ്രവചിക്കുവാൻ കഴിയാത്ത ഒരു മഹേന്ദ്രജാലം...!!!🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലെ കർണ്ണിഹാരയുടെ ഐവർ മഠത്തിൽ വീട് ഒരു മരണവീട് പോലെ തീർത്തും നിശബ്ദതയുടെ കരിനിഴൽ വീണ് മൂകമായി നിലകൊണ്ടു.... കർണ്ണിഹാരയെ കാണാതായതോടെ അല്ലെങ്കിൽ കർണ്ണിഹാര ഐവർ മഠത്തിൽ വീട് ഉപേക്ഷിച്ചു പോയതോടെ ആ കുടുംബത്തിന്റെ പതനം പൂർണമായി... കർണ്ണിഹാര ഇല്ലാത്ത ഐവർ മഠത്തിൽ വീട് മൂധേവിയുടെ ആവാസ കേന്ദ്രമായി... ആ വീടിന്റെ വിളക്കായിരുന്നു  കർണ്ണിഹാര ആ ദേവമനോഹരി ഐവർ മഠത്തിൽ വീടിന്റെ സർവ്വ ഐശ്വര്യവും ആയിരുന്നു... ആ ഐശ്വര്യമാണ് ഇന്ന് ഇവിടെ ഇല്ലാതായിരിക്കുന്നത്... കർണ്ണിഹാരയുടെ മാതാപിതാക്കളായ സൂര്യദത്തൻ തമ്പുരാനും ഹൈമാവതി തമ്പുരാട്ടിയും പരസ്പരം വെട്ടുപോത്തുകളെപോലെ പോരടിച്ചു തന്നെ ജീവിച്ചു... അവർ അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തമ്മിൽ പഴിപറഞ്ഞു... നീ കാരണമാണ് കർണ്ണിഹാര പോയതെന്ന് സൂരദത്തൻ തമ്പുരാനും അല്ല നിങ്ങൾ ഒറ്റഒരുത്തൻ കാരണമാണ് കർണ്ണിഹാര ആരോടും ഒന്നും പറയാതെ വീടുവിട്ടു പോയതെന്ന് ഹൈമാവതി തമ്പുരാട്ടിയും സൂരദത്തൻ തമ്പുരാന്റെ മുഖത്തുനോക്കി തന്നെ പറഞ്ഞു... കർണ്ണിഹാര പോന്നതിന് പിറ്റേദിവസം തന്നെ ഹൈമാവതി തമ്പുരാട്ടി പെട്ടിയും പ്രമാണങ്ങളും എടുത്ത് എങ്ങോട്ടോ സ്ഥലം വിട്ടു... അതുകഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കു ശേഷം വീടെല്ലാം അടച്ചുപൂട്ടി സൂര്യദത്തൻ തമ്പുരാനും അവിടെ നിന്നും നാടുവിട്ടു... ഇന്ന് ഐവർ മഠത്തിൽ വീട് ഒരു ദുഃഖ സ്മാരകമായി കൊല്ലംകോട് ഗ്രാമത്തിൽ നിലകൊള്ളുന്നു... സൂര്യദത്തൻ തമ്പുരാനും ഹൈമാവതി തമ്പുരാട്ടിയും കർണ്ണിഹാരയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന സന്ദേശമാണ് കർണ്ണിഹാരയുടെ ഫോണിൽ നിന്നും ലഭിച്ചത്... വിഷ്ണു മാധവും പലവട്ടം കർണ്ണിഹാരയെ വിളിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.. കർണ്ണിഹാരയെ അവിടെ ഉപേക്ഷിച്ചു പോന്നതിൽ വിഷ്ണു മാധവിന് നല്ല കുറ്റബോധമുണ്ട് പക്ഷേ ഇനി പറഞ്ഞിട്ടെന്തു കാര്യം എല്ലാം കൈവിട്ടു പോയില്ലേ...!!! 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️തുടരും 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️