ആമി ... ആമി ... എഴുന്നേൽക്ക് മോളെ.... നേരം ഒരുപാടായി...ഇന്നത്തെ ദിവസം മോള് മറന്നോ..?. ☺️ പുതപ്പിനുള്ളിൽ നിന്ന് തലമാത്രം പുറത്തേക്ക് ഇട്ട് കൊണ്ട് അവൾ ഉപ്പയെയൊന്നു നോക്കി ചിരിച്ചു....? "എന്താ ഉപ്പാ.. കുറച്ചൂടെ ഉറങ്ങട്ടെ.. ഇന്നല്ലേ ഇങ്ങനെ പേടിക്കാതെ ഉറങ്ങാൻ പറ്റുള്ളൂ.. ?നാളെ മുതൽ ഞാനൊരു കുടുംബിനിയല്ലേ "... "എന്റെ മോള് പറയുന്നെ കേട്ടാൽ തോന്നും ഇത് ഇന്ന് മാത്രം ആണെന്ന്... ഇതെന്നും ഇങ്ങനെ തന്നെയല്ലേ"..?

1

അമീറ - 1

ആമി ... ആമി ... എഴുന്നേൽക്ക് മോളെ.... നേരം ഒരുപാടായി...ഇന്നത്തെ ദിവസം മോള് മറന്നോ..?. ️പുതപ്പിനുള്ളിൽ നിന്ന് തലമാത്രം പുറത്തേക്ക് ഇട്ട് കൊണ്ട് അവൾ ഉപ്പയെയൊന്നു ചിരിച്ചു...."എന്താ ഉപ്പാ.. കുറച്ചൂടെ ഉറങ്ങട്ടെ.. ഇന്നല്ലേ ഇങ്ങനെപേടിക്കാതെ ഉറങ്ങാൻ പറ്റുള്ളൂ.. നാളെ മുതൽ ഞാനൊരു കുടുംബിനിയല്ലേ "..."എന്റെ മോള് പറയുന്നെ കേട്ടാൽ തോന്നും ഇത് ഇന്ന് മാത്രം ആണെന്ന്... ഇതെന്നും ഇങ്ങനെ തന്നെയല്ലേ".."അത് പിന്നെ എന്റെ ഉപ്പിച്ചിയെ നിങ്ങൾക്കറിയാഞ്ഞിട്ട ഈ ഉറക്കിന്റെ സുഖം..". "ഹാ.. മതി ഉറക്കിന്റെ മഹത്വം വിളമ്പിയത്... പോയിഫ്രഷാവാൻ നോക്ക്..."ഉപ്പാനോട് കോക്രി കാണിച്ചു കൊണ്ട് അവൾ ഫ്രഷാവൻപോയി...തന്റെ മകളുടെ പോക്ക് കണ്ട് ഒരുനിമിഷം അയാളുടെ ചുണ്ടിൽ പുഞ്ചിരി തൂകി.. അതേ സമയം തന്നെ കണ്ണിൽ കണ്ണു നീർ ഉറഞ്ഞു കൂടി.. ആ കണ്ണുനീരിന് ഒരുപാട് നൊമ്പരങ്ങളുടെ കഥ പറയാനുണ്ടായിരുന്നു...,,, ഇത്‌ ആമി എന്ന അമീറയുടെ കഥയാണ്... ഹസ്സൻ അലവിക്ക് മൂന്നു മക്കളാണ്. ഒരു പെണ്ണും രണ്ട് ആണും. മൂത്തത് ശഹ്‌സാൻ(ഷാഹി ...Read More

2

അമീറ - 2

'''രാത്രി കുട്ടികളെ ഉറക്കുകയാണ് ആമി. ഷാനു ബാൽകാണിയിൽ ബീൻബാഗിൽ ഇരിക്കുന്നുണ്ട്.....കുട്ടികൾ ഉറങ്ങിയ ശേഷം ആമി ഷാനുന്റെ അടുത്തേക്ക് പോയി.... "ഷാനുക്ക "..."എന്താണ് ആമിക്കുട്ടി? "...ആമിയെ നോക്കി ചിരിച്ചുകൊണ്ട്, അവളെ തന്റെ മടിയെലേക്ക് ഇരുത്തികൊണ്ട് ഷാനു ചോദിച്ചു.."എന്റെ ആമിക്ക് എന്നോടെന്തോന്ന്പറയാനുണ്ടല്ലോ.?""അതെങ്ങനെ മനസ്സിലായത് "."നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറേയായിലെ പെണ്ണേ ".ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ഷാനു ആമിയോട് പറഞ്ഞു...."മം. ഷാനുക്ക പറഞ്ഞത് ശരിയാ. എനിക്ക് ഷാനുക്കനോട് ഒരു കാര്യം പറയാനുണ്ട്. സീരിയസ് ആയിട്ട് എടുക്കണംട്ടോ "."ഓകെ. ന്റെ ആമി പറയ് "."അത്‌ പിന്നെ പറഞ്ഞില്ലെന്യോ ഒരു ജോബിനെ കുറിച്ച്.... ഇന്നലെ എനിക്ക് വാട്സ്ആപ്പിൽ ഒരുUnknown നമ്പറിൽ നിന്നും മെസ്സേജ് വന്നു...ഒരു ശീതൾ. അവളൊരു പെർഫ്യൂം കമ്പനിയുടെ പിഎയാണ്.2023ൽ അവരുടെ കമ്പനി ഒരു ഫോറെസ്റ്റ് ബേസ്ഡ് പെർഫ്യൂമിനെ കുറിച്ച് വലിയ പ്രൊജക്റ്റ്‌ ഉണ്ടാക്കുന്നുണ്ട്... അതിന്റെ ഭാഗമായി അവർക്ക് കുറച്ചു വർക്കേഴ്സിനെ ആവശ്യമുണ്ട്...ഒരുപാടു പേർ ഫോറെസ്റ്റിലേക്ക് പോവേണ്ടത് കൊണ്ട്തന്നെ കുറച്ചതികം വർക്കേഴ്സിന്റെ അഭാവം ഉണ്ടാവും. ...Read More

3

അമീറ - 3

സുബഹി ബാങ്കിന്റെ ഈരടികൾ കാതിലേക്ക് അലയടിച്ചപ്പോൾതന്നെ ആമി എഴുന്നേറ്റു..തലേന്നത്തെ പരിപാടിയും, രാത്രിയിലെ നേരം വൈകിയുള്ള കിടത്തവും,കുട്ടികളുടെ കരച്ചിലും എല്ലാം കൊണ്ടും അവൾ നന്നേ ഷീണിച്ചിരുന്നു.. എന്നാലും കാര്യമാക്കാതെ അവൾ എഴുന്നേറ്റ് സുബഹി നിസകരിച് കൊണ്ട് തന്റെ രക്ഷിതാവിന്ന് നന്ദി പറഞ്ഞുകൊണ്ടിരിന്നു...ഉറങ്ങിക്കൊണ്ടിരിക്കുന്ന ഷാനുനെ വിളിച്ചുണർത്തി...അവൾ അടുക്കളയിലേക്ക് പോയി...എന്നത്തേയും പോലെ ചായയും കടിയും ഉണ്ടാക്കി മേശപ്പുറത് വെച്ചു... സാധാരണ ഉമ്മയും ഉണ്ടാവാറുണ്ട്ഇന്നെന്തോ ഉമ്മയെ അവിടെയൊന്നും കണ്ടില്ല... ചായ കാച്ച പാത്രം ഗ്യാസിൽ ഉള്ളത്കൊണ്ടെന്നെ നേരത്തെഎഴുന്നേറ്റിട്ടുണ്ടാവും.. പിന്നെ എന്തു പറ്റിയെന്ന് അവൾ ചിന്തിക്കാതിരുന്നില്ല...ഇനു പണ്ടേ സഹായിക്കാനൊന്നും കൂടാറില്ല.... ആമിയുടെ അതേ പ്രായം തന്നെയാണ് അവൾക്കും..അവളുടെ എന്തോ കല്യാണകാര്യം പറയുന്നത് ആമിഉമ്മിയിൽ നിന്നും കേൾക്കാൻ ഇടയായിരുന്നു....ചായയും, കടിയും ടേബിളിൽ കൊണ്ടുവച്ചപ്പോയെക്കുംഉമ്മയും, ഇനു, ഉപ്പ, ഷാനു എല്ലാവരും എതിയിട്ടുണ്ട്..."ഉമ്മാ എന്തേലും വയ്യായികയുണ്ടോ?.. ഇന്ന് അടുക്കളയിലേക്കൊന്നും കണ്ടീല്ല...""എന്താ ആമി എന്റെ ഉമ്മയെന്താ വേലക്കാരിയെങ്ങാനും ആണോ???പണിയെടുക്കാൻ നീ ഇല്ലേ... ഉമ്മാക്ക് പ്രായമായി വരാ.. അതോണ്ട് ഇനിമുതൽ ഇജെന്നെ എല്ലാപാണിയും എടുത്തോണ്ടി.."'പിന്നെ ...Read More

4

അമീറ - 4

പിറ്റേന്ന് രാവിലെ ആമി നേരത്തെ എണീറ്റിരുന്നു.അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കി അടുക്കളയിൽ നിന്നും കഴിച്ച്, കുട്ടികൾക്ക് വേണ്ടത് എടുത്ത് റൂമിലേക്ക് പോയി...സമയം ഏകദേശം ഒമ്പത്തിനോട് അടുത്തിരുന്നു..ഷാനു എണീറ്റിട്ടില്ല... ഇങ്ങനെയാണ്.. രാത്രിയിൽ ഏറെ വൈകിയുള്ള കിടത്തവും, രാവിലെ വൈകിയുള്ള എഴുന്നേൽക്കലും... ഓഫീസിൽ പോവാത്ത എല്ലാ ദിവസവും ഇതാണ് പതിവ്...എന്നവൾ ആലോചിച്ചു..കുട്ടികളെ എയ്ന്നേൽപ്പിച് അവൾ ബാൽകാണിയിലേക്ക് പോയി... അവിടെ നിന്നും അവർക്ക് ഭക്ഷണം കൊടുത്തു....അവര് രണ്ടുപേരും നടക്കാൻ തുടങ്ങിയിട്ടുണ്ട്.. അടുത്തരണ്ടു മാസം കഴിഞ്ഞാൽ അവരുടെ ബർത്ത്ഡേയാണ്..ബാൽകാണിയിൽ നിന്നും റൂമിലേക്കു വന്ന് കുട്ടികളെ രണ്ടുപേരെയും ഫ്രഷാക്കി അവർക്ക് കളിക്കാനുള്ള ടോയ്‌സും ഇട്ട് കൊടുത്ത് അവൾ ഫ്രഷാവാൻ പോയി..ഫ്രഷായി വന്നപ്പോയേക്കും ഷാനു എഴുന്നേറ്റിരുന്നു.. എന്നെത്തെയും പോലെ ആരെയും നോക്കാതെ അവൻ ഫ്രഷാവാൻ പോയി...ഷാനു കുളിയെല്ലാം കയിഞ്ഞ് തായേക്ക് പോയി..അവിടെ ഇനും, ഉമ്മയും, ഉപ്പയും മേശക്ക് ചുറ്റും ഇരിക്കുന്നുണ്ട് ..'സാധാരണ മേശ നിറയെ ഭക്ഷണം നിറഞ്ഞു നിൽക്കാറുണ്ടല്ലോ?..ഇന്നതൊന്നും അവിടെ കാണുന്നില്ല...എന്തുപറ്റി എന്ന്ഷാനു ചിന്തിച്ചു '."ഉമ്മാ ഇന്നൊന്നും ഇവിടെ ഉണ്ടാക്കിയിട്ടില്ലേ?"."അത്‌ ...Read More

5

അമീറ - 5

ഇന്നലെ രാത്രി ആമി റൂമിൽ നിന്നും കേട്ടത് ഇവരുടെ മൂന്ന് പേരുടെയും സംഭാഷണമായിരുന്നു. " ഉമ്മാ ഇതുവരെ നമ്മൾ തീരുമാനിച്ചത് പോലെ ആയിട്ടുണ്ട് പക്ഷേ ഇനിയും നടക്കുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. ആമി ആദ്യത്തേത് പോലെയല്ല ഇപ്പോൾ.ആദ്യം എന്ത് പറഞ്ഞാലും ഒന്നും തിരിച്ചു പറയാൻ ഉണ്ടായിരുന്നില്ല ഇപ്പോൾ എന്തിനും ഒരു ധൈര്യം ഉള്ളതുപോലെയാണ് അവൾക്ക്."" അതൊക്കെ കാക്കു പറയുന്നത് ശരിയാണ് ഉമ്മാ എന്തായാലും അടുത്ത സ്റ്റെപ്പ് വെക്കുമ്പോൾ സൂക്ഷിച്ചും കണ്ടു വയ്ക്കണം. """നിങ്ങളൊക്കെ ആ പീറ പെണ്ണിനെയാണോ പേടിക്കുന്നത്.ഇതുവരെ നടന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല.ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും നിങ്ങളായിട്ട് കുളമാക്കാതിരുന്നാൽ മതി. അല്ലെങ്കിൽ തന്നെ അവളെ കൊണ്ട് എന്ത് ഉപകാരമാ നമുക്കുള്ളത്.അവളുടെ തന്ത എണ്ണി പെറുക്കി അല്ലേ അവൾക്ക് സ്വർണ്ണം കൊടുത്തത്.നമ്മളാണെങ്കിൽ ഗതികേട് കൊണ്ട് അല്ലേ അവളെ കെട്ടിയത്. ഇവന്റെ ജോലിക്ക് കല്യാണം അത്യാവശ്യം ആയതുകൊണ്ട് അല്ലേ.. ബാച്ചിലേഴ്സിന് ജോലി കിട്ടില്ല എന്ന് പറഞ്ഞതുകൊണ്ട് നമ്മൾ പെട്ടെന്ന് ഇങ്ങനെയൊരു ...Read More