ഓർമ്മകളിലൊരു മാതൃസ്വരം
അമ്മയുടെ ശബ്ദമൊരു
താരാട്ടുപോൽ എൻ കാതിൽ,
അമ്മതൻ ശബ്ദം മായും മുമ്പേ.
സ്നേഹത്തിൻ മാധുര്യമലിയുന്നൊരീണം,
ഹൃദയത്തിൻ കോണിൽ നിത്യം നിറയും.
നൊമ്പരത്തിൽ തലോടലായ്,
സന്തോഷത്തിൽ ഉണർത്തുപാട്ടായ്.
ഓരോ വാക്കിലും ഒരു ലോകം,
അമ്മതൻ സ്നേഹത്തിൻ സാഗരം.
രാവിന്റെ നിശബ്ദതയിൽ,
ഒരു മന്ത്രം പോൽ മുഴങ്ങുന്നു.
കണ്ണീരുപോലും പുഞ്ചിരിയാക്കും,
അമ്മേ, നിൻ ശബ്ദം അമൃതിൻ ധാര.
ദൂരങ്ങൾ മായ്ച്ചാലും കാലം മാറിയാലും,
മായാതെ നിൽക്കും നിൻ ഓർമ്മകൾ.
അമ്മേ, നിൻ ശബ്ദം എൻ ജീവശ്വാസം,
എന്നും എൻ കൂടെ, എൻ ആത്മാവിൻ ഭാഗം.
✍️തൂലിക _തുമ്പിപ്പെണ്ണ്