കവിത: ഞാനക്ഷരങ്ങൾ
രചന: ഫസ്ല ജൗഹർ
***************
അക്ഷരമുറ്റത്തക്ഷരം പെറുക്കി
ഞാനൊന്ന് കൂട്ടിയെഴുതിയ നേരം,
കൂട്ടുകാരനെന്നോട് ചൊല്ലിയക്ഷര-
ച്ചിറകിലേറി നീയും ഉയരുമെന്ന്!
അക്ഷരപ്രണയിനി നീയെത്തുമുയരങ്ങ-
ളിലോർക്കണമീയെന്നെയും; ഗുരുവാക്ക്!
മുന്നേറുക നീ മകളേയെന്നുറ്റവർ,
കഴിയില്ലെന്നെക്കൊണ്ടെന്ന് ഞാൻ!
മുന്നോട്ടുള്ള ദൂരമൊറ്റയ്ക്ക് നടക്കാ-
നാവാതെ ഞാൻ പെറുക്കിയെടുത്തു
അക്ഷരകൂട്ടിനെ, ഇനിയുള്ള കാലമെൻ
കൂട്ടുകാർ ഞാനുമെന്നക്ഷരങ്ങളും!!!