Malayalam Quote in Poem by CENTRE FOR DEVELOPMENT AND MEDIA RESEARCH

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

കവിത: അടയാളപ്പെടാതെ പോയത്
രചന: ഗിജി ശ്രീശൈലം
***************

വരഞ്ഞുതീർന്ന
ചിത്രങ്ങളിൽ
എവിടെയൊക്കെയോ
നാം ഉണ്ടായിരുന്നു!

പറഞ്ഞു തീർന്ന
കുഞ്ഞുകുഞ്ഞു
സ്വകാര്യങ്ങളിൽ
പലപ്പോഴും നാം
മാത്രമായിരുന്നു!

മുറിഞ്ഞുപോയ,
പതറിയ ശബ്ദങ്ങളിൽ
ചിലപ്പോഴെങ്കിലും
നാം മാത്രമായിരുന്നു!

ഒരു വിതുമ്പലിൽ,
ചിതറിപ്പോയ വാക്കുകളി-
ലെവിടെയൊക്കെയോ
നാം അവശേഷിച്ചിരുന്നു!

ഇങ്ങനെ
നമുക്കിടയിൽ മാത്രം
അവശേഷിച്ചതുകൊണ്ടാവാം
ഒന്നും അറിയാതെ പോയതും
അടയാളപ്പെടാതെ പോയതും!!

Malayalam Poem by CENTRE FOR DEVELOPMENT AND MEDIA RESEARCH : 111888799
New bites

The best sellers write on Matrubharti, do you?

Start Writing Now