കവിത: തീരം കാത്തിരുന്നു
രചന: നിഥിൻകുമാർ പത്തനാപുരം
*********************
ആഴമേറെയുണ്ടെന്നാലും അലകളായിരം
ഉയരുമെന്നാലും ആഴിയുടെയൊടുങ്ങാത്ത
നോവറിയുന്നൊരുവളുണ്ട്.
തിരകൾ വന്നുപോകുമ്പോൾ ഒരുനാൾ
ഒപ്പം കൂട്ടുമെന്ന് കൊതിക്കുന്നൊരു തീരം!
മഴയുടെ നനവിലും നിശയുടെ കുളിരിലും
പകലിന്റെ ചൂടിലും തീരം കാത്തിരുന്നു.
ആഴകടലിന്റെ അടിത്തട്ടിലേക്ക്
മണൽതരികൾ അടിഞ്ഞു ചേരുവാൻ,
വിങ്ങുന്ന കരയുടെ ഹൃദയം കവരാൻ,
കടൽ കരയുടെ മാറിലേക്ക് ചേരുമെന്ന്
നിനച്ചും സുഖമുള്ള കാത്തിരിപ്പിന്റെ
ലഹരിയറിഞ്ഞും കാലമെത്രയോ കടന്നു!!
പലപ്പോഴായി തലോടിപ്പോകുന്നലകൾക്ക്
ചുംബനം നൽകിയും വിരളമായി മാത്രമുറങ്ങുന്ന
ആഴിമുഖത്തിന്റെ ചന്തം കണ്ടും
തീരം കാവലായി കാത്തിരിക്കുമിനിയും;
കേവലം ആത്മബന്ധത്തിന്റെ ആഴമുള്ള പ്രണയം!!!