Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.
കവിത: അർത്ഥം
രചന: രജനി അശോക്
***************
നിത്യജീവിതസംഘർഷത്താൽ
മനസ്സാക്ഷി തളരുമ്പോൾ
സുഖസമുദ്രം കിട്ടിയാലെന്തർത്ഥം..?
ജലം കിട്ടാതെ വിളവുകൾ
ഉണങ്ങിക്കരിഞ്ഞിടുമ്പോൾ
അടുത്ത വർഷത്തിനെന്തർത്ഥം..?
ബന്ധങ്ങളേതായാലും
ദുഃഖത്തിൽ കൂടെയില്ലെങ്കിൽ
സൗഖ്യബന്ധങ്ങൾക്കെന്തർത്ഥം..?
നിത്യവും കുഞ്ഞുസന്തോഷങ്ങൾ
കൊഴിഞ്ഞുവീഴും ക്ഷണഭംഗുരം,
ശേഷം നിത്യസുഖത്തിൻ
പരീക്ഷണത്തിനെന്തർത്ഥം..?
മൂർച്ഛിച്ച വാക്കിനാൽ
ഉള്ളം തുളച്ചിട്ട്
പ്രിയമോതും വചസ്സുകൾക്കെന്തർത്ഥം..?
സൗഖ്യങ്ങളാൽ നിറഞ്ഞിട്ടും
നിത്യരോഗത്തിൻ വീടായാൽ
സൗകര്യങ്ങൾക്കെന്തർത്ഥം..?!!