കവിത: മഴ
രചന: ഫസ്ല ജൗഹർ
**********************

മരുഭൂമിയിലിന്ന് തോരാത്ത മഴയത്രെ,
മരുഭൂമിസമാനം നാട്ടിലിന്ന് ചൂടത്രെ,
കുളികുടിവെള്ളക്കൂലിയിൽ മടുത്തത്രെ,
ഇടവപ്പാതിയും കഴിഞ്ഞത്രെ!

ഇടിവെട്ടി പെയ്യാത്തതെന്തേ?
കാരണം തേടി ഞാനും നടക്കവേ,
കാരണമോരോന്നായി പ്രകൃതി-
യെന്നോട് മൊഴിയവേ...

മരുഭൂമി പച്ചയെ തലോടിയ നേരം
പച്ചപ്പാകെ വിരിച്ചൊരു നേരം
മഴയും കൂടെപ്പിറപ്പായി!

പച്ചയെ വലിച്ചെറിഞ്ഞു
കുന്നിനെ നിരപ്പാക്കി നീ
കെട്ടിയങ്ങുയർത്തി;
മരുഭൂമിച്ചൂടും കൂടപ്പിറപ്പായി!

Malayalam Poem by CENTRE FOR DEVELOPMENT AND MEDIA RESEARCH : 111885278
New bites

The best sellers write on Matrubharti, do you?

Start Writing Now