Malayalam Quote in Poem by CENTRE FOR DEVELOPMENT AND MEDIA RESEARCH

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

കവിത: ചില നേരങ്ങളിൽ
രചന: ഗിജി ശ്രീശൈലം
***************

ചില നേരങ്ങളിൽ
നീ കൊടുങ്കാറ്റാവും,
ആരെയൊക്കെ
ഉലച്ചുകളയു-
മെന്നോർക്കാതെ!

പിന്നെ പേമാരിയായി
ആർത്തിരമ്പും,
ആരെയൊക്കെ
ഒഴുക്കിക്കളയു-
മെന്നോർക്കാതെ!!

പിന്നീടത്
ഉരുൾപ്പൊട്ടലായി
തകർന്നിറങ്ങും,
ആരെയൊക്കെ
കൂടെ തകർക്കു-
മെന്നോർക്കാതെ!!!

ഒടുക്കം ശാന്തമായി
പെയ്തുതോരും,
ആരെയൊക്കെ
നനച്ച്
കുതിർത്തിട്ടുണ്ടാവു-
മെന്നോർക്കാതെ!!!!

Malayalam Poem by CENTRE FOR DEVELOPMENT AND MEDIA RESEARCH : 111884620
New bites

The best sellers write on Matrubharti, do you?

Start Writing Now