Malayalam Quote in Poem by CENTRE FOR DEVELOPMENT AND MEDIA RESEARCH

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

കവിത: ഒടുവിലെഴുതിയ വരികൾ
രചന: നിഥിൻകുമാർ പത്തനാപുരം
*****

ഈയടുത്തെഴുതിയ വരികളിൽ
പലതിലും മരണമായി വിഷയം!
മരണം മണക്കുന്ന കഥകൾ,
ചന്ദനത്തിരിപ്പുക പടരും കവിതകൾ!!

ഈയടുത്തെഴുതിയ വരികളിൽ
പലതിലും ജീവിതമായിരുന്നു വിഷയം!
ഒടുങ്ങുന്ന ജീവിതങ്ങളേറെയെഴുതി,
തുടങ്ങുന്ന ജീവിതങ്ങൾ മറന്നു!!

എഴുതിത്തുടങ്ങിയ അക്ഷരങ്ങളിൽ
മരണസുഗന്ധം പടർന്നു,
വാക്കുകളിൽ മരണം പുഞ്ചിരിച്ചു!
വാക്കുകൾ എഴുതപ്പെട്ടുകഴിഞ്ഞാൽ
മരണവും രേഖപ്പെട്ടുകഴിഞ്ഞു!!

ജീവനില്ലാത്ത വാക്കുകൾ പലതും
പുതുജീവൻ നൽകി, ഇളംതെന്നലിൽ
ചേർത്തൊരു മടക്കമില്ലാത്ത യാത്രയ്ക്ക്
അനുമതി നൽകുമ്പോൾ . . .
മരണമവിടെ ആരംഭിച്ചു!!!

Malayalam Poem by CENTRE FOR DEVELOPMENT AND MEDIA RESEARCH : 111877277
New bites

The best sellers write on Matrubharti, do you?

Start Writing Now