ഈ വഴിത്താരയിൽ
*******************
നീ നടന്ന
വഴിത്താരയിലുടനീളം,
നീ മറന്ന ഓർമകളുടെ
ചിതറിയ കടങ്കഥകൾ
ബാക്കിനിൽപ്പൂ.
ഇടവഴികൾ പലതുണ്ടെലും ഇടറിയപാദങ്ങളനക്കമില്ലാതെ നിൽപ്പു.
ഇടനേരമിങ്ങനെ നിൽക്കേ...
ഇടനെഞ്ചോന്നറിയാതെ പിടഞ്ഞു...
മങ്ങിയമിഴികളിൽ
ദൃശ്യമല്ലാത്ത ചിലത്
ദൃശ്യമാകും വിധം
മുന്നിൽ നിൽക്കേ..
ഒരുവേള ചലനമറ്റപാദങ്ങളൊന്ന്
പിന്തിരിഞ്ഞു..
സുഗന്ധമുള്ള ഓർമ്മകൾ ഇന്നുമുണ്ടെന്നാലും..
ഉയരങ്ങളിൽ... ഉയരങ്ങളിലെത്തിനിൽക്കേ..
ചിലതെല്ലാം
ഒഴിവാക്കപെടുകയാണ്...
"കാലം തന്റെ യാത്ര തുടരുകയാണ്,
വരും കാലം സുഗന്ധമുള്ളതെല്ലാം
ദുർഗന്ധം വമിക്കും.. "
*******************
നിഥിൻകുമാർ ജെ പത്തനാപുരം