കവിത: പൊരുൾ
രചന: ശിവൻ തലപ്പുലത്ത്
******************************
പല്ലിൽ വിഷം നിറച്ച്
ഈഴഞ്ഞിഴഞ്ഞ്
വരുന്നുണ്ട്
വിഷപ്പാമ്പുകൾ!
പല്ലിളിച്ചു
പൂരപുറപ്പാടിന്
കോപ്പുക്കൂട്ടുന്നുണ്ട്
ഒളികണ്ണുകൾ!
ഒരിറ്റു വറ്റിന്റെ
ഗീർവാണം
മുഴക്കുന്നുണ്ട്
നവരാജാവ്!
ആർപ്പുവിളികൾ
ആഘോഷമാക്കുന്നുണ്ട്
രാജകിങ്കരൻമാർ!
ഇരുട്ടിന്റെ നിഴലിനും
വില പറയുന്നുണ്ട്
തൂവെള്ള കല്പനകൾ!
ആരെയോ തിരയുന്ന
നിലവിളികൾ
അരങ്ങു തകർക്കുന്നുണ്ട്!
മേളം കൊഴുപ്പ് കൂട്ടി
അരങ്ങൊരുക്കുന്നുണ്ട്
പോലും!!!
***********************