എന്റെ ദൈവം നിന്റെയും
വിശക്കും വയറിന് പശിയാറ്റുവാനായി
പ്രത്യക്ഷ ശാസ്ത്രത്തെ തേടിയറിഞ്ഞു
ഇല്ലാ ദൈവത്തെ ചൊല്ലിയും കലഹിച്ചും
വിണ്ണും മണ്ണും അവനായി വീതവും വച്ചു
ഇര തേടുവാൻ മുളയ്ക്കും കൈകളിൽ
ആയുധമേന്തിച്ചു കൂട്ടരേ വെല്ലുവിളിച്ചു
കൊന്നും കലഹിച്ചും ദൈവത്താറൊപ്പം
ഇഹപര ലോകത്തിൽ പുണ്യം വിതച്ചു
കണ്ണിൻ കാഴ്ചയിൽ കാണാദൈവത്തെ
ഉൾകണ്ണിൽ കണ്ടുവെന്ന് സാക്ഷ്യം ചമച്ചു
അശരീരിസൃഷ്ടിച്ചു മഹത്വത്തെ വാഴ്ത്തി
അഞ്ജനമെഴുതി നിത്യമായ് ഭാഷ്യം രചിച്ചു
ആറ്റിൻ വെള്ളത്തിൽ തൂണിൽ തുരുമ്പിലും
അവനാപാദചൂഢമെന്നായി കാവ്യമെഴുതി
അവിടെയും ഇവിടെയും അനാദി കാലവും
ആയുസ്സ് നൽകി അവനിൽ മഹത്വമോതി
ഇന്നും പശിക്കും കുഞ്ഞ് ചുറ്റിൽ കരയുന്നു
ഇഹപരമെല്ലാം ദൈവത്താർ തിന്ന് തീർപ്പൂ
ഭക്ഷണം, പാർപ്പിടം, നാണം മറയ്ക്കുവോർ
'പ്രതി' പുരുഷരും ദൈവത്താറും മാത്രമായി