വർണ്ണങ്ങള്‍
==========
നൂറു നിറങ്ങള്‍
നൂറു കൊടികള്‍
നൂറു ചിന്തകള്‍
നൂറു ജന്മങ്ങള്‍
ഓരോ പുലരി
വിടരും വേളയിലും
ഓരോ പൂവും
അടര്‍ന്നു തുടങ്ങി...
ഓരോ പുലരി
പടര്‍ന്നപ്പോഴും
ഓരോ ഇതളുകള്‍
അടര്‍ത്തിയെറിഞ്ഞു.
ഓരോ പുലരിയിലും
ഹൃദയതുടിപ്പുകള്‍
പതിയെ ശബ്ദമുയര്‍ത്തി.
ഇന്നിന്റെ നിറമറിയാതെ.
ഇന്നലെയുടെ നിറംകെട്ട ചിന്തകളില്‍.
നാളെയുടെ സ്വപ്നങ്ങളെ
അടര്‍ത്തിയിട്ടു തുടങ്ങിയിട്ട്
കാലമേറെയായി...
മറക്കുവാന്‍ കഴിയാതെ
ഓര്‍മകളെ ചേര്‍ത്ത്
നിര്‍ത്തിയാ ചിന്തകളിനിയും
കിളിര്‍ത്തുപൊന്തും
വേദനയോടെ
നാളെയെ ചിന്തകള്‍
കീറി മുറിക്കും
മുറിവേല്പിക്കും.
പൊന്തിവരും
ഓരോ ഇതളുകളെയും
വളരാന്‍ വിടാതെ
പിന്തുടരും...
===
നിഥിൻകുമാർ ജെ