കൂരിരുൾ നിറഞ്ഞ അന്തരീക്ഷം.... ചുറ്റും ഇരുട്ടിന്റെ അന്തകാരം മാത്രം. ആ രാത്രിയ്ക് ഒരു കഥ പറയാൻ ഉണ്ട്..
അവന്റെ കഥ... ഇരുട്ടിന്റെ സഹയാത്രികന്റെ കഥ....
ആരും കടന്നു വരാൻ മടിക്കുന്ന ആ വിജനമായ വഴിത്താരയിൽ ആ കാടിനു നടുവിലെ റോഡിൽ തന്റെ സന്തത സഹചചാരിയുടെ മുകളിൽ കറുത്തിരുണ്ട ആകാശത്തേയ്ക് നോക്കി അവൻ കിടന്നു...
ഇനി ഈ ഭൂമിയിൽ എന്തിനു വേണ്ടി ആർക്കു വേണ്ടിയാണു ഞാൻ ജീവിക്കേണ്ടത്.....
സ്വന്തം എന്ന് ഈ ലോകത്തു ഉടായിരുന്ന എന്റെ സ്വാമി മാമനും ഇന്നലെ എനിക്കു നഷ്ടമായി....
അവൻ ആകാശത്തു കാണുന്ന ആ നക്ഷതങ്ങളോട് ഉറക്കെ അലറി കരഞ്ഞു..
അമ്മാ....... അപ്പാ...... എന്തിനാ എന്നെ തനിച്ചാക്കി പോയെ.... എന്നെ എന്താ കൊണ്ടുപോകാഞ്ഞത്..........
ആ കൂരിരുൾ കാട്ടിൽ അവന്റെ ശബ്ദം മുഴങ്ങി കൊണ്ടേ ഇരുന്നു..........
💎💎💎💎💎💎💎💎💎💎💎💎💎💎💎
വീടിനു അടുത്തുള്ള അമ്പലത്തിലെ മന്ത്രദ്വനി കേട്ടു കൊണ്ട് ഉണർന്നു രാവിലേ കുളിച്ചു വിളക്കു വച്ചു നാമം ചൊല്ലണം എന്നൊക്കെ ആണ് ആഗ്രഹം എങ്കിലും 7 മണിക്കു എങ്കിലും ഉറക്കം എഴുന്നേൽക്കാൻ അവൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാരുന്നു.
നിരുപമ രവീന്ദ്രൻ അതാരുന്നു കാലം അവൾക്കു ഇപ്പോൾ നൽകിയ പേര്....
ഭർത്താവും ഒരു മകനും അടങ്ങിയ കൊച്ചു കുടുംബം.......
Degree കഴിഞ്ഞ സമയത്താരുന്നു നിരുപമയുടെ വിവാഹം രവീന്ദ്രനുമായി ഇപ്പോൾ അവർക്കു ഒരു മകൻ ഉണ്ട്..
ബാക്കി വിശദമായി പറയാം ...
ഇപ്പോൾ അവൾ അടുക്കളയിൽ ആണ് രാവിലേ രവിക്കു ജോലിക്കു പോകണം അതിനു മുൻപ് ആഹാരം റെഡി ആക്കണം... പിന്നെ മോനെ സ്കൂളിൽ വിടണം അവനു 4 വയസു lkg പഠിക്കുന്നു.....എത്ര കഷ്ടപ്പെട്ടാലും രവിടെ കയ്യിൽ നിന്നും നല്ലൊരു വാക്ക് അവൾക് വിധിച്ചിട്ടില്ല.
ഇനി നിരുപമ പറയും.........
രവി : നിരുപമ.......?
നിരുപമ : അയ്യോ എന്താണോ ഇന്ന് 🙄.. എന്താ രവിയേട്ടാ വിളിച്ചോ
രവി : ഞാൻ ഇന്നലെ ഇവിടെ കൊണ്ടുവന്ന ഫയൽ എവിടെ? ഒരു സാദനം വച്ചാൽ വച്ചിടത്തു കാണില്ല. നിനക്കിവിടെ എന്താ പണി മലമറിക്കുവാണോ നീ ഇവിടെ. എന്നെ പറഞ്ഞാൽ മതി ഇതിനെ ഒകെ എടുത്തു തലയിൽ വച്ചുപോയിലെ...
നിരുപമ അലമാരയിൽ നിന്നും ഫയൽ എടുത്തു കൊടുത്തു ഒന്നും മിണ്ടാതെ നടന്നു തന്റെ അടുത്ത ജോലിയിലേക് കടന്നു....
അവൾക്കിതൊക്കെ ഒരു ശീലം ആയിരിക്കുന്നു രാവിലേ എന്തെകിലും പറഞ്ഞു വഴക്കിടാതെ രവിക്കു ഓഫീസിൽ പോകണേ പറ്റില്ല...
രവി ഓഫീസിൽ പോയ് കഴിഞു മോനെയും സ്കൂൾ ബസിൽ യാത്രയാകികഴിഞ്ഞാൽ അവൾ ആ വീട്ടിൽ തനിച്ചാണ്....
നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും ജോലിക്കു പോകാൻ അനുവാദം ഇല്ലാരുന്നു.
നിരുപമ ആലോചിച്ചു.... വീട്ടിൽ ഒന്ന് പോയിട്ട് എത്ര നാൾ ആയി മോൻ വരുന്നതിനു മുൻപ് ഒന്ന് വേഗം പോയി വന്നാലോ... ഏട്ടൻ എങ്ങാനും അറിഞ്ഞാൽ തീർന്നു. ഇന്നലെ അമ്മയെ വിളിച്ചപ്പോഴേ തോന്നി ഒട്ടും വയ്യാന്നു.
അങ്ങനെ അവൾ സ്വന്തം വീട്ടിലേക്കു പോയി.
നിരുപമ : അമ്മാ അമ്മാ ഈ വീട്ടിൽ ആരുമിലെ ദൈവമേ... അമ്മാ
(നിരുപമയ്ക് അച്ഛൻ ഇല്ല... അമ്മയും സഹോദരനും ഭാര്യ യും അവരുടെ 2 മക്കളും അതാണ് കുടുബം )
ശ്രേയ : ആഹാ ഇതാരാ നിന്നെ കാണാനേ ഇല്ലലോടി പെണ്ണെ... അവിടെ നിക്കാതെ കേറിവാടി... അമ്മ കിടക്കുവാ ഇച്ചിരി വയ്യായ്ക ഉണ്ട്.
നിരുപമ : അത് ഇന്നലെ സംസാരിച്ചപ്പോഴേ തോന്നി അതല്ലെ ഞാനിങ്ങു ഓടി വന്നേ.... എങ്ങനുണ്ട് ചേച്ചി അമ്മയ്ക്ക് ശ്യാസംമുട്ട് കൂടുതൽ ആണോ?
ശ്രേയ : ഇല്ലടി. ഇപ്പോ നല്ല കുറവുണ്ട് വാ മുറിയിൽ ഉണ്ട് നീ പോയി കാണു ഞാൻ ദാ വരണു.....
💎💎💎💎💎💎💎💎💎💎💎💎💎💎💎
അങ്ങ് ദൂരെ അവൻ കണ്ണു തുറന്നു തന്റെ മുറി മുഴുവൻ കണ്ണോടിച്ചു.....
ഇന്നലെ ഒരുപാട് ലേറ്റ് ആയി വന്നപ്പോൾ... നന്നായി കുടിച്ചിരുന്നു.... വന്നു കിടന്നതേ ഓർമ ഉള്ളു....
ആരാണി അവൻ എന്നല്ലേ നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത് ... Manaseshwar varma🔥
അങ്ങ് ദൂരെ അവൻ കണ്ണു തുറന്നു തന്റെ മുറി മുഴുവൻ കണ്ണോടിച്ചു.....
ഇന്നലെ ഒരുപാട് ലേറ്റ് ആയി വന്നപ്പോൾ... നന്നായി കുടിച്ചിരുന്നു.... വന്നു കിടന്നതേ ഓർമ ഉള്ളു....
💎💎💎💎💎💎💎💎💎💎💎💎💎💎💎
സൂര്യപ്രകാശം അവന്റെ നിദ്രയ്ക് തടസമായി... മെല്ലെ കണ്ണുകൾസൂര്യപ്രകാശം തുറന്നവൻ റൂഫ് ലേക്ക് നോക്കി കിടന്നു.
ഇനി എന്ത്, ആർക്കുവേണ്ടി, എല്ലാം ഉണ്ടായിട്ടും ഒറ്റയ്ക്കായി പോയവന്റെ മൗനം, ദേഷ്യം എല്ലാംകൂടി തന്നിൽ ഭ്രാന്തിന്റെ പൂക്കൾ പൂക്കുമെന്നു തോന്നിയ നിമിഷം അവൻ കണ്ണുകൾ മുറുകി അടച്ചു...
💎💎💎💎💎💎💎💎💎💎💎💎💎💎
Varma group of companies ന്റെ main door ലായി ഒരു പെൺകുട്ടി വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്....
റോമ നമ്മുടെ മാനസിന്റെ മനസാക്ഷി സൂക്ഷിപുകാരി.... ഫാമിലി തമ്മിലുള്ള സൗഹൃദം അവരും തുടരുന്നു.
ഈ സമയം ഒരു BMW M340i നമ്മുടെ varma group നു മുന്നിൽ നിന്ന് അതിൽ നിന്നും അവൻ ഇറങ്ങി ആ കണ്ണുകളിൽ നിന്ന് വരുന്ന അഗ്നിയിൽ ഞാൻ ഭസ്മമാകും എന്ന് റോ യ്ക്ക് തോന്നി...
മാനസ് : റോമ 😠 എന്താണ് പറ്റിയത്.?? ഇന്ന് സംഭവിച്ചതിനു നിനക്ക് എന്താണ് പറയാൻ ഉള്ളത്.? നീ എന്താ മിണ്ടാതെ നിൽക്കുന്നേ you stupid#####$###
എല്ലാം ചെയ്തു വച്ചിട്ടു കണ്ണുതള്ളി നിന്നാൽ മതിയല്ലോ......
മാനസ് ദേഷ്യത്തിൽ അവന്റെ ഓഫീസ് roomil കേറിപോയി.
ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ എന്ന അവസ്ഥയിൽ നില്കുവരുന്നു റോ....
റോ........... എന്നൊരു അലർച്ച കേട്ടതും അവൾ മനസിന്റെ ക്യാബിൻ ലക്ഷ്യമാക്കി ഓടി...
പോകുന്ന വഴിക് ആരുമായി റോ കൂട്ടിയിടിച്ചു.
റോ : sry bro ഇപ്പോ നിന്നാൽ ഒട്ടും ശെരിയാകില്ല really sry...yar... വിളിച്ചുകൂവികൊണ്ട് അവൾ ഓടി...
( തുടരും )
ആദി