റോ........... എന്നൊരു അലർച്ച കേട്ടതും അവൾ മനസിന്റെ ക്യാബിൻ ലക്ഷ്യമാക്കി ഓടി...
പോകുന്ന വഴിക് ആരുമായി റോ കൂട്ടിയിടിച്ചു.
റോ : sry bro ഇപ്പോ നിന്നാൽ ഒട്ടും ശെരിയാകില്ല really sry...yar... വിളിച്ചുകൂവികൊണ്ട് അവൾ ഓടി...
എന്നാലും ആ പെണ്ണ് എന്തു ഇടിയ ഇടിച്ചേ തലപൊട്ടിപോകാഞ്ഞത് ഭാഗ്യം വിവേക് തലയിൽ തടവികൊണ്ട് അവിടുന്നു പോയ്... പോകുന്ന വഴിക്ക് കുട്ടിപിശാഷ് എന്ന് പിറുപിറുത്തു.....
💎💎💎💎💎💎💎💎💎💎💎💎💎💎💎
നിരുപമയും ശ്രെയയും അടുക്കളയിൽ ഇരുന്നു സംസാരിക്കുകയാണ്.
ശ്രേയ : രവി എങ്ങനെയുണ്ടെടി ?
കുടിച്ചിട്ട് വന്നു പ്രശ്നങ്ങൾ ആണോ?
നിരുപമ ശ്രെയയെ നോക്കി ചിരിച്ചു.
ശ്രേയ : നീ ചിരിച്ചു മയക്കാതെ സത്യം പറ പെണ്ണെ. നിന്റെ ചേട്ടനെ ഓർത്തണോ നീ ഒന്നും പറയാതെ.
അങ്ങേരു എന്താ ഇങ്ങനെ ആയിപോയെന്നു എനിക്കു മനസിലാകുന്നില്ല...
നിരുപമ : എന്റെ ചേച്ചിപ്പെണ്ണേ ഒന്ന് ശ്വാസം വിട്ടു സംസാരിക്ക്.
എനിക്കൊരു കുഴപ്പോം ഇല്ല.. രവിയേട്ടന് ഇപ്പോ നല്ല മാറ്റം ഉണ്ട് ..
ശ്രേയ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു നിരുപമയുടെ മുഖം കൈകുമ്പിളിൽ എടുത്ത്
ശ്രേയ : 'ഉമേ എന്തെകിലും വിഷമം ഉണ്ടെകിൽ പറയണേ മോളെ മനസിൽ വച്ചോണ്ടിരിക്കല്ലേ...
നിരുപമയുടെ കണ്ണു നിറഞ്ഞൊഴുകി ചേട്ടന്റെ ഭാര്യയായി ഈ വീട്ടിൽ വന്ന നാൾ മുതൽ തനിക്കു മറ്റൊരു അമ്മ ആയ ശ്രേയയെ അവൾ കെട്ടിപിടിച്ചു
" നിക്ക് ഒന്നുലന്റെ ചേച്ചി നീ വിഷമിക്കാതെ "
ഞാൻ എങ്ങനെ വിഷമിക്കാതിരിക്കും നിന്റെ ചേട്ടന്റെ സ്വഭാവം കാരണം നീ ഇവിടെ ഒന്നും പറയൂലാണ് എനിക്കറിയാലോ...
നിരുപമ : അയ്യോ സംസാരിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല പോട്ടെ മോൻ എത്തും മുൻപേ വീട്ടിൽ എത്തണം....
അമ്മയുടെ അടുത്ത ചെന്ന് യാത്ര പറഞ്ഞവൾ വീട്ടിലേക്കു പോയി
💎💎💎💎💎💎💎💎💎💎💎💎💎💎💎
തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ മാനസ് കേബിനിൽ ഇരിക്കുമ്പോൾ ആണ് റോ ഓടിപിടിച്ചു അവിടേക്കു വന്നേ
മാനസ് കണ്ണുകൾ അടച്ചു.. കുറച്ചു നേരം കഴിഞ്ഞു
"റോ എന്താണ് സംഭവിച്ചേ ? ആരാണ് ഇതിനു പിന്നിൽ ?"
ഹോ ഭാഗ്യം റോമ റോ ആയിട്ടുണ്ട്.....
"മാനസ് നമ്മൾ estimate ഇട്ടതിൽ നിന്നും വളരെ കുറച്ചുതുക മാത്രം കൂട്ടിയാണ് ആണ് D company quatation നൽകിയത് ".....
So കള്ളൻ കപ്പലിൽ തന്നെ ആണ് അല്ലെ റോ...
മാനസിന്റെ മുഖം വലിഞ്ഞു മുറുകി.
അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി മുന്നിലെ ഗ്ലാസ് ടേബിളിൽ ആഞ്ഞിടിച്ചു.
ടേബിൾ തകർന്നു.. മാനസ് നു അലറി വിളിച്ചു അവൾ അവന്റടുത്തേക്കു ഓടി..
റോമ :" നീ എന്താ ഈ കാണിക്കുന്നേ നിനക്ക് ഭ്രാന്ത് ആയോ" അവൾ സങ്കടത്തോടെ അവനോട് ചൂടായിട്ടു അവന്റെ കൈകൾനോക്കി ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ ചെയറിൽ ചാഞ്ഞിരുന്നു...
കേബിനിലെ ബഹളം കേട്ടു സ്റ്റാഫ് ഓടിവന്നു. റോ അവരെ മാനേജ് ചെയ്തു .
clean ചെയ്യാൻ ആളെ ഏല്പിച്ചു first aid ബോക്സ്മായി മനസിന്റെ അടുത്ത് വന്നു.
അവനോടു ഒന്നും മിണ്ടാതെ അവൾ ചോരയോഴുകുന്ന മുറിവ് വൃത്തിയാക്കി....
ഒന്നും മിണ്ടാതെ cabin വിട്ടു പോയി.
മാനസ് : "റോ .... am sry"
റോ അത് കേട്ടെങ്കിലും അവനെ മൈൻഡ് ചെയ്തില്ല.
അവന്റെ കണ്ണുകൾ പകയാൽ എരിഞ്ഞു... എന്റെ ജീവിതം നഷ്ടപ്പെടുത്തിയ ആരെയും ഞാൻ സന്തോഷമായി ജീവിക്കാൻ അനുവദിക്കില്ല....
ദേഷ്യത്താൽ മുഷ്ടി ചുരുട്ടിയപ്പോൾ മുറിവിൽ നിന്നും രക്തമൊഴുകി..... അവന്റെ മനസ്സിൽ നിന്നും.......
💎💎💎💎💎💎💎💎💎💎💎💎💎💎💎
ഓട്ടോയ്ക്കു പൈസ കൊടുത്തു വീട്ടിലേക്കു നടക്കുമ്പോൾ നിരുപമയുടെ കാലടികൾ ഇടരുന്നുണ്ടായിരുന്നു.....
തുറന്നു കിടക്കുന്ന മുൻ വാതിൽ അവളെ ഭയപ്പെടുത്തി...................
ഇടറുന്ന കാലടിയോടേ അവൾ വീട്ടിലേക്കു നടന്നു........
നിരുപമ വീട്ടിലേക്കു കാലെടുത്തു വച്ചപ്പോഴേ കണ്ടു ഹാളിൽ സോഫയിൽ ഇരിക്കുന്ന രവിയെ.....
അവൾ പേടിച്ചു പേടിച്ചു അകത്തേക്ക് കയറി..
രവി : എവിടെ പോയതാ നിരുപമേ നീ ഞങ്ങൾ വന്നിട്ടു എത്ര നേരമായി ?
അപ്പോൾ ആണ് അവൾ എതിർവശത്തായി ഇരിക്കുന്ന വ്യക്തിയെ കണ്ടതു.
അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിൽ ഉഴലുന്നതു കണ്ടവൾ അറപ്പോടെ മുഖം തിരിച്ചു.....
രവി : ഇത് എന്റെ ഓഫീസിൽ പുതിയതായി join ചെയ്ത മാനേജർ ആണ് Mr സുരേഷ്......
നീ നോക്കി നില്കാതെ ചായ എടുക്കു...
രവിടെ വാക്ക് കേട്ടതും നിരുപമ വേഗം അടുക്കളേൽ പോയി ചായ ready ആക്കി ഹാളിലേക്കു വന്നു. അപ്പോൾ അവിടെ രവി ഇല്ലാരുന്നു.
Suresh: ഓഹ് ചായ ഒന്നും വേണ്ടാരുന്നു...
വഷളൻ ചിരിയോടെ അയാൾ ചായ എടുത്തു.
നിരുപമ വേഗം അവിടുന്നു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ സുരേഷ് പോയി.
മോൻ സ്കൂളിൽ നിന്ന് വന്നു. കാർട്ടൂൺ കാണുമ്പോൾ ആണു
സുരേഷിനോടൊപ്പം പുറത്തുപോയി രവി തിരികെ വന്നതു.
മോനെ ഒന്ന് നോകപോലും ചെയ്യാതെ അയാൾ roomil കയറി വാതിൽ അടച്ചു.
നിരുപമ വേഗം ജോലി എല്ലാം ഒതുക്കി രാത്രി മോനു ഫുഡും കൊടുത്തു കിടത്തി ഉറക്കി...
ഇപ്പോഴും രവി കയറിയ റൂം ഇതുവരെ തുറന്നിട്ടില്ല... രവിയെ വിളിക്കാൻ ഭയന്നു അവൾ സോഫയിൽ ഇരുന്നു....
അർദ്ധ രാത്രി രവി വാതിൽ തുറന്നു.
പാതി ഉറക്കത്തിൽ ആയിരുന്ന നിരുപമ ഞെട്ടി ഉണർന്നു........
നിരുപമ : രവിയേട്ടാ...... കഴിക്കാൻ എടുക്കട്ടേ.......
രവി : മ്.......
രവി ആഹാരം കഴികാതെ പ്ലേറ്റിൽ കൈകൊണ്ടു ഞെരടികൊണ്ടിരുന്നു.... അയാൾ നന്നായി മദ്യപിച്ചിരുന്നു...
രവി : "നിരുപമേ നീ എവിടെ
പോയതായിരുന്നു?"
നിരുപമ പേടിച്ചു പറഞ്ഞു ഞാൻ വീട്ടിൽ പോയിരുന്നു......
രവി ദേഷ്യത്തോടെ പ്ലേറ്റ് തട്ടിത്തെറിപ്പിച്ചു.
നിരുപമ ഭയന്നു വിറച്ചു............
നിരുപമ :രവിയേട്ടാ... മോൻ കിടക്കുന്നു.....
രവി : പ്ഫാ..... എരണം കെട്ടവളെ......#######
നീ ആരുടെ അമ്മയെ കെട്ടിക്കാനാടി അവിടെ പോയത് ##----മോളെ....
രവി അവളുടെ മുടിക്ക് കുത്തിപിടിച്ചു അലറി.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....
നിരുപമയുടെ ഞരക്കങ്ങൾ പുറത്തു വന്നപ്പോൾ...
രവി :മിണ്ടരുത് ##*#***മോളെ...... ഞാൻ ആരാടി നിന്റെ.. ആരോട് ചോദിച്ചിട്ടാടി നീ അവിടെ പോയത് ഞാൻ ചത്തു മലച്ചു കിടക്കുവാരുന്നോടി....######***.......
നിരുപമ :"രവിയേട്ടാ ....... ഞാൻ അങ്ങനൊന്നും വിചാരിച്ചില്ല....."
മിണ്ടരുത് --#-##*##
രവി അവളുടെ വയറിൽ കാലുയർത്തി ചവിട്ടി.... മുടിക്കു കുത്തിപിടിച്ചു രണ്ടു കവിള്കളിലും മാറി മാറി അടിച്ചു.....
അവളുടെ നിറഞ്ഞ കണ്ണുകൾ അയാളെ ഭ്രാന്തൻ ആക്കി.....
അയാൾ ക്രൂരമായി അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നു....
അവളുടെ കണ്ണിൽ ഇരുട്ട് കയറി ബോധം നശിക്കുവോളം അവന്റ ക്രൂരതകൾ ഏറ്റു വാങ്ങി......
💎💎💎💎💎💎💎💎💎💎💎💎💎💎💎
ആ അന്തകാരം നിറഞ്ഞ രാത്രിയിൽ അവനും ഉറങ്ങുവാൻ കഴിഞ്ഞില്ല.
തന്റെ ബാൽക്കണി യിൽ ഇരുന്നു കുപ്പിയിലെ അവസാന തുള്ളി മദ്യവും കുടിച്ചവൻ കിടന്നു....
നാളെ അവനു കാത്തു വച്ചതു എന്തെന്നു അറിയാതെ...............
( തുടരും )
ആദി......